»   » പ്രമുഖ താരദമ്പതികളുടെ പ്രണയ നിമിഷങ്ങള്‍ പങ്കു വെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍!!

പ്രമുഖ താരദമ്പതികളുടെ പ്രണയ നിമിഷങ്ങള്‍ പങ്കു വെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍!!

Posted By:
Subscribe to Filmibeat Malayalam

പ്രണയം ഒരിക്കലും മരിക്കില്ലെന്നു പറയുന്നത് വെറുതെ അല്ല. കാലങ്ങള്‍ എത്ര കഴിഞ്ഞാലും യഥാര്‍ത്ഥ പ്രണയം അന്നും ഇന്നും ഒരുപോലെ തന്നെയുണ്ടാകും. ബോളിവുഡിലെ തകരുന്ന പ്രണയത്തിനും കുടുംബജീവിതങ്ങള്‍ക്കും മാതൃകയാവുകയാണ് ദിലീപ് കൂമാറും സൈറാ ബാനുവും.

ബോളിവുഡിലെ നിത്യഹരിത ജോഡികളായിരുന്ന താരങ്ങളുടെ വാര്‍ദ്ധ്യക്യത്തിലും ഒരുമിച്ചുള്ള പ്രണായതുര നിമിഷങ്ങളാണ് സോഷ്യല്‍ മീഡിയയിലുടെ വൈറലായി മാറുന്നത്.

ഫേസ്ബുക്കില്‍ അംഗമായി താരം

ഇതിഹാസ നായകനായിരുന്ന ദിലീപ് കുമാര്‍ ഫേസ്ബുക്കില്‍ പുതിയ അക്കൗണ്ട് തുടങ്ങി. താരം ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ചായക്കൊപ്പം സൈറാജിയുടെ സ്‌നേഹവും

വെറും 33 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയില്‍ സൈറാ ബാനു തന്റെ സ്‌നേഹം പങ്കുവെക്കുന്നതാണ് കാണിക്കുന്നത്. ചായയും ബിസ്‌കറ്റും നല്‍കിയ സൈറാ അതിന്റെ രുചി എങ്ങനെയുണ്ടെന്ന് ഭര്‍ത്താവിനെ കൊണ്ട് പറയിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

സംസാരിക്കാന്‍ പോലും കഴിയാതെ ദിലീപ് കുമാര്‍

വാര്‍ദ്ധ്യക്യത്തിന്റെ അവശതകള്‍ ഏറെയുണ്ട്. അതിനാല്‍ താരത്തിന് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍. മാത്രമല്ല രണ്ടും കണ്ണുകളും അടച്ചു പിടിച്ചിരിക്കുകയാണ്

സ്‌നേഹത്തോടെ ഉമ്മ കൊടുത്ത് സൈറാജി

സംസാരിക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ വീഡിയോയുടെ അവസാനം സൈറാജി ദിലീപ് കുമാറിന് കവിളില്‍ ഉമ്മകൊടുക്കുകയാണ്.

താരം ഫേസ്ബുക്കില്‍ ചേര്‍ന്നതിന്റെ കാരണം

ട്വിറ്ററില്‍ ആക്ടീവ് അല്ലാത്തതിനാലാണ് താരം ആരാധകര്‍ക്ക് വേണ്ടിയാണ് ഫേസ്ബുക്കില്‍ പുതിയ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.

ലിവിങ് ലെജന്റ് ലൈഫ്‌ടൈം അവാര്‍ഡ്

പഞ്ചാബ് അസോസിയേഷന്റെ ലിവിങ് ലെജന്റ് ലൈഫ്‌ടൈം അവാര്‍ഡ് താരത്തെ തേടി എത്തിയിരുന്നു.

ദിലീപ് കുമാര്‍ ആരോഗ്യവാനാണ്

ദിലീപ് കുമാര്‍ ആരോഗ്യവാനാണെന്ന് അടുത്തിടെ പുറത്തു വന്ന വാര്‍ത്തകളില്‍ പറയുന്നുണ്ടായിരുന്നു. അതിനെ സാധൂകരിക്കുന്നതിനായിട്ടാണ് സൈറാ ബാനു ഭര്‍ത്താവിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

English summary
Dilip Kumar recently joined Facebook. The veteran actor's first video post on the page will melt your hearts.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X