For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദൈവത്തെ പോലെ കണ്ടയാളെ പറ്റിക്കേണ്ടി വന്നു; ജീവിതത്തിലെ ഏറ്റവും വലിയ ഭാരം അതാണെന്ന് ലാല്‍

  |

  മലയാള സിനിമയിലെ പ്രഗത്ഭനായ നടനും സംവിധായകനുമൊക്കെയാണ് ലാല്‍. തുടക്കത്തില്‍ സംവിധാനത്തിലൂടെയും എഴുത്തിലൂടെയും കരിയര്‍ തുടങ്ങിയ താരം പിന്നീട് നടനായി മാറുകയായിരുന്നു. സംവിധായകന്‍ ഫാസിലിനെ താനൊരു ദൈവത്തെ പോലെയാണ് കാണുന്നതെന്ന് പറയുകയാണ് ലാലിപ്പോള്‍. മനോരമ വീക്കിലിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.

  ദൈവത്തെ പോലെ കാണുന്ന ആളുകളെ പറ്റിക്കേണ്ടി വന്നതിന്റെ സങ്കടത്തെ കുറിച്ചാണ് ലാല്‍ സംസാരിച്ചത്.

  'ദൈവത്തെ പോലെ കണ്ടിട്ടും അവരെ പറ്റിച്ചതിന്റെ സങ്കടം ഞാന്‍ അറിഞ്ഞിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ചെയ്തിട്ടുള്ള ഏറ്റവും വലിയ തെറ്റെന്താണെന്ന് ചോദിച്ചാല്‍ അതായിരിക്കും. ഇതുവരെ ഞാന്‍ ഇക്കാര്യം എവിടെയും പറഞ്ഞിട്ടില്ല. ഫാസില്‍ സാറിന്റെ മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമയുടെ തമിഴ് റീമേക്കാണ് എന്‍ ബൊമ്മക്കുട്ടിയമ്മാവുക്ക്. മലയാളത്തില്‍ പള്ളീലച്ചനായ തിലകന്‍ നടന്ന് വരുമ്പോള്‍ ഈയം പൂശാനുണ്ടോ എന്ന് വിളിച്ച് ചോദിച്ച് മറ്റൊരാള്‍ എതിരെ വരും. എന്നിട്ട് അച്ചനോട് ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടേ എന്ന് പറയും. തമിഴില്‍ എടുത്തപ്പോള്‍ ഈയംപൂളുകാരന് പകരം രണ്ട് ചെറുപ്പക്കാര്‍ ജോഗിങ്ങിന് പോയി വരുന്നതായി കാണിക്കും. ഞാനും സിദ്ദിഖുമാണ് ആ വേഷം ചെയ്തത്.

  ഒരു സിനിമയ്ക്ക് കോടികള്‍ പ്രതിഫലം വാങ്ങുന്ന നടിമാര്‍; കങ്കണ മുതല്‍ ദീപിക വരെയുള്ള ബോളിവുഡ് സുന്ദരിമാരുണ്ട്

  lal-fazil-

  ഷൂട്ടിങ്ങ് കഴിഞ്ഞ് ഞാന്‍ എറണാകുളത്തേക്ക് വന്നിട്ട് വീണ്ടും മദ്രാസിലേക്ക് തിരിച്ച് പോയി. അന്ന് സിനിമയുടെ പ്രൊജക്ഷന്‍ നടക്കുന്നുണ്ട്. എന്നോട് എഡിറ്റിങ്ങിന് വരണ്ട. വൈകുന്നേരം പ്രൊജക്ഷന് വന്നാല്‍ മതിയെന്ന് ഫാസില്‍ സാര്‍ പറഞ്ഞു. ഞാനത് കൊണ്ട് റൂമിലേക്ക് പോവുകയും ചെയ്തു. അവിടെ പ്രൊഢക്ഷന്‍ കണ്‍ട്രോളര്‍ ലത്തീഫിക്ക ഉണ്ടായിരുന്നു. എന്നെ കണ്ടതും 'ഹാ ഒരു കാര്യം അറിഞ്ഞോ, നിങ്ങള്‍ രണ്ട് പേരും ഓടി വരുന്ന സീന്‍ കട്ട് ചെയ്ത് കളഞ്ഞു' എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഒക്കെ എന്ന് പറഞ്ഞ് ഞാനത് വിട്ട് കളഞ്ഞു.

  ഗര്‍ഭിണിയാണെന്ന് പറഞ്ഞതിന് ശേഷം ആദ്യമായി പുറത്ത് വന്ന് നടി സോനം കപൂര്‍; ഭാര്യയ്ക്ക് ചുംബനം നല്‍കി ആനന്ദും

  അത് കഴിഞ്ഞ് ലത്തീഫിക്ക താഴെ ചെന്നപ്പോള്‍ 'ലാലിനോട് ആ സീന്‍ കട്ടാക്കിയ കാര്യം പറയേണ്ടെന്നും വൈകുന്നേരം പ്രൊജക്ഷന്‍ ഇടുമ്പോള്‍ ലാലിന്റെ റിയാക്ഷന്‍ കാണാമല്ലോ' എന്ന് ഫാസില്‍ സാര്‍ ലത്തീഫിക്കയോട് പറഞ്ഞു. അതിനുള്ളില്‍ ലത്തീഫക്ക എന്നോട് അക്കാര്യം പറഞ്ഞ് കഴിഞ്ഞു. എന്നാല്‍ ഞാനത് അറിഞ്ഞെന്ന കാര്യം ഫാസില്‍ സാറിനോട് പറഞ്ഞില്ല. കുറച്ച് കഴിഞ്ഞ് തന്നിലൂടെ അറിഞ്ഞ കാര്യം മറന്ന് കളയാനും താന്‍ പറഞ്ഞെന്ന് അറിഞ്ഞാല്‍ പാച്ചി എന്നെ കൊല്ലുമെന്നും ലത്തീഫിക്ക പറഞ്ഞു. ഫാസില്‍ സാര്‍ ഒഴികെ ബാക്കി എല്ലാവരും ഇക്കാര്യം അറിയുകയും ചെയ്തു. ശേഷം വൈകുന്നേരം പ്രൊജക്ഷന്‍ ഇട്ടപ്പോള്‍ സാര്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. താന്‍ അറിഞ്ഞ കാര്യം അറിയാത്തത് പോലെ ഭാവിക്കുമ്പോള്‍ അദ്ദേഹത്തെ ചതിക്കാന്‍ പോവുന്നത് പോലെ എനിക്ക് തോന്നി.

  lal-

  ആദ്യ രാത്രി തന്നെ ഭാര്യയെ കൊണ്ട് മുന്‍കാമുകിയ്ക്ക് കത്തെഴുതിച്ചു; മധുരപ്രതികാരത്തെ കുറിച്ച് ശ്രീകുമാരന്‍ തമ്പി

  Recommended Video

  5 വർഷത്തിന് ശേഷം ഭാവന വരുന്നു, ഷറഫുദ്ദീനൊപ്പം | FilmiBeat Malayalam

  ഗുരുവിനെക്കാള്‍ ഉപരി ഞാന്‍ ദൈവത്തെ പോലെ കരുതുന്ന മനുഷ്യനെ ഇത്രയും പേരുടെ മുന്നില്‍ വെച്ച് ചതിക്കാന്‍ പോവുകയാണ്. ആ സീന്‍ വന്നപ്പോള്‍ ഞാന്‍ 'ഹോ' എന്ന് പറഞ്ഞു. അത് കേട്ട് പാച്ചിക്ക ഹഹഹ എന്ന് ഉറക്കെ ചിരിച്ചു. അതോടെ എല്ലാവരും ചിരിച്ചു. എല്ലാവരും അറിഞ്ഞ് കൊണ്ട് തന്നെ താന്‍ അദ്ദേഹത്തെ പറ്റിച്ചത് പോലെ തോന്നിയെന്നും അതിപ്പോഴും തന്റെ ജീവിതത്തിലെ ഭയങ്കര ഭാരമായി തുടരുകയാണെന്നും ലാല്‍ പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ ഞാന്‍ പറഞ്ഞിട്ടുള്ളത് ഭാര്യ നാന്‍സിയോട് ആണെന്നും പാച്ചിക ഇത് വായിച്ച് അറിഞ്ഞ് എന്നോട് ക്ഷമിക്കുമെന്നും നടന്‍ പറയുന്നു.

  Read more about: lal ലാല്‍
  English summary
  Actor Lal Opens Up About Frienship With Director Fazil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X