twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നോ? ബച്ചനോട് ആരാധകന്‍, ഒടുവിൽ അത് വെളിപ്പെടുത്തി ബിഗ് ബി

    |

    ലോക്ക് ഡൗൺ കാലം ആഘോഷമാക്കുകയാണ് താരങ്ങൾ. ഭൂരിഭാഗം സമയവും സോഷ്യൽ മീഡിയയിൽ തന്നെയാണ്. തങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം ആരാധകരോടും വിശേഷങ്ങൾ തിരക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. പ്രേക്ഷകരോട് സംവദിക്കാറുള്ള ഒരു അവസരവും താരം പാഴാക്കാറില്ല. കൊറോണ വൈറസ് വ്യാപനത്തിന് മുൻപ് ആരാധകരുമായി നേരിട്ട കണ്ട് വിശേഷങ്ങൾ ആരായാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയാണ് ബിഗ് ബി ആരാധകരുമായി സംവദിക്കുന്നത്.

    bachan

    മോഹൻലാലിന്റെ ഫോൺ വിളി വലിയൊരു ആശ്വസമായിരുന്നു, ഫോൺ‌വച്ചപ്പോൾ ഞാൻ കരഞ്ഞുപോയിമോഹൻലാലിന്റെ ഫോൺ വിളി വലിയൊരു ആശ്വസമായിരുന്നു, ഫോൺ‌വച്ചപ്പോൾ ഞാൻ കരഞ്ഞുപോയി

    കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട് ബിഗ്ബിയോട് ആരാധകൻ ചോദിച്ച ചോദ്യം സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാവുകയാണ്. സാർ നിങ്ങൾ എപ്പോഴെങ്കിലും പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നോ? എന്നായിരുന്നു ആരാധകന്റെ ചോദ്യം. ബച്ചൻ ഇതിന് രസകരമായ മറുപടിയായിരുന്നു നല‍കിയത്. രാവിലെ തന്നെ നല്ല കാര്യങ്ങള്‍ പറയൂ" എന്നായിരുന്നു ബച്ചന്റെ ഉത്തരം. ബച്ചനോടുള്ള ചോദ്യവും മറുപടിയും ട്രെന്റിങ്ങായിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്ലോഗ് തുടങ്ങിയതിന്റെ പന്ത്രണ്ട് വര്‍ഷത്തിനെ കുറിച്ചും താരം കുറിച്ചിരുന്നു. 2008ല്‍ ആയിരുന്നു ബച്ചന്‍ ബ്ലോഗ് തുടങ്ങിയത്.

     ബിഗ് ബോസ് വെച്ച് നോക്കുമ്പോൾ ഇതൊക്കെ എന്ത്, ലോക്ക് ഡൗൺ കഴിഞ്ഞാൽ ആദ്യം ചെയ്യുക ഇതാണ്... ബിഗ് ബോസ് വെച്ച് നോക്കുമ്പോൾ ഇതൊക്കെ എന്ത്, ലോക്ക് ഡൗൺ കഴിഞ്ഞാൽ ആദ്യം ചെയ്യുക ഇതാണ്...

    കഴിഞ്ഞ ദിവസം തന്റെ ആദ്യ സിനിമ പ്രദർശനം കുടുംബത്തിനോടൊപ്പ കണ്ട അനുഭവം പങ്കുവെച്ചിരുന്നു. അച്ഛനും അമ്മയും ഭാര്യ ജയയുമൊന്നിച്ചാണ്‌ ബച്ചൻ സിനിമക്കെത്തിയത്. ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരം ആ കഥ വെളിപ്പെടുത്തിയത്. 35mm പ്രിന്റിൽ ആയിരുന്നു ആദ്യ ഷോ. അന്ന് 70mm പ്രിന്റ് ഇന്ത്യയിൽ വരുന്നതേയുള്ളൂ. അന്നത് കസ്റ്റംസിന്റെ പക്കലിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞതും 70mm കസ്റ്റംസിന്റെ കയ്യിൽ നിന്നും പുറത്തു വന്നു. അങ്ങനെ മിനർവയിൽ ഓടിയ ഇന്ത്യയിലെ ആദ്യ 70mm ചിത്രമായി ഷോലെ .ബാൽക്കണിയിൽ വിനോദ് ഖന്നക്കൊപ്പം നിലത്തിരുന്നാണ് ബച്ചൻ ആ ഷോ പുലർച്ചെ മൂന്നു മണി വരെ ഇരുന്ന് കണ്ടത്.

    ലോക്ക് ഡൗണിന് മുൻപ് ഹാൻസം മാൻ, ഇപ്പോൾ നരച്ച താടിയും മുടിയും, ഇതെന്ത് പറ്റിയെന്ന് ആരാധകർലോക്ക് ഡൗണിന് മുൻപ് ഹാൻസം മാൻ, ഇപ്പോൾ നരച്ച താടിയും മുടിയും, ഇതെന്ത് പറ്റിയെന്ന് ആരാധകർ

    അമിതാഭ് ബച്ചന്റെ കരിയർ മാറ്റിമറിച്ച ചിത്രമായിരുന്നു ഷോലെ. 1975ൽ രമേശ് സിപ്പി സംവിധാനം ചെയ്ത ചിത്രം ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഇന്നും ഇന്ത്യൻ സിനിമയിൽ ചർച്ച വിഷയമാണ് ഷോലെ.

    English summary
    Actor Amitabh Bachchan's Response to Fan Asking if He Wants to Become Prime Minister
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X