twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുടിയേറ്റ തൊഴിലാളികളെ കാണാൻ അനുവദിച്ചില്ല , നടൻ സോനു സൂദിനെ തടഞ്ഞ് സുരക്ഷ ഉദ്യോഗസ്ഥർ

    |

    കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ നിരവധി കുടിയേറ്റ തൊഴിലാളികളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി പോയത്. അന്യ സംസ്ഥാനങ്ങള‍ിൽ കുടുങ്ങി പോയ തൊഴിലാളികൾക്ക് സഹായവുമായി നടൻ സോനൂ സൂദ് രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി നിരവധി പേരെ സ്വന്തം ചെലവിൽ നാട്ടിൽ എത്തിച്ചിരുന്നു. അവസാന കുടിയേറ്റക്കാരനും നാടെത്തിയെന്ന് ഉറപ്പു വരുത്തിയിട്ടേ താന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയുളളൂവെന്ന് സോനു സൂദ് വ്യക്തമാക്കിയിരുന്നു.

    sonu

    അന്ന് അനുഷ്കയുടെ മുന്നിൽ പതറി, സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല, ആ കൂടിക്കാഴ്ചയെ കുറിച്ച് കോലിഅന്ന് അനുഷ്കയുടെ മുന്നിൽ പതറി, സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല, ആ കൂടിക്കാഴ്ചയെ കുറിച്ച് കോലി

    അതേസമയം നടന്റെ ഈ നീക്കത്തിൽ ശിവസേന അതൃപ്തി പ്രകടിപ്പിച്ചിരുന്നു.മഹാരാഷ്ട്ര സര്‍ക്കാരിനെ മോശത്തില്‍ കാണിക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണ് നടന്റെ ഷോയെന്നാണ് ശിവസേന എംപി സഞ്ജയ് റാവത്ത് ആരോപിച്ചിരുന്നു. എന്നാൽ വിമർശനങ്ങൾക്ക് ചെവി കൊടുക്കാൻ താരം തയ്യാറായിരുന്നില്ല. ഇപ്പോഴിത കുടിയേറ്റക്കാരെ കാണാൻ എത്തിയ താരത്തെ തടഞ്ഞിരിക്കുകയാണ്.

    സംഭവത്തെ കുറിച്ച് മുംബൈ പോലീസ് പറയുന്നത് ഇങ്ങനെയാണ്. തിങ്കളാഴ്ച രാത്രി ചില തൊഴിലാളികളെ കാണാൻ താരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ അദ്ദേഹത്തെ റെയിൽവേ സുരക്ഷ ഉദ്യോഗസ്ഥർ (ആർപിഎഫ്) തടയുകയായിരുന്നു. എന്നാൽ ഇതുവരെയായും ഇതുസസംബന്ധമായ ഒരു പാരാതിയും ലഭിച്ചിട്ടില്ലെന്നും മുംബൈ പോലീസ് പറഞ്ഞു. ശ്രമിക് സ്‌പെഷ്യൽ ട്രെയിനിൽ ബാദ്രയിൽ നിന്ന് ഉത്തർ പ്രദേശിലേയ്ക്ക് പോകുകയായിരുന്നു തൊഴിലാളികൾ. അതേസമയം നടനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അടക്കമുളള നിരവധി പേർ രംഗത്തെത്തിയിരുന്നു. പൈസ കൊടുത്താല്‍ ഏത് പാര്‍ട്ടിയെ വേണമെങ്കിലും നടന്‍ പ്രെമോട്ട് ചെയ്യുമെന്നും എംപി സഞ്ജയ് റാവത്ത് പറഞ്ഞത് വലിയ ചർച്ച വിഷയമായിരുന്നു. ശിവസേനയുടെ മുഖപത്രമായ സാംനയിലായിരുന്നു താരത്തിനെതിരെ ആഞ്ഞടിച്ചത്.

    ഇതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സോനു സൂദ് സന്ദര്‍ശിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ മുംബൈയിലെ വസന്തിയായിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താക്കറെയെ കണ്ട ശേഷം സോനു സൂദും പ്രതികരണവുമായി എത്തിയിരുന്നു. ശിവസേന ഏംപിയുടെ വിമര്‍ശനത്തെ എതിര്‍ത്ത താരം രാജ്യത്തുടനീളമുള്ള എല്ലാ പാര്‍ട്ടികളും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന് പറഞ്ഞു. "അവര്‍ ഇതിനെ പിന്തുണയ്ക്കുന്നു, ഇത് ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയെക്കുറിച്ചോ മറ്റോ ഉളളതല്ല. ദുരിതമനുഭവിക്കുന്ന എല്ലാവരേയും ഞങ്ങള്‍ക്ക് പിന്തുണയ്ക്കേണ്ടതുണ്ട്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള എല്ലാ പാര്‍ട്ടികളും എന്നെ പിന്തുണച്ചിട്ടുണ്ട്. സോനു സൂദ് ട്വിറ്റിൽ കുറിച്ചു.

    Read more about: coronavirus
    English summary
    Actor Sonu Sood Stopped From Meeting With Migrants At mumbai
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X