»   » അഭിഷേക് ബച്ചനും ഐശ്വര്യയ്ക്കുമൊപ്പം ചെന്നൈയിലെത്തിയ ആരാധ്യ, വൈറലാകുന്ന ചിത്രങ്ങള്‍ കാണൂ!

അഭിഷേക് ബച്ചനും ഐശ്വര്യയ്ക്കുമൊപ്പം ചെന്നൈയിലെത്തിയ ആരാധ്യ, വൈറലാകുന്ന ചിത്രങ്ങള്‍ കാണൂ!

Posted By:
Subscribe to Filmibeat Malayalam
അഭിഷേക് ബച്ചനും ഐശ്വര്യയ്ക്കുമൊപ്പം ചെന്നൈയിലെത്തിയ ആരാധ്യ,

ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും എവിടെപ്പോയാലും വാര്‍ത്തയാവാറുണ്ട്. ഇവര്‍ക്കൊപ്പം ആരാധ്യ കൂടിയുണ്ടെങ്കില്‍ പിന്നെ പറയുകയേ വേണ്ട. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ഇവരുടേത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരത്തിന്‍റെ ഭാഗമായി ചെന്നൈയിലെത്തിയ അഭിഷേകിനെ കാണാന്‍ ഐശ്വര്യയും ആരാധ്യയും എത്തിയിരുന്നു. അതിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഒടിയന് ഇടവേള നല്‍കി മോഹന്‍ലാല്‍ മുംബൈയിലേക്ക്, കൂടെ മീനയും തൃഷയും,പുതിയ സിനിമയുടെ വിശേഷങ്ങളിതാ!

ആരാധ്യയുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്. തുടക്കത്തില്‍ ഫോട്ടോയെടുക്കാന്‍ വരുന്നവരോട് മുഖം തിരിച്ചിരുന്ന ആരാധ്യ ഇപ്പോള്‍ നന്നായി പോസ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഈ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാവും. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

അഭിഷേകും ആരാധ്യയും

അമ്മയ്‌ക്കൊപ്പമാണ് ആരാധ്യയെ സ്ഥിരമായി കാണാറുള്ളത്. എന്നാല്‍ അച്ഛനൊപ്പമുള്ളപ്പോഴും താരപുത്രി വളരെ സന്തോഷത്തിലാണ്. ആ സന്തോഷം ഇരുവരുടെ മുഖത്തും പ്രകടമാണ്.

മൂവരും ഒരുമിച്ച് പോസ് ചെയ്തു

ആരാധ്യയും ഐശ്വര്യയും അഭിഷേകും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ അത് ആരാധകര്‍ക്ക് ഒരു വിരുന്നായി മാറി. വളരെ മനോഹരമായൊരു ചിത്രം കൂടിയായി അത് മാറി.

അമ്മയും മകളും

മകളുടെ ജനനത്തിന് ശേഷം ഐശ്വര്യയുടെ മുഴുവന്‍ ശ്രദ്ധയും അവളെക്കുറിച്ചാണ്. യാത്ര പോവുമ്പോള്‍ മകളുടെ കാര്യങ്ങള്‍ക്കാണ് താരം പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഒരഭിമുഖത്തിനിടയില്‍ അഭിഷേക് വ്യക്തമാക്കിയിരുന്നു.

കരിയറിന് രണ്ടാം സ്ഥാനം

ബോളിവുഡ് സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാളായിരുന്ന ഐശ്വര്യ വിവാഹത്തിന് ശേഷം കുടുംബത്തിനാണ് കൂടുതല്‍ പരിഗണന നല്‍കിയത്. മകള്‍ ജനിച്ചപ്പോള്‍ അത് വീണ്ടും മാറി. സിനിമയ്ക്ക് രണ്ടാം സ്ഥാനമാണ് താരം നല്‍കുന്നത്.

മകളെക്കുറിച്ച് ആശങ്കയില്ല

മകള്‍ ജനിച്ചതിന് ശേഷം ഐശ്വര്യയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ വന്നപ്പോള്‍ അത് തന്നെ വല്ലാതെ തളര്‍ത്തിയിരുന്നുവെന്ന് അഭിഷേക് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മകളുടെ കാര്യത്തെക്കുറിച്ച് തനിക്ക് യാതൊരുവിധ ആശങ്കയും ഉണ്ടായിരുന്നില്ലെന്ന് അഭിഷേക് വ്യക്തമാക്കിയിരുന്നു.

English summary
Abhishek Bachchan is with his family, see the latest photo.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X