»   » അഭിനയമല്ല, സംവിധാനവും വഴങ്ങും.. ഈ താരങ്ങള്‍ പറയുന്നതിങ്ങനെ

അഭിനയമല്ല, സംവിധാനവും വഴങ്ങും.. ഈ താരങ്ങള്‍ പറയുന്നതിങ്ങനെ

By: Dhyuthi
Subscribe to Filmibeat Malayalam

അഭിനയത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന് സംവിധാന രംഗത്തും സാന്നിധ്യമറിയിച്ച താരങ്ങള്‍ ബോളിവുഡിലുണ്ട്. അഭിനയവും സംവിധാനവും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ചവര്‍. ക്യാമറയ്ക്ക് മുമ്പിലും പിറകിലും കയ്യൊപ്പ് പതിപ്പിച്ച താരങ്ങളെ പരിചയപ്പെടാം.

Read also: കുറേക്കൂടി അടുത്തുവരൂ.. മകളുടെ ചിത്രമെടുക്കാനെത്തിയ പാപ്പരാസികളോട് ആക്രോശിച്ച് റാണി മുഖര്‍ജി

ബോളിവുഡില്‍ ഇത് പതിവാണെങ്കിലും ഹോളിവുഡില്‍ അപൂര്‍വ്വ പ്രതിഭാസം തന്നെയാണ്. ഇന്ന് ധാരണകളെ തിരുത്തിക്കുറിച്ച ഒരു പിടി താരങ്ങളുണ്ട് ബോളിവുഡില്‍. കാന്‍ ചലച്ചിത്രമേളയുടെ ജൂറിയിലിടം പിടിച്ച നന്ദിതയും കൊങ്കണ സെന്നും നടിമാരില്‍ നിന്ന് സംവിധായകരുടെ കുപ്പായമണിഞ്ഞവരാണ്.

അജയ് ദേവ്ഗണ്‍

ഹിന്ദി സിനിമയിലെ മികച്ച നടന്മാരിലൊരാളായ അജയ് ദേവ്ഗണ്‍ 'യു മി ഓര്‍ ഹം' എന്ന ചിത്രത്തോടെയാണ് ചെയ്താണ് സംവിധാന രംഗത്തേക്കെത്തുന്നത്. കജോളും അജയ് ദേവ്ഗണുമായിരുന്നു ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങള്‍. ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന ശിവായ് എന്ന ചിത്രവും അജയ് ദേവ്ഗണിന്റെ സംവിധാന മികവ് തെളിയിക്കും.

ആമിര്‍ ഖാന്‍

സമ്പൂര്‍ണ്ണ വിജയമായ 'താരേ സമീന്‍ പര്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആമിര്‍ ഖാനായിരുന്നു. ആമിര്‍ അഭിനയിച്ച ചിത്രം നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്

നാനാ പടേക്കര്‍

സിനിമയില്‍ കുറ്റമറ്റ സംഭാഷണ ചാതുര്യമുള്ള നാനാപടേക്കര്‍ സംവിധാനത്തിലും തന്റെ കഴിവ് പരീക്ഷിച്ചിരുന്നു. പടേക്കര്‍ സംവിധാനം ചെയ്ത പ്രഹാര്‍ എന്ന ചിത്രം 37ാമത് ഫിലിം ഫെയറില്‍ മികച്ച കഥയ്ക്കുള്ള പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു.

ശ്രിയ പില്‍ഗോണ്‍ക്കര്‍

ഫാന്‍ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയ ശ്രിയ രണ്ട് സിനിമകളും ഒരു ഡോക്യുമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര മേളകളിലേക്ക് ശ്രിയയുടെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കൊങ്കണ സെന്‍

സമകാലിക സിനിമയിലെ മികച്ച നടിമാരിലൊരാളായ കൊങ്കണ സെന്‍ ഒരു ബംഗാളി ഹ്രസ്വ ചിത്രവും ബോളിവുഡില്‍ ' എ ഡെത്ത് ഇന്‍ ദി ഗുജ്' എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. 2016 സെപ്തംബറില്‍ നടക്കുന്ന ടൊറന്റോ ചലച്ചിത്രമേളയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കും.

പ്രഭുദേവ

നൃത്തസംവിധായകനും നടനുമായ പ്രഭുദേവ ബ്ലോക്ക് ബസ്റ്ററുകളായ 'വാണ്ടഡ്', 'റൗഡി റാത്തോഡ്' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇതിന് പുറമേ തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളും പ്രഭുദേവ സംവിധാനം ചെയ്തിട്ടുണ്ട്.

പങ്കജ് കപൂര്‍

ഹിന്ദി സിനിമയിലെ കഴിവുള്ള അഭിനേതാക്കളില്‍ ഒരാളായ പങ്കജ് കപൂര്‍ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്നതിലും ആനന്ദം കണ്ടെത്തിയിരുന്നു. 2011ല്‍ 'മോസം' എന്ന ചിത്രമാണ് പങ്കജ് സംവിധാനം ചെയ്തത്.

നന്ദിത ദാസ്

രണ്ട് തവണ കാന്‍ ചലച്ചിത്ര മേളയുടെ ജൂറിയില്‍ ഇടംപിടിച്ച നന്ദിത ദാസ് കലയ്ക്കുള്ള സംഭാവനയ്ക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. നന്ദിത സംവിധാനം ചെയ്ത 'ഫിറാഖ്' എന്ന ചിത്രം മികച്ച വിജയമായിരുന്നു. 50ഓളം ചലച്ചിത്രോത്സവങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് 'ഫിറാഖ്'.

English summary
Actors who have also turned directors. Nine bollywood stars who made debut film in bollywood.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam