For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് അവളുടെ കൂടെ അഭിനയിക്കാന്‍; ആലിയ ഭട്ടിനെ കുറിച്ച് വരുണ്‍ ധവാന്‍

  |

  ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ജോഡികള്‍ എന്നറിയപ്പെടുന്ന താര ജോഡിയാണ് ആലിയ ഭട്ട്- വരുണ്‍ ധവാന്‍. ഓണ്‍ സ്‌ക്രീനിലും, ഓഫ് സ്‌ക്രീനിലും ഉളള ഇവരുടെ സൗഹൃദം ബോളിവുഡില്‍ പാട്ടാണ്. പത്ത് വര്‍ഷത്തെ ഇവരുടെ സൗഹൃദത്തിനും കരിയറിന്റെ വളര്‍ച്ചയിലും വന്ന മാറ്റം സിനിമ ലോകം ശ്രദ്ധിച്ചതാണ്.

  സ്റ്റുഡന്റ് ഓഫ് ദ ഇയര്‍, ഹംപ്റ്റി ശര്‍മ്മ കി ദുല്‍ഹനിയ, ബദരീനാഥ് കി ദുല്‍ഹനിയ, കലംഗ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു.

  പ്രണയം നിറഞ്ഞ കഥകളില്‍ ആലിയ ഭട്ടിന്റെ നായകനായി വരുണ്‍ ധവാന്‍ പ്രത്യക്ഷപ്പെട്ടത് പ്രേക്ഷകര്‍ക്ക് പുതുമയായി. ചുറ്റിലും ഇരുവരെയും കുറിച്ച് ഗോസിപ്പുകള്‍ നിറഞ്ഞു. ആലിയ ഭട്ട് എന്ന പേരിനൊപ്പം ആരാധകര്‍ വരുണ്‍ ധവാന്റെ പേരും ചേര്‍ത്തു. സോഷ്യമീഡിയയിലും, വാര്‍ത്തകളിലും ഇരുവരും പ്രണയത്തിലാണെന്ന് കിംവദന്തികളും പരന്നു. ഇതിനൊന്നിനും ഉത്തരം നല്‍കാതെ ആലിയ ഭട്ടും- വരുണ്‍ ധവാനും താരവേദികളില്‍ എത്തി.

  Varun Dhawan

  അങ്ങനെ ഇരിക്കെയാണ്, നടന്‍ തന്റെ ബാല്യകാല സുഹൃത്തും കാമുകിയുമായ നടാഷ ദലാലിനെ വിവാഹം ചെയ്തത്. അതോടെ ഗോസിപ്പ് കോളങ്ങളില്‍ നിന്ന് ഇരുവരുടെയും പേരുകള്‍ മാഞ്ഞു പോയി. ഇത് ആലിയ- വരുണ്‍ ആരാധകരെ വിഷമത്തില്‍ ആക്കിയെന്ന് പാപ്പരാസികള്‍ പറഞ്ഞു.

  അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം നടി ആലിയ ഭട്ടിനൊപ്പം അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞിരുന്നു. താരം ഇതു വരെ അഭിനയിച്ച നടിമാരില്‍ തനിക്ക് ഏറ്റവും നല്ല കെമിട്രി വര്‍ക്ക് ചെയ്യാനായത് ആലിയയുടെ കൂടെ ആണെന്നും ഓണ്‍ സ്‌ക്രീനനേക്കാള്‍ താന്‍ ഓഫ് സക്രീനിലാണ് ആലിയയോട് അടുപ്പമെന്നും പറഞ്ഞു. പരസ്പരം നല്ല സുഹൃത്തുക്കളാണെന്നും, ബഹുമാനിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഒരിക്കല്‍ സിംഗപ്പൂരിലെ ഷൂട്ടിങ്ങിനിടെ താനും ആലിയയും ലഞ്ച് കഴിക്കാനായി പുറത്തുപ്പോയി. അന്ന് ഞങ്ങളെ ഒരുമിച്ച് കണ്ടതോടെ പ്രണയത്തിലാണെന്ന് കിംവദന്തികള്‍ പരുന്നു. ആ വിഷയം പിന്നെ ബി ടൗണില്‍ ചര്‍ച്ചയായതും ഓര്‍മ്മയുണ്ട്. തുടര്‍ന്ന്, ഞാനും ആലിയയും ചേര്‍ന്ന് മാധ്യമങ്ങളോട് പറഞ്ഞു, ഞങ്ങള്‍ സുഹൃത്തുക്കളാണ് വെറുതെ വിടൂ എന്ന്, വരുണ്‍ പറഞ്ഞു.

  ആ സംഭവം എന്നെ അസ്വസ്ഥനാക്കി. ശേഷം, ഞങ്ങള്‍ മൂന്നു തവണ ജോഡികളായി സിനിമയിലെത്തി. അപ്പോഴും ആളുകള്‍ അതു തന്നെ തുടര്‍ന്നു കൊണ്ടിരുന്നു്, താരം വ്യക്തമാക്കി.

  ഗോസിപ്പുകളില്‍ നിറഞ്ഞപ്പോഴും താരങ്ങള്‍ കരിയറില്‍ വളര്‍ച്ച പ്രാപിച്ചു വെന്നാണ് ആലിയ- വരുണ്‍ സൗഹൃദം വ്യക്തമാക്കുന്നത്. തന്റെ എതിരാളി എന്ന് വിളിക്കുന്ന ആലിയ തന്റെ കരിയറില്‍ കൈവരിച്ച നേട്ടങ്ങളെ കുറിച്ച് പറയനാണ് ആഗ്രഹിക്കുന്നതെന്ന് വരുണ്‍ പറഞ്ഞു.

  സ്റ്റുഡന്റ് ഓഫ് ദി ഇയറിന് ശേഷം അവള്‍ തിരഞ്ഞെടുത്ത കഥാപാത്രങ്ങളെല്ലാം മികച്ചതായിരുന്നു. സംവിധായകന്‍ ഇംതിയാസ് അലിയുടെ ചിത്രമായ ''ഹൈവേ'' യിലെ അവളുടെ പ്രകടനം എന്നെ അത്ഭുതപ്പെടുത്തിയെന്ന് വരുണ്‍ കൂട്ടിച്ചേര്‍ത്തു.

  ഈ വര്‍ഷം ഏപ്രിലില്‍ രണ്‍ബീറുമായി വിവാഹിതയായ ആലിയ ഭട്ട് തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പിലാണ്. നടന്‍ വരുണ്‍ തന്റെ ബാല്യകാല പ്രണയിനിയായ നടാഷ ദലാലിനെ വിവാഹം കഴിച്ചു.

  അണിയറയില്‍ ഒരുങ്ങുന്ന 'ഭേദിയ' യാണ് വരുണ്‍ ധവാന്റെ അടുത്ത ചിത്രം. നടി കൃതി സനോണാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഇതുകൂടാതെ, ജാന്‍വി കപൂറിനൊപ്പം നിതേഷ് തിവാരിയുടെ 'ബവല്‍' എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. മറുവശത്ത് ആലിയ നടന്‍ രണ്‍വീര്‍ സിങ്ങിനൊപ്പം കരണ്‍ ജോഹര്‍ ചിത്രമായ 'റോക്കി ഔര്‍ റാണി കി പ്രേം കഹാനി'യില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

  Read more about: varun dhawan
  English summary
  . Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X