For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖിൻ്റെ വീട്ടിലെ രാത്രി പാര്‍ട്ടിയിൽ പുലർച്ചെ മൂന്നിന് ഭക്ഷണം കിട്ടും; നടൻ്റെ പെരുമാറ്റത്തെ കുറിച്ച് റിതേഷ്

  |

  ബോളിവുഡ് സിനിമയിലെ രാജാവായിട്ടാണ് ഷാരൂഖ് ഖാന്‍ കണക്കാക്കപ്പെടുന്നത്. കിംഗ് ഓഫ് ബോളിവുഡ് എന്ന പേരും അദ്ദേഹത്തിനുണ്ട്. അതേ സമയം താരരാജാവിന്റെ ഭാര്യ കൂടിയായ ഗൗരി ഖാന്റെ ജന്മദിനമാണിന്ന്. ഷാരൂഖിന്റെ എല്ലാ വിജയത്തിനും പിന്നില്‍ നില്‍ക്കുന്ന താരപത്‌നിയെ കുറിച്ചുള്ള രസകരമായ കഥകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

  അതേ സമയം മുംബൈയിലുള്ള ഷാരൂഖിന്റെ മന്നത്ത് എന്ന വീടിനെ കുറിച്ചും അവിടെ നടക്കുന്ന പാര്‍ട്ടികളെ പറ്റിയും ചില വെളിപ്പെടുത്തലുകള്‍ വന്നിരിക്കുകയാണ്. നടന്‍ റിതേഷ് ദേശ്മുഖാണ് ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും വീട്ടില്‍ നടത്തുന്ന രാത്രിയിലെ പാര്‍ട്ടികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്.

  ഷാരൂഖ് ഖാന്റെ വീട്ടില്‍ വച്ച് പലപ്പോഴും പാര്‍ട്ടികള്‍ നടത്താറുണ്ട്. ഇതിനെ പറ്റി പല താരങ്ങളും മുന്‍പ് പറഞ്ഞിട്ടുണ്ട്. തന്റെ വീട്ടിലേക്ക് കടന്ന് വരുന്ന സെലിബ്രിറ്റികളെ എങ്ങനെയാണ് ഷാരൂഖ് സ്വീകരിക്കുന്നതെന്നും അതിഥികളെ അദ്ദേഹം പരിപാലിക്കുന്ന രീതികളുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മന്നത്തില്‍ പോയി സമാനമായൊരു അനുഭവം ഉണ്ടായതിനെ കുറിച്ച് പുതിയൊരു അഭിമുഖത്തില്‍ റിതേഷ് തുറന്ന് സംസാരിച്ചു.

  Also Read: മോഹന്‍ലാലിനെയും കൂട്ടുകാരെയും സെറ്റില്‍ നിന്നും ഇറക്കി വിട്ടു; ആ വാശിയ്ക്ക് അവരൊരു സിനിമ ചെയ്‌തെന്ന് സംവിധായകൻ

  'മന്നത്തില്‍ വച്ച് ഗെറ്റ് ടുഗതറോ, പാര്‍ട്ടികളെ നടക്കുമ്പോള്‍ വെളുപ്പിന് മൂന്ന് മണിയ്ക്ക് ഒക്കെ ആയിരിക്കും ഭക്ഷണം വിളുമ്പുന്നത്. അതുമാത്രമല്ല മന്നത്തിന്റെ ഏറ്റവും മികച്ച കാര്യം ആതിഥേയന്റെ പെരുമാറ്റ രീതികളാണ്. വീട്ടില്‍ വരുന്ന അതിഥികള്‍ തിരിച്ച് പോവാനിറങ്ങിയാല്‍ അവരുടെ കൂടെ കാറിന്റെ അടുത്ത് വരെ വരികയും അവര്‍ക്ക് കാറിന്റെ ഡോര്‍ തുറന്ന് കൊടുക്കുകയും ചെയ്യും. അത് മറ്റാരുമല്ല, നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രിയപ്പെട്ട ഷാരൂഖ് ഖാനാണെന്ന്' റിതേഷ് പറയുന്നു.

  Also Read: അത് കാളിദാസിന്റെ പെണ്ണ് തന്നെയായിരുന്നോ? തരിണിയുടെ കൂടെ ഹോളിഡേ ആഘോഷിക്കുന്ന താരപുത്രന്റെ ചിത്രം വൈറല്‍

  അടുത്തിടെ കരണ്‍ ജോഹറിന്റെ കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവേ ഷാരൂഖിന്റെ ഭാര്യ ഗൗരിയും സമാനമായ കഥ പറഞ്ഞിരുന്നു. ഭാര്യ എന്ന നിലയില്‍ ഗൗരി ഖാനെ അലോസരപ്പെടുത്തുന്ന ഷാരൂഖ് ഖാന്റെ ഒരു സ്വഭാവത്തെ കുറിച്ച് പറയാനാണ് കരണ്‍ ആവശ്യപ്പെട്ടത്.

  'ഷാരൂഖിനെ എപ്പോഴും അതിഥികളുടെ കൂടെ കാറിന്റെ അടുത്തായിരിക്കും കാണുക. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനെക്കാളും കൂടുതല്‍ അദ്ദേഹം പുറത്തായിരിക്കും സമയം ചിലവഴിക്കുന്നത്. ഇതോടെ അതിഥികളായി വന്നവര്‍ അദ്ദേഹത്തെ പാര്‍ട്ടിയിലുടനീളം തിരയാന്‍ തുടങ്ങും. വീടിനുള്ളില്‍ പാര്‍ട്ടി നടത്തുന്നതിനെക്കാളും റോഡിന് പുറത്ത് നടത്തുന്നതാവും നല്ലതെന്ന് എനിക്ക് ഇടയ്ക്ക് തോന്നാറുണ്ടെന്ന്', ഗൗരി പറയുന്നു.

  Also Read: എന്‍എന്‍ പിള്ളയും തിലകനും ഏറ്റുമുട്ടി; ഗോഡ്ഫാദര്‍ ലൊക്കേഷനില്‍ നിന്നും ഇറങ്ങി പോവാന്‍ തയ്യാറായി നടനും

  ബോളിവുഡില്‍ ഏറ്റവും മാതൃകാദമ്പതിമാരായി അറിയപ്പെടുന്നവരാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. 1991 ലാണ് ഇരുവരും വിവാഹിതരാവുന്നത്. ശേഷം ഭര്‍ത്താവിന്റെ എല്ലാ ഉയര്‍ച-താഴ്ചകളിലും താങ്ങായി ഗൗരി കൂടെ നിന്നു. ഇതിനിടെ മൂന്ന് മക്കള്‍ക്ക് ജന്മം കൊടുക്കുകയും അവരുടെ എല്ലാ കാര്യത്തിനും ഒപ്പം നില്‍ക്കുകയും ചെയ്തു. നിലവില്‍ മൂത്തമക്കളായ ആര്യനും സുഹാനയും സിനിമയിലേക്ക് തന്നെ പ്രവേശിക്കാനുള്ള ശ്രമത്തിലാണ്.

  Read more about: riteish deshmukh shahrukh khan
  English summary
  Actor Riteish Deshmukh Opens Up About Late Night Parties At Shahrukh Khan's Mannat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X