»   » പത്മ പുരസ്‌കാര പട്ടികയില്‍ നിന്നും സെയ്ഫിനെ മാറ്റിയതെന്തു കൊണ്ട്?

പത്മ പുരസ്‌കാര പട്ടികയില്‍ നിന്നും സെയ്ഫിനെ മാറ്റിയതെന്തു കൊണ്ട്?

Posted By:
Subscribe to Filmibeat Malayalam

പത്മ പുരസ്‌കാര പട്ടികയില്‍ നിന്നും പണ്ട് പ്രശസ്ത താരം സെയ്ഫ് അലിഖാനെ ഒരു കാരണവുമില്ലാതെ മാറ്റിയതിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. സെയ്ഫ് അലി ഖാന്‍ മാത്രമല്ല വ്യവസായി അരുണ്‍ ഫിരോദിയയുടെയും പേര് പത്മ പുരസ്‌കാര പട്ടികയില്‍ നിന്നും എടുത്തു മാറ്റിയിരുന്നു. ഇതിനെതിരെ കേസ് കൊടുത്തിട്ടും ഒരു നടപടിയും എടുത്തിരുന്നില്ല.

ഇത്തരം അനാസ്ഥ കാണിച്ചവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ചോദിച്ചിരിക്കുകയാണ്. ഒരു കാരണവുമില്ലാതെയാണ് ഇരുവരുടെയും പേരുകള്‍ ഒഴിവാക്കപ്പെട്ടതെന്ന് ചൂണ്ടിക്കാണിച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ സുഭാഷ് അഗര്‍വാള്‍ പരാതി നല്‍കിയിരുന്നു. പുരസ്‌കാര നിര്‍ണയം സുതാര്യമല്ലെന്നാണ് ഇയാള്‍ പറയുന്നത്. ജനങ്ങളുടെ താല്‍പര്യമനുസരിച്ചായിരിക്കണം ഇവ നിശ്ചയിക്കേണ്ടത്.

saif-ali-khan

ഒരുതവണ പുരസ്‌കാര പട്ടിക തീരുമാനിച്ചു കഴിഞ്ഞാല്‍ അത് പുറത്തുവിടണമെന്നാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. സെയ്ഫ് അലിഖാനെ മാറ്റിയതിനു പിന്നില്‍ രഹസ്യ ധാരണകള്‍ ഉണ്ടെന്നാണ് പറയുന്നത്. പട്ടികയില്‍ നിന്നും പേരുകള്‍ എടുത്തുമാറ്റിയ രഹസ്യ ഏജന്‍സികളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പുറത്തുവിടണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

ഇതുവരെ പരാതിയുടെ പേരില്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്നു പറഞ്ഞാണ് പരാതിക്കാരന്‍ വീണ്ടും രംഗത്തെത്തിയത്. 2014ലെയും 2015ലെയും പുരസ്‌കാരങ്ങള്‍ക്കായി ഓരോ സംസ്ഥാനങ്ങളില്‍ നിന്നും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പുറത്തുവിടണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുരസ്‌കാര പ്രക്രിയ സുതാര്യമാക്കണമെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

English summary
The Central Information Commission has directed the Home Ministry to disclose action taken against the officials of intelligence agencies who had cleared the names of actor Saif Ali Khan (2010) and businessman Arun Firodia (2012) for Padma awards.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam