For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്രേക്കിന് ശേഷവും സല്ലുവുമായി അടുത്ത ബന്ധം, കത്രീന കല്യാണത്തിന് വിളിക്കാതിരുന്നത് ഇതുകൊണ്ട്....

  |

  2021 ൽ പ്രേക്ഷകർ ആഘോഷമാക്കിയ താരവിവാഹമായിരുന്നു കത്രീനയുടേയും വിക്കി കൗശാലിന്‌റെയും. ഏറെ ആകാംക്ഷയോടെയായിരുന്നു താരവിവാഹത്തിനായി പ്രേക്ഷകർ കാത്തരുന്നു. രാജസ്ഥാനിൽ വെച്ച് നടന്ന വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാണ്. വിവാഹത്തിന് ശേഷം താരങ്ങൾ തന്നെയായിരുന്നു ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് ഇത് വൈറൽ ആവുകയും ചെയ്തിരുന്നു.

  വീട്ടിൽ സമ്മതിച്ചില്ല, ദീപയ്ക്കും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു, വിവാഹം നടന്നതിനെ കുറിച്ച് കുക്കു

  കത്രീന - വിക്കി വിവാഹത്തിനോട് അനുബന്ധിച്ച് ഏറ്റവു കൂടുതൽ ചർച്ചയായ പേര് സൽമാൻഖാന്‌റെ ആയിരുന്നു. സല്ലുവും കുടുംബവും വിവാഹത്തിന് എത്തുമോ എന്നായിരുന്നു പ്രേക്ഷകർ അറിയേണ്ടിയിരുന്നത്. ബ്രേക്കിന് ശേഷവും സൽമാന്റെ കുടുംബവുമായി നടിയക്ക് അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ കുടുംബത്തിലെ ചടങ്ങുകളിൽ കത്രീന നിത്യസാന്നിധ്യമായിരുന്നു. ഒരു ഫാമിലി പോലെ കഴിഞ്ഞിരുന്ന കത്രീന സല്ലുവിനേയും കുടുംബത്തേയും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല.

  മകളെ സ്റ്റാർമാജിക്കിലേയ്ക്ക് കൊണ്ട് വന്ന് ലക്ഷ്മി, നാണക്കേടുണ്ടെന്ന് പറഞ്ഞവരോട് സനയുടെ അമ്മ

  കല്യാണത്തിന് സൽമാൻ ഖാൻ എത്തുമെന്നുള്ള വാർത്ത അവസാന നിമിഷംവരെ പ്രചരിച്ചിരുന്നു. ഇപ്പോഴിത നടി ക്ഷണിക്കാത്തതിന്റെ കുറിച്ച് അർപിതയുടെ ഭർത്താവും നടനുമായ ആയുഷ് ശർമ. ഒരു അഭിമുഖത്തിലാണ് നടി കല്യാണത്തിന് ക്ഷണിച്ചില്ലെന്ന് ആയുഷ് പറയുന്നത്. നടന്‌റെ വാക്കുകൾ ഇങ്ങനെ...'' ഖാൻ കുടുംബാംഗങ്ങളെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. ഇത് വലിയൊരു സംഭവമല്ല, കത്രീന തങ്ങളുടെ കുടുംബത്തിന് വളരെ പ്രിയപ്പെട്ടവളാണ്. ഞങ്ങളെല്ലാവരും ആശംസനേരുന്നുണ്ട്. അവൾ ആഗ്രഹിക്കുന്നത് പോലെയാണ് അവളുടെ വിവാഹം നടക്കുന്നത്. അതിലൊന്നും ഒരു വലിയ കാര്യമൊന്നുമില്ലെന്നാണ് ആയുഷ് പറയുന്നത്.

  കത്രീനയുടെ വളരെ അടുത്ത സുഹൃത്താണ് അർപിത ഖാൻ. ഇവരുടെ വിവാഹത്തിന് നടി എത്തിയിരുന്നു. സൽമാനുമായുള്ള ബ്രേക്കപ്പിന് ശേഷമായിരുന്നു അർപിതയുടേയും ആയുഷിന്‌റേയും വിവാഹം. ഈ വിവാഹത്തിന് നടിയേയും ഖാൻ കുടുംബം ക്ഷണിച്ചിരുന്നു. എന്നാൽ തങ്ങളെ കത്രീന ക്ഷണിച്ചിട്ടില്ലെന്ന് അർപിത തുറന്ന് പറയുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. താരങ്ങളെ ക്ഷണിച്ചുവെന്ന് വാർത്ത പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. തങ്ങളെ ആരേയുംക്ഷണിച്ചിട്ടില്ലെന്നും വിളിക്കാത്ത കല്യാണത്തിന് എങ്ങനെ പോകുമെന്നും അർപിത പറ‍ഞ്ഞിരുന്നു.

  കത്രീനയുടെ വിവാഹത്തിനെ കുറിച്ച് സൽമാന്റെ പിതാവും പ്രതികരിച്ചിരുന്നു. താൻ ഇതിൽ എന്താണ് പ്രതികരിക്കേണ്ടതെന്നാണ് സലിം ഖാൻ അന്ന് മാധ്യമങ്ങളോട് ചോദിച്ചത്. "മാധ്യമങ്ങൾക്ക് സംസാരിക്കാൻ അത്തരം വിഷയങ്ങൾ മാത്രം അവശേഷിക്കുന്നതിനാൽ ഞാൻ അതിനെക്കുറിച്ച് എന്താണ് പറയേണ്ടത്." എന്നായിരുന്നു സലിം ഖാന്റെ പ്രതികരണം. വിവാഹത്തിന് എത്തിയിരുന്നില്ലെങ്കിലും കോടികൾ വിലമതിക്കുന്ന സമ്മാനമായിരുന്നു കത്രീനയ്ക്ക് സമ്മാനമായി നൽകിയത്. മൂന്ന് കോടിയുടെ റേഞ്ച് റോവര്‍ കാറാണ് സല്ലു നൽകിയത്. ബോളിവുഡ് ലൈഫ് ആണ് ഇതുസംബന്ധമായി റിപ്പോർട്ട് പുറത്ത് വിട്ടത്. ഏറെ നാളത്തെ പ്രണയമായിരുന്നു സല്ലുവും കത്രീനയും തമ്മിൽ. ഈ ബന്ധം വിവാഹം വരെ എത്തിയിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  2019 ൽ നടന്ന ഒരു പുരസ്കാരദാന ചടങ്ങിൽ വിക്കി- കത്രീനയെ സ്കിറ്റിനിടയിൽ പ്രൊപ്പോസ് ചെയ്തിരുന്നു. പ്രിയങ്ക ചോപ്ര, ദീപിക- രൺവീർ വിവാഹ കഴിഞ്ഞതിന് പിന്നാലെ നടന്ന ഒരു പുരസ്കാരദാന ചടങ്ങിലാണ് ഈ സംഭവം നടക്കുന്നത്. 'ബോളിവുഡിൽ ഇപ്പോൾ വിവാഹ സീസൺ ആണ്. കത്രീന വിക്കിയെ പോലുള്ള നല്ല ചെറുപ്പക്കാരനെ വിവാഹം കഴിക്കാത്തത് എന്താണെന്നുമായിരുന്നു നടന്റെ ചോദ്യം. സൽമാൻ ഉൾപ്പെടെ വേദിയിൽ ഇരുന്ന എല്ലാ താരങ്ങളും ചിരിച്ച് കൊണ്ടാണ് ഇത് കേട്ടത്. പിന്നീട് സൽമാൻഖാൻ ചിത്രത്തിലെ ഗാനം ആലപിച്ച് കൊണ്ട് പ്രെപ്പോസ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങളുടെ പ്രണയകഥ ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുന്നത്.

  Read more about: katrina salman khan
  English summary
  Actor Aayush Sharma Opens Up Why Didn't Katrina invite Salman Khan to her wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X