»   » അസിനെ രാഹുലിന് പരിചയപ്പെടുത്തിയത് താനാണെന്ന് അക്ഷയ് കുമാര്‍

അസിനെ രാഹുലിന് പരിചയപ്പെടുത്തിയത് താനാണെന്ന് അക്ഷയ് കുമാര്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: മലയാളിയും ബോളിവുഡ് നടിയുമായ അസിനും മൈക്രോമാക്‌സ് മൊബൈല്‍ കമ്പനിയുടെ സ്ഥാപകനായ രാഹുല്‍ ശര്‍മയും കണ്ടുമുട്ടാന്‍ ഇടയായത് താന്‍ മൂലമാണെന്ന് ബോളിവുഡ് സൂപ്പര്‍ ഹീറോ അക്ഷയ് കുമാര്‍. തന്റെ പുതിയ ചിത്രമായ ബ്രദേഴ്‌സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അക്ഷയ് ഇക്കാര്യം പറഞ്ഞത്.

തിങ്കളാഴ്ച മറ്റൊരു വാര്‍ത്താസമ്മേളനത്തില്‍ അസിന്‍, താനും രാഹുലും തമ്മിലുള്ള വിവാഹത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ കാര്യങ്ങളും തുറന്നു പറയാന്‍ അസിന്‍ തയ്യാറായിരുന്നില്ല. അസിന്റെ വിവാഹ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അക്ഷയ് കുമാറാണ് ഇരുവരുടെയും ഇടനിലക്കാരനായതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

asin-rahul-akshaykumar

രാഹുല്‍ ശര്‍മയുടെ അടുത്ത സുഹൃത്താണ് അക്ഷയ് കുമാര്‍. ഇരുവരും ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കവെയാണ് അസിനെ രാഹുല്‍ പരിചയപ്പെടുന്നത്. അസിനെ പരിചയപ്പെടുത്തിയതും അക്ഷയ് കുമാറാണ്. പിന്നീട് ഇവരുടെ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. അക്ഷയ് കുമാറിന്റെ പൂര്‍ണ അറിവോടുകൂടിയായിരുന്നു പ്രണയം.

വിവാഹശേഷം അഭിനയ രംഗത്തുനിന്നും അസിന്‍ വിട്ടുനില്‍ക്കും. സ്വകാര്യ ജീവിതത്തിനാണ് പ്രാധാന്യമെന്ന് അസിന്‍ ഇതിനകം തന്നെ പറഞ്ഞുകഴിഞ്ഞു. ആള്‍ ഈസ് വെല്‍ എന്ന അസിന്‍ ചിത്രം ഈ മാസം 21ന് തീയേറ്ററുകളിലെത്തുന്നുണ്ട്. ഇതിനുശേഷം പുതിയ ചിത്രങ്ങളൊന്നും അസിന്‍ ഏറ്റെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

English summary
Actor Akshay Kumar on Asin and Micromax co-founder Rahul Sharma's marriage

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam