For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരിക്കലും ഞാന്‍ കാണാന്‍ ആഗ്രഹിക്കാത്ത മുഖം അദ്ദേഹത്തിന്റേതാണ്; നടന്‍ വരുണ്‍ ധവാന്റെ വാക്കുകള്‍

  |

  കോവിഡ് പ്രതിസന്ധിയിലാണ് രാജ്യത്ത് സിനിമ വിതരണം നിര്‍ത്തി വെച്ചത്. ചുറ്റിലും ആശങ്കയും ഭീതിയും നിറഞ്ഞ സാഹചര്യം. തിയേറ്ററുകള്‍ അടച്ചു പൂട്ടിയത് സിനിമ ആരാധകരെ വിഷമത്തിലാക്കി. ഈ സാഹചര്യത്തിലാണ് സിനിമകള്‍ ഒടിടി പ്ലാ്റ്റഫോമുകളിലേക്ക് ചേക്കേറിയത്. സിനിമ മേഖലയില്‍ ഉടലെടുത്ത പുത്തന്‍ ആശയത്തെ പ്രേക്ഷകര്‍ക്ക് സ്വീകരിച്ചു.

  സൂപ്പര്‍ സ്റ്റാര്‍ സിനിമകളെയും ഫീല്‍ ഗുഡ് സിനിമകളെയും ഒരേ പോലെ തന്നെ പ്രേക്ഷര്‍ ഏറ്റെടുത്തതിന്റെ പ്രധാന കാരണം ഒടിടി പ്ലാറ്റ്‌ഫോമുകളായിരുന്നു.അടഞ്ഞു കിടക്കുന്ന തിയറ്ററുകള്‍ നിര്‍മ്മാതാക്കള്‍ക്കും വിതരക്കാര്‍ക്കും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സൂപ്പര്‍ താര ചിത്രങ്ങള്‍ ഉള്‍പ്പെടെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എന്ന പുതിയ സാധ്യതയ്ക്ക് പിന്നാലെ പോയി.

  Varun Dhawan

  ചെറുതും വലുതുമായ ഒരുപിടി ചിത്രങ്ങള്‍ ഒടിടിയിലൂടെ പ്രദര്ശനത്തിനെത്തിയതിനു പിന്നാലെ വരും കാലത്ത് സിനിമ മേഖല ഒടിടി ഭരിക്കുമോ എന്നതായിരുന്നു ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട വിഷയം. തിയേറ്ററുകളില്‍ റിലീസ് ചെയ്യുമ്പോള്‍ ഉണ്ടാകുന്നതില്‍ നിന്നും വ്യത്യസ്ഥമായി രാജ്യത്തിനകത്തും പുറത്തുമുള്ള ആരാധകരെ സിനിമയിലേയ്ക്ക് അടുപ്പിക്കാന്‍ ഒടിടി റിലീസിന് സാധിച്ചു.

  കോവിഡിന് ശേഷം ,രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പ്രേക്ഷകരെ സ്വാധീനിച്ചു. ഇപ്പോഴിതാ ബോളിവഡിലെ ഒട്ടു മിക്ക താരങ്ങളും ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകമാണ്. കരീന കപൂര്‍, ഷാഹിദ് കപൂര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര ഇങ്ങനെ പോകുന്നു ആ ലിസ്റ്റിലെ താര നിര. അടുത്തിടെ ഒരു അഭിമുഖത്തില്‍ ബോളിവുഡ് നടനായ വരുണ്‍ ധവാനോട്, ഒടിടി പ്ലാറ്റഫോമില്‍ കാണാന്‍ ആഗ്രഹമില്ലാത്ത നടനമാരെന്ന് ചോദിച്ചപ്പോള്‍, ലഭിച്ച മറുപടി നടനായ സല്‍മാന്‍ ഖാന്റെ പേരായിരുന്നു. ആരാധകരെ ഞട്ടിച്ച അദ്ദേഹത്തിന്റെ ഉത്തരത്തിന് കുറിച്ചാണ് ബോളിവുഡിലെ സംസാരം.

  വരുണ്‍ ധവാന്‍-ക്രിതി സാനോണ്‍ പ്രധാന കഥാപാത്രങ്ങളായി വരാനൊരുങ്ങുന്ന ഹൊറര്‍-കോമഡി ചിത്രത്തന്റെ അഭിമുഖത്തിലണ് താരം ഒടിടി പ്ലാറ്റ്‌ഫോമുകളിലെ അഭിനയത്തെ കുറിച്ച് സംസാരിച്ചത്.

  ഒടിടി അരങ്ങേറ്റം കാണാന്‍ ഇഷ്ടപ്പെടാത്ത ഒരേയൊരു നടന്‍ സല്‍മാന്‍ ഖാനാണെന്ന് വരുണ്‍ ധവാന്‍ പ്രതികരിച്ചു. നടന്‍ സല്‍മാന്‍ ഖാനെ ടെലിവിഷനിലും സിനിമയിലും കാണുന്നതിലാണ് കൂടുതല്‍ സന്തോഷമെന്ന് ,അദ്ദേഹം പറഞ്ഞു.

  ഏതൊക്കെ താരങ്ങളെയാണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദ്യത്തിന്, സിദ്ധാര്‍ത്ഥ് (മല്‍ഹോത്ര), രോഹിത് (ഷെട്ടി) ഷാഹിദ് കപൂറിനും എന്ന പേരുകളാണ്് ധവാന്‍ പറഞ്ഞത് .നടന്‍ മിസ്റ്റര്‍ അമിതാഭ് ബച്ചന്‍ കാണുന്നതും തനിക്ക് സന്തോഷമാണ്..
  അവര്‍ക്ക് എന്തും ചെയ്യാന്‍ കഴിയ്യാനുളള കഴിവ് ഉണ്ട്. സിനിമ ലോകത്തെ പ്രശസ്തനായ നടന്‍ എത്തിലുപരി പരിമിതമായ ഒരു പരമ്പരയിലോ സിനിമയിലോ അദ്ദേഹം അസാമാന്യനായിരിക്കുമെന്ന് നടന്‍ കൂട്ടിച്ചേര്ത്തൂ.

  രോഹിത് ഷെട്ടിയുടെ ഇന്ത്യന്‍ പോലീസ് ഫോഴ്സ് എന്ന പോലീസ് നാടകത്തിലൂടെ ഒടിടിയിലൂടെ അരങ്ങേറ്റം കുറിക്കുക്കാന്‍ ഒരുങ്ങുകയാണ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്ര . ചലച്ചിത്ര നിര്‍മ്മാതാക്കളായ രാജ്, ഡികെ എന്നിവരുടെ ഫാര്‍സി പരമ്പരയിലൂടെയാണ് ഷാഹിദ് കപൂര്‍ ഒടിടിയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

  വരുണ്‍ ദവാന്‍ തന്റെ പുതിയ പ്രൊജക്റ്റ് ഭേദിയയാണ് റിലീസിനെത്തുനത്. അമര്‍ കൗശിക് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ അദ്യ റിലീസ് തീയതി 2022 നവംബര്‍ 25 ആണ്. വരുണിനൊപ്പം കൃതി സനോന്‍, ദീപക് ഡോബ്രിയാല്‍, അഭിഷേക് ബാനര്‍ജി തുടങ്ങിയ അഭിനേതാക്കളും പ്രധാന വേഷത്തില്‍ എത്തുന്നു. 2020ല്‍ പുറത്തിറങ്ങിയ ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത കൂലി നമ്പര്‍ 1 എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. 2012ല്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും ആലിയ ഭട്ടിന്റെയും കൂടെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് വരുണ്‍ ധവാന്‍ സിനിമയില്‍ എത്തിയത്.

  Read more about: varun dhawan
  English summary
  ggg
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X