twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ''ദൈന്യംദിനമായി ചെയ്യേണ്ടി വന്നത് ബുദ്ധിമുട്ടുണ്ടാക്കി''; വിനോദ് ഖന്നയെ കുറിച്ച് ഭാര്യ കവിത ഖന്ന

    By Maneesha IK
    |

    ബോളിവുഡ് നടനും നിര്‍മാതാവും രാഷ്ട്രീയ പ്രവര്‍ത്തനകനുമായിരുന്ന വിനോദ് ഖന്ന മരണപ്പെട്ടത് 2017 ഏപ്രിലിലായിരുന്നു 70ാം വയസില്‍ ക്യാന്‍സര്‍ ബാധിതനായിട്ടായിരുന്നു ഖന്നയുടെ മരണം. ഒക്ടോബര്‍ ആറിനായിരുന്നു. ഖന്നയുടെ 76ാം ജന്മദിനം. പഴയൊരു അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ കവിത ഖന്ന ഇരുവരുടെയും ജീവിതത്തെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം പിടിക്കുന്നത്. ജവിതത്തോടൊപ്പം സിനിമയില്‍ നിന്ന് പെട്ടന്ന് പിന്മാറി ഓഷോയിലേക്ക് വിനോദ് ഖന്ന മടങ്ങിയതിനെ പറ്റിയും ഇരുവരും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

    Vinod Khanna

    സിമി ഗര്‍വാളിന്റെ ചാറ്റ് ഷോയില്‍ വിനോദ് ഖന്നയും കവിതയും പങ്കെടുത്ത എപ്പിസോഡിലായിരുന്നു വിനോദ് ഖന്നയുമൊത്തുള്ള ജീവതത്തെ പറ്റി കവിതയോട് അവതാരിക ചോദ്യം ഉന്നയിച്ചത്. '' ഒന്നിച്ച് ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള വ്യക്തിയാണ് വിനോദ് '' എന്നായിരുന്നു കവിതയുടെ മറുപടി. വിനോദുമായുള്ള സംസാരം തുടങ്ങുമ്പോഴാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. അവന്റെ ചിന്തകള്‍ അതിരുകളില്ലാത്തതായിരുന്നു. അര്‍ധരാത്രിയില്‍ ഞങ്ങളൊരുമിച്ചുണ്ടാകുന്ന സമയം അതിശയകരമായിരുന്നു. എന്നാല്‍ ഇത് ദൈന്യംദിനമായി ചെയ്യുന്നത് അല്പം വിഷമം പിടിച്ച കാര്യമായിരുന്നു എന്നാണ് കവിത ഖന്ന മറുപടി നല്‍കിയത്. സ്വന്തം കഴിവ് പരമാവധിയിലേക്ക് കൊണ്ടു പോകുമ്പോള്‍ അതൊരു ബലഹീനതയമായി മാറിയേക്കാം എന്നും കവിത പറയുന്നു.

    സിനിമ വിട്ടത്

    2015 ല്‍ ഡില്‍വാലെയാണ് വിനോദ് ഖന്ന അഭിനയിച്ച അവസാന സിനിമ. അഭിനയ രംഗത്ത് നിന്ന് മാറി നില്‍ക്കുന്നതിനെ പറ്റിയും അഭിമുഖത്തില്‍ വിനോ്ദ് ഖന്ന സംസാരിക്കുന്നുണ്ട്. സിനിമ നിര്‍ത്തണമെന്നത് മനസിന്റെ തീരുമാനമാണെന്ന് വിനോദ് ഖന്ന പറയുന്നു. വലിയ ദേഷ്യമുണ്ടായിരുന്ന സമയമായിരുന്നു അത്. ധ്യാനിക്കുമ്പോഴാണ് എനിക്ക് മനസിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നതെന്ന് മനസിലാക്കി. ആവശ്യത്തിന് സിനിമകള്‍ അഭിനയിച്ച് ആവശ്യത്തിന് പണമുണ്ടാക്കി. ഇതിനാല്‍ ഇനി മാറ്റം വേണമെന്നത് ഉള്ളില്‍ നിന്നുള്ള തീരുമാനമായിരുന്നു'' അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

    രണ്ട് വിവാഹം കഴിച്ച വിനോദ് ഖന്നയുടെ രണ്ടാം വിവാഹമായിരുന്നു കവിതയുമായിട്ടുള്ളത്. ഈ ബന്ധത്തില്‍ സാക്ഷി ഖന്ന എന്ന മകനും ശാരദാ ഖന്ന എന്ന മകളുമുണ്ട്. ഗീതാഞ്ജലിയുമായിട്ടായിരുന്നു ആദ്യ വിവാഹം. ഈ വിവാഹത്തിലും വിനോദ് ഖന്നയ്ക്ക് രണ്ട് മക്കളുണ്ട്. നടന്മാരായ അക്ഷയ് ഖന്നയും രാഹുല്‍ ഖന്നയുമാണിത്. 2018 ല്‍ ഗീതാഞ്ജലി മരണപ്പെട്ടു. 1971ലായിരുന്നു ഇരുവരുെയും വിവാഹം. നാടകങ്ങളുടെ ഭാഗമായിരുന്ന കാലത്താണ് ഇരുവരും കണ്ടുമുട്ടുന്നത്. സിനിമയിലെത്തി 2 വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹതരായി. വിവാഹ ശേഷം ഞായറാഴ്ച ജോലി ചെയ്യാതെ കുടുംബത്തോടൊപ്പം കഴിഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. പിന്നീട് ഓഷോയുടെ ചിന്തകളില്‍ ആകൃഷ്ടമാനായി വിനോദ് കുടുംബത്തില്‍ നിന്ന് അകന്നതോടെയാണ് ഗീതാഞ്ജലി വിവാഹ മോചനം നേടുന്നത്.

    സിനിമയിലെത്തുന്നത്

    1968 ല്‍ സുനില്‍ ദത്തിന്റെ മാന്‍ കാ മീത് എന്ന സിനിമയിലൂടെയാണ് വിനോദ് ഖന്നയുടെ സിനിമ രംഗത്തേക്കുള്ള രംഹപ്രവേശനം. മേരാ ഗാവ് മേരാ ദേശ എന്ന ചിത്രം വലിയ ശ്രദ്ധ നേടി. അമര്‍ അക്ബര്‍ അന്തോണി, മുഖദ്ദാര്‍ കാ സിക്കന്ദര്‍, ദ ബേണിംഗ് ട്രെയിന്‍ എന്നിവയാണ് അദ്ദേഹത്തിന്റെ സിനിമകള്‍. 1997 ല്‍ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. 1999 തില്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്ന് പാര്‍ലമെന്റ് അംഗമായ ഖന്ന 2002 ല്‍ കേന്ദ്ര മന്ത്രിയായിട്ടുണ്ട്. 2017 ല്‍ മരണ സമയത്തും അദ്ദഹേം ഗുര്‍ദാസ്പൂരില്‍ നിന്നുള്ള എംപിയായിരുന്നു.

    Read more about: vinod khanna
    English summary
    .Read In Summary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X