For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിനോട് ഞാന്‍ ക്ഷമിച്ചിരിക്കുകയാണ്; എങ്കിലും നിങ്ങളെ ഞാന്‍ ഒത്തിരി മിസ് ചെയ്യുന്നു, ഇര്‍ഫാനോട് ഭാര്യ

  |

  ഇന്ത്യന്‍ സിനിമാലോകത്തിന് ഏറെ വേദന നല്‍കി കൊണ്ടാണ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചത്. 2020 ഏപ്രില്‍ 29 നാണ് അസുഖബാധിതനായ താരം അന്തരിച്ചത്. വേറിട്ട കഥാപാത്രങ്ങളിലൂടെ വലിയ സംഭാവനകള്‍ നല്‍കിയ ഇര്‍ഫാന്റെ വേര്‍പാട് സിനിമാലോകത്തിന് നഷ്ടമായിരുന്നു. പ്രിയതമന്റെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും മുക്തമാവാന്‍ ഇനിയും താരപത്‌നി സുതപയ്ക്ക് സാധിച്ചിട്ടില്ല. ഇപ്പോഴിതാ തന്റെ ജന്മദിനത്തിന് അവര്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാവുന്നത്.

  ഇര്‍ഫാന്റെയും സുതപയുടെയും മക്കള്‍ ചേര്‍ന്നാണ് ഇത്തവണ ജന്മദിനം ആഘോഷിച്ചത്. ഇത്രയും കാലം ആഘോഷിക്കാതെ പോയ ജന്മദിനം ആഘോഷിക്കാന്‍ കാരണം ഇര്‍ഫാന്‍ തന്നെയാണെന്നാണ് താരപത്‌നി പറയുന്നത്. അദ്ദേഹം മക്കളുടെ സ്വപ്‌നത്തില്‍ വന്ന് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടാവും എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

  'പ്രിയപ്പെട്ടവനെ, നമ്മള്‍ ഒരുമിച്ചുള്ളപ്പോള്‍ എനിക്ക് മുപ്പത്തിരണ്ട് ജന്മദിനങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഇരുപത്തിയെട്ട് എണ്ണവും നീ മറന്ന് പോയെങ്കിലും ഞാന്‍ അതെല്ലാം ഇന്ന് ക്ഷമിച്ചിരിക്കുന്നു. എന്റെ ഈ ജന്മദിനത്തിന്റെ തലേ ദിവസം എനിക്ക് ഉറങ്ങാനെ സാധിച്ചിരുന്നില്ല. രാത്രിയില്‍ ഉറങ്ങാതെ ഇടനാഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു ഞാന്‍. ചില ഓര്‍മ്മകള്‍ എന്നെ ദേഷ്യപ്പെടുത്തി. അതില്‍ നിന്നും വേദനയും വന്നു.

  ഓരോ ജന്മദിനവും വരുമ്പോള്‍ അവ എന്ത് കൊണ്ടാണ് ആഘോഷിക്കാത്തത് എന്നതിന്റെ കാരണം നിങ്ങള്‍ കണ്ടെത്തിയിരുന്നു. ഒരു തത്വചിന്ത അവതരിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇന്ന് ഞാനും അത് അംഗീകരിക്കുകയാണ്. ഇന്നലെ രാത്രിയും ഞാന്‍ എന്നോട് തന്നെ പറഞ്ഞൊരു കാര്യമുണ്ട്. എനിക്ക് ആഘോഷങ്ങളോട് പ്രത്യേകിച്ച് പ്രതിബദ്ധതയെ ഒന്നുമില്ല. എന്നാലും ഏത് ആഘോഷത്തിലും എന്റെ പ്രിയപ്പെട്ടവര്‍ കൂടെ ഉണ്ടാകണമെന്ന് ഞാനും കൊതിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഞാന്‍ നിന്നെ ഓര്‍ത്തിരുന്നു. നീ ഇന്ന് എന്നോടൊപ്പം ഇല്ലല്ലോ. എന്നാല്‍ നമ്മുടെ മക്കളായ അയാനും ബബിളും എന്റെ ജന്മദിനം ഓര്‍മിച്ചു.

  ആര് കണ്ടാലും അവളെ മോഹിക്കണം; തൂവാനത്തുമ്പികളിലെ ക്ലാരയെ കുറിച്ച് പത്മരാജന്റെ അമ്മ പറഞ്ഞതിങ്ങനെ

  ഒരുപക്ഷേ നീ അവരുടെ സ്വപ്‌നത്തില്‍ പോയി മന്ത്രിച്ചു കാണുമെന്ന് എനിക്ക് തോന്നുന്നു. എന്റെ ജന്മദിനം മറക്കല്ലേ എന്ന് നീ ആയിരിക്കും അവരെ ഓര്‍മിപ്പിച്ചതെന്ന് വിചാരിക്കാന്‍ ആണ് എനിക്ക് ഇഷ്ടം. അല്ലെങ്കില്‍ എങ്ങനെയാണോ അവര്‍ രണ്ടുപേരും ഒരുമിച്ച് ആഘോഷത്തിനുള്ള വട്ടംകൂട്ടി എന്റെ അടുത്ത് എത്തിയത്. നീ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ വീണ്ടും വീണ്ടും ഓര്‍മിച്ച് പോവുകയാണ്. അടുത്ത് ഇല്ലെങ്കിലും നമ്മുടെ മക്കള്‍ എന്റെ ജന്മദിനം ആഘോഷിക്കുന്നത് നീ സന്തോഷത്തോടെ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. ചിയേഴ്‌സ് ഇര്‍ഫാന്‍, മുന്‍പ് എങ്ങും ഇല്ലാത്തത് പോലെ നിങ്ങളെ ഞാന്‍ മിസ് ചെയ്യുന്നു. ജന്മദിനങ്ങളില്‍ നിങ്ങള്‍ക്ക് വിശ്വാസമില്ലായിരിക്കും. പക്ഷേ അവര്‍ എനിക്ക് വളരെയധികം സ്‌നേഹം നല്‍കുന്നത് കാണുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കും' എന്നുമാണ് സുതപ കുറിച്ചിരിക്കുന്നത്.

  സൂപ്പര്‍താരമായ ഭര്‍ത്താവിന്റെ ഈ കഴിവിന് 2 മാര്‍ക്ക് കൊടുക്കാം; രണ്‍വീര്‍ സിംഗിനെ കുറിച്ചുള്ള ചോദ്യത്തിന് ദീപിക

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ചലച്ചിത്രങ്ങള്‍ കൂടാതെ സീരിയലുകളിലും നാടകങ്ങളിലുമൊക്കെ അഭിനയിച്ചിട്ടുള്ള താരമാണ് ഇര്‍ഫാന്‍ ഖാന്‍. വര്‍ഷങ്ങളോളം നീണ്ട നിരന്തര പരിശ്രമത്തെ തുടര്‍ന്നാണ് സലാം ബോംബെ (1988) എന്ന ചിത്രത്തിലൂടെ അദ്ദേഹം ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായകനായി വളര്‍ന്നു. 1995 ലാണ് സുതപ സിക്തറും ഇര്‍ഫാനും തമ്മില്‍ വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളും ഉണ്ട്.

  പ്രസവം കഴിഞ്ഞ് പത്താം ദിവസം മുതൽ വീണ്ടും ഡാന്‍സ് തുടങ്ങി; ഇക്കാര്യത്തില്‍ റെക്കോര്‍ഡ് അമ്മയ്ക്കാണെന്ന് സൗഭാഗ്യ

  English summary
  Actor Irrfan Khan's Wife Sutapa Sikdar Wrote Emotional Note On Her Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X