»   » ആംസ്റ്റര്‍ഡാമിലെ ചിത്രീകരണത്തിന് ഷാറൂഖാനൊപ്പമെത്തിയതാര് ?

ആംസ്റ്റര്‍ഡാമിലെ ചിത്രീകരണത്തിന് ഷാറൂഖാനൊപ്പമെത്തിയതാര് ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഷാറൂഖാനിപ്പോള്‍ മാസങ്ങളായി ആംസ്റ്റര്‍ ഡാമിലാണ് . 'ദ റിംഗ് 'എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം ആംസ്റ്റര്ഡാമിലെത്തിയത്. ഇത്തവണ ഷാറൂഖിനൊപ്പമുള്ളത് ഗൗരി ഖാനല്ല ഇളയമകന്‍ ആബ്രാം ഖാനാണ്.

മൂന്നു വയസ്സുകാരന്‍ ആബ്രാമിനെ കണ്ട് മാധ്യമപ്രവര്‍ത്തകര്‍ ചുറ്റും കൂടുകയായിരുന്നു. ഷാറൂഖിനൊപ്പമുള്ള അബ്രാമിന്റെ ചിത്രങ്ങള്‍ കാണൂ..

അബ്രാം ഖാന്‍

മൂന്നു വയസ്സുകാരന്‍ അബ്രാമിന് അച്ഛന്‍ ഷാറുഖിനൊടൊപ്പമിരിക്കാനാണത്രേ ഇഷ്ടം. ആംസ്റ്റര്‍ഡാമില്‍ അബ്രാമുമൊന്നിച്ചുള്ള ചിത്രങ്ങള്‍ ഷാറൂഖ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.

ചിലപ്പോള്‍ സെറ്റില്‍ കൊണ്ടുവരും

ചിത്രീകരണം വളരെദൂരെയൊന്നുമല്ലെങ്കില്‍ സെറ്റിലെപ്പോഴും അബ്രാമും കാണുമെന്നു ഷാറൂഖ് പറയുന്നു. രാത്രി ചിത്രീകരണമുണ്ടാവുമ്പോള്‍ പകല്‍ അവന്റെ അടുത്തിരിക്കും

പലപ്പോളും ഒരു മണിക്കു ശേഷം

പലപ്പോഴും ചിത്രീകരണത്തിന്റെ സമയത്ത് ഒരു മണിക്കു ശേഷം തന്നെ സ്വതന്തനാക്കാന്‍ സംവിധായകന്മാരോട് പറയാറുണ്ടെന്നും ഷാറൂഖ് പറയുന്നു. ആ സമയങ്ങളില്‍ അവന്റെ കൂടെയിരിക്കാനാണ് താത്പര്യം.

ആബ്രാം ജനിച്ചതിനു ശേഷം സൗമ്യ സ്വഭാവമായി

അബ്രാം തന്റെ ജീവിതത്തിലേക്കു വന്നതോടെ തന്റെ പെരുമാറ്റത്തില്‍ ഒരു സൗമ്യത വന്നതായി ഷാറൂഖ് ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അമ്മയേക്കാളും സഹോദരങ്ങളേക്കാളും ഇഷ്ടം

അമ്മ ഗൗരിയേക്കാളും സഹോദരങ്ങളായ ആര്യന്‍ ഖാന്‍, സുഹാന ഖാന്‍ എന്നിവരെക്കാളും അബ്രാമിന് തന്നെയാണ് ഇഷ്ടമെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് ഷാറൂഖ് പറയുന്നത്.

English summary
Shahrukh Khan is in Amsterdam these days for the shooting of his upcoming film The Ring and guess who is accompanying the superstar on the sets of his movie? It's none other than his little munchkin AbRam Khan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam