»   » ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍ തന്നെ വിളിക്കണമെന്ന് നടന്‍ അനുപം ഖേര്‍, പിന്നില്‍ വലിയ ലക്ഷ്യം!!!

ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍ തന്നെ വിളിക്കണമെന്ന് നടന്‍ അനുപം ഖേര്‍, പിന്നില്‍ വലിയ ലക്ഷ്യം!!!

Posted By:
Subscribe to Filmibeat Malayalam

സുഖസൗകര്യങ്ങളുടെ നടുവില്‍ കഴിയുന്നവരാണെങ്കിലും ഒറ്റക്കാണ് ജീവിതം. ആരും സ്‌നേഹിക്കാന്‍ ഇല്ല എന്ന് തോന്നുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. വിഷാദരോഗത്തിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും കുറവല്ല.

എന്നാല്‍ അങ്ങനെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരെ തേടി പ്രമുഖ നടന്‍ എത്തിയിരിക്കുകയാണ്. ബോളിവുഡില്‍ നിന്നും അനുപം ഖേര്‍ ആണ് ഇങ്ങനെ വിഷമിക്കുന്നവരെ എല്ലാം ഒന്നിപ്പിക്കണമെന്ന ആഗ്രഹവുമായി എത്തിയിരിക്കുന്നത്.

യുവതലമുറയുടെ മൗനം അവസാനിപ്പിക്കണം

യുവാക്കളെല്ലാം മൗനം അവലംബിക്കുകയാണ്. അവരെ അതിന് വിട്ടുകൊടുക്കാന്‍ പാടില്ല എന്നാണ് അനുപം ഖേര്‍ പറയുന്നത്.

യുവാക്കളിലെ ആത്മഹത്യ

കഴിഞ്ഞ ദിവസം എന്‍ജീനിയറിങ്ങ് വിദ്യാര്‍ത്ഥിയായ അരുണ്‍ ഭരതരാജ് 19 നില കെട്ടിടത്തിനു മുകളില്‍ നിന്നും താഴെക്ക് ചാടി ആത്മഹത്യ ചെയ്തിരുന്നു. 19 നിലയിലുള്ള ഹോട്ടലിന്റെ ജനല്‍ ചവിട്ടി പൊട്ടിച്ച് അവിടെ നിന്നും ചാടുകയായിരുന്നു. ഇതിന് വഴിയൊരുക്കിയത് ഒറ്റപ്പെടലായിരുന്നുവെന്ന് താരം പറയുന്നു.

ഇ-മെയില്‍ ഐഡി പങ്കുവെച്ച് താരം

ഒറ്റാക്കാണെന്ന് കരുതുന്നവര്‍ തന്നെ ബന്ധപ്പെടാമെന്ന് പറഞ്ഞ് അനുപം ഖേര്‍ തന്റെ ഇ-മെയില്‍ ഐഡി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്.

ട്വിറ്ററിലുടെയും

anupam@anupamkhercompany.com ലേക്ക് ഒറ്റക്കാണെന്ന് കരുതുന്നവര്‍ ദയവുചെയ്ത് മെസേജ് അയക്കണമെന്ന് താരം ട്വിറ്ററിലുടെയും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ വിഷമം അനുഭവിക്കുന്നവരെ ഒന്നിപ്പിക്കാന്‍ വേണ്ടിയാണ്.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ സൂചിപ്പിക്കുന്നത്

അരുണ്‍ ഭരതാരാജിനെ പോലെയുളള വിദ്യാര്‍ത്ഥികള്‍ സൂചിപ്പിക്കുന്നത് യുവാക്കളില്‍ ഭൂരിഭാഗം വിഷാദത്തിന് അടിമകളാണെന്നാണ് അനുപം പറയുന്നു. അരുണിന്റെ ആത്മഹത്യ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കുടുംബമാണ് പ്രധാന വില്ലന്‍

കുടുംബത്തിന്റെ അശ്രദ്ധയാണ് കുട്ടികളുടെ വിഷാദത്തിന് കാരണം. കൂട്ടു കുടുംബങ്ങളായിരുന്നപ്പോള്‍ ഇത്തരം പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. താനും അത്തരത്തില്‍ കൂട്ടു കുടുംബത്തില്‍ വളര്‍ന്നതാണെന്ന് താരം പറയുന്നു. അങ്ങനെയുള്ളവര്‍ക്ക് ഒരിക്കലും ഒറ്റപ്പെടലിന്റെ വേദന ഉണ്ടാവില്ല. കാരമം വര്‍ക്ക് ചുറ്റും എപ്പോഴും ആളുകള്‍ ഉണ്ടായിരിക്കുമെന്നും അനുപം അഭിപ്രായപ്പെട്ടു.

English summary
Bollywood actor Anupam Kher shared his e-mail address on Twitter to connect with depressed people.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam