»   » ഒടുവില്‍ സണ്ണി ലിയോണിന്റെ ആ സ്വപ്‌നം സഫലമായി

ഒടുവില്‍ സണ്ണി ലിയോണിന്റെ ആ സ്വപ്‌നം സഫലമായി

Posted By:
Subscribe to Filmibeat Malayalam

മുംബൈ: പോണ്‍ സിനിമകളിലൂടെ ശ്രദ്ധേയയായശേഷം ബോളിവുഡില്‍ കാലുറപ്പിച്ച സണ്ണി ലിയോണ്‍ ഒരു സ്വപ്‌ന സാഫല്യത്തിന്റെ നിറവിലാണ്. തനിക്കപ്പോഴും അത് യാഥാര്‍ത്ഥ്യമാണെന്ന് കരുതാന്‍ കഴിയുന്നില്ലെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്. മറ്റൊന്നുമല്ല, സാക്ഷാല്‍ ഷാരൂഖ് ഖാന്റെ സിനിമയിലാണ് സണ്ണി അഭിനയിക്കുന്നത്.

ഷാരൂഖ് ഖാന്റെ പുതിയ ചിത്രം 'റയീസ്' ന്റെ സെറ്റില്‍ വെച്ചാണ് സണ്ണി ലിയോണ്‍ മനസു തുറന്നത്. സെറ്റിലിരിക്കുമ്പോഴും തന്റെ ആശയക്കുഴപ്പം മാറുന്നില്ല. സ്വപ്‌നമല്ലെന്ന് ബോധ്യപ്പെടുത്താന്‍ താന്‍ സ്വയം നുള്ളി നോക്കുകപോലും ചെയ്‌തെന്ന് അവര്‍ പറയുന്നു. ഇതാദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും സണ്ണി പറഞ്ഞു.

sunny-leone

നവാസുദ്ദീന്‍ സിദ്ദിഖ് , പാക് നടി മഹിറ ഖാന്‍ തുടങ്ങിയവര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. റിതേഷ് സിദ്ധ്വാനിയാണ് റയീസിന്റെ നിര്‍മാണ്. രാഹുല്‍ ധൊലാകിയാണ് സംവിധാനം. ബോളിവുഡിലെത്തിയ ആദ്യ നാളുകളില്‍ സണ്ണി ലിയോണിനെ പോണ്‍താരം എന്ന പേരില്‍ അയിത്തം കല്‍പ്പിച്ചിരുന്നു ചില നടന്മാര്‍. അതുകൊണ്ടുതന്നെ ഷാരൂഖിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് സണ്ണി ലിയോണിന് കൂടുതല്‍ അവസരം സൃഷ്ടിക്കും.

ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് സൂറത്തിലെത്തിയ സണ്ണി ലിയോണ്‍ ഒരു മാധ്യമ പ്രവര്‍ത്തനെ തല്ലിയെന്ന പേരില്‍ കഴിഞ്ഞദിവസം വിവാദത്തിലകപ്പെട്ടിരുന്നു. ഒരു രാത്രിക്ക് എത്രയാ റേറ്റ് എന്ന് ദ്വയാര്‍ഥത്തിലൂടെ ചോദിച്ചതിനായിരുന്നു സണ്ണിയുടെ മറുപടി. അതേസമയം, തല്ലിയെന്ന വാര്‍ത്ത തെറ്റാണെന്ന് പിന്നീട് അവരുടെ ഭര്‍ത്താവ് പറയുകയും ചെയ്തു.

English summary
Sunny Leone acting with superstar Shah Rukh Khan, Sunny Leone's 'dream' come true on 'Raees' set
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam