»   » യാഷ് ചോപ്ര 'വിഡ്ഡി' എന്ന് വിളിച്ച സല്‍മാന്‍ ഖാന്റെ നായിക!!! കരിയര്‍ മാറ്റി മറിച്ച് ആ തീരുമാനം???

യാഷ് ചോപ്ര 'വിഡ്ഡി' എന്ന് വിളിച്ച സല്‍മാന്‍ ഖാന്റെ നായിക!!! കരിയര്‍ മാറ്റി മറിച്ച് ആ തീരുമാനം???

Posted By: Karthi
Subscribe to Filmibeat Malayalam

വിവാഹത്തോടെ അഭിയത്തോടെ വിടപറയുന്നതാണ് ഇന്ത്യന്‍ സിനിമയിലെ നടിമാരുടെ പതിവ്. അതിന് അപവാദമായി മാറിയ നായികമാരും ഉണ്ട്. എങ്കിലും വിവാഹത്തോടെ സിനിമ വിട്ടവര്‍ തന്നെയാണ് അധികവും. അതുകൊണ്ടുതന്നെ കരിയറിന്റെ പ്രതാപ് കാലത്ത് വിവാഹം കഴിക്കാന്‍ പലരും ആഗ്രഹിക്കാറില്ല. 

എന്നാല്‍ കരിയറിന്റെ പ്രതാപ കാലത്ത് തന്നെ വിവാഹിതയാകുകയും സിനിമ ഉപേക്ഷിച്ച് കുടുംബ ജീവിതത്തിലേക്ക് പിന്മാറുകയും ചെയ്ത നടിയാണ് ഭാഗ്യശ്രീ. കരിയറും കുടുംബ ജീവിതവും  ഒന്നിച്ച് കൊണ്ടുപോകാനാകാതെ നിരവധി താരങ്ങള്‍ വിവാഹ മോചനം നേടുമ്പോഴാണ് ഭാഗ്യശ്രീ വ്യത്യസ്തയാകുന്നത്. വിവാഹം കഴിച്ചതില്‍ തനിക്ക് വിഷമം തോന്നിയിട്ടില്ലെന്നും താരം.

സല്‍മാന്‍ ചിത്രത്തിലൂടെ

സല്‍മാന്‍ ഖാന്റെ നായികയായി മേ നേ പ്യാര്‍ കിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് ഭാഗ്യശ്രീ ശ്രദ്ധേയയാകുന്നത്. മികച്ച പുതുമുഖ നായികയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ചിത്രത്തിലൂടെ ഭാഗ്യശ്രീയെ തേടിയെത്തി. കരിയറിലെ മികച്ച കാലത്തിന്റെ തുടക്കമായിരുന്നു അത്.

പ്രണയം വിവാഹത്തിലേക്ക്

സ്‌കൂള്‍ കാലം മുതലുള്ള പ്രണയം വിവാഹത്തിലേക്ക് എത്തുന്നത് സിനിമയില്‍ ഭാഗ്യശ്രീ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു. സ്‌കൂളിലെ സഹപാഠിയായിരുന്നു ഹിമാലയ ദാസിനെയാണ് ഭാഗ്യശ്രീ വിവാഹം കഴിച്ചത്. മികച്ച ഒട്ടേറെ അവസരങ്ങള്‍ താരത്തെ തേടിയെത്തിയെങ്കിലും പ്രാധാന്യം കുടുംബ ജീവിതത്തിനായിരുന്നു.

അമേരിക്കയിലേക്കും സിനിമയിലേക്കും

സ്‌കൂളില്‍ ഭാഗ്യശ്രീയും ഹിമാലയ ദാസും ഒരുമിച്ചായിരുന്നു പഠിച്ചിരുന്നതെങ്കിലും ക്ലാസ് അവസാനാക്കുന്ന ദിവസമായിരുന്നു ഹിമാലയ ദാസ് തന്റെ പ്രണയം വെളിപ്പെടുത്തിയത്. പിന്നീട് രണ്ട് കോളേജുകളിലായിരുന്നു. വീട്ടുകാര്‍ ഇരുവരുടേയും പ്രണയത്തെ എതിര്‍ത്തു. അങ്ങനെ ഭാഗ്യശ്രീ സിനിമയിലേക്കും ഹിമാലയ ദാസ് അമേരിക്കയിലേക്കും പോയി.

ഒളിച്ചോട്ടവും വിവാഹവും

സിനിമയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴും വിവാഹക്കാര്യം വീട്ടില്‍ അറിയിച്ചെങ്കിലും വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. ഒരു രാത്രി ഹിമലായ ദാസിനെ വിളിച്ച് താന്‍ വീട്ടില്‍ നിന്നും ഇറങ്ങുകയാണ് ഇഷ്ടമുണ്ടെങ്കില്‍ വരാമെന്ന് പറഞ്ഞു. 15 മിനിറ്റിനുള്ള കാറുമായി ആളെത്തി. അടുത്തുള്ള ക്ഷേത്രത്തില്‍ വച്ച് താലി കെട്ടി.

വിവാഹത്തിന് ശേഷവും ഓഫറുകള്‍

വിവാഹത്തിന് ശേഷവും ഭാഗ്യശ്രീയെ തേടി നിരവധി ഓഫറുകളെത്തി. എന്നാല്‍ ഭര്‍ത്താവിനേയും മകനേയും പിരിഞ്ഞ് നില്‍ക്കാന്‍ സാധിക്കില്ലായിരുന്നു. കരിയറിനേക്കാളും പണത്തിനേക്കാളും താന്‍ പ്രാധാന്യം നല്‍കുന്നതാണ് അവര്‍ക്കാണെന്ന് താരം പറയുന്നു.

വിഡ്ഡിയെന്ന് വിളിച്ച യാഷ് ചോപ്ര

ഭാഗ്യശ്രീയുടെ ഈ തീരുമാനം ബോളിവുഡില്‍ ഞെട്ടലുണ്ടാക്കിയുരുന്നു. യാഷ് ചോപ്ര തന്നെ വിഡ്ഡിയെന്നാണ് വിളിച്ചിരുന്നതെന്ന് താരം പറയുന്നു. തനിര്ര് വിഡ്ഡിയാകാനാണ് ഇഷ്ടമെന്നും താരം വ്യക്തമാക്കുന്നു. അതിനും വ്യക്തമായ കാരണം ഭാഗ്യശ്രീക്ക് പറയാനുണ്ട്.

തന്റെ ഏറ്റവും വലിയ സന്തോഷം

കരിയറിനേയും കുടുംബത്തേയും ഒന്നിച്ച് കൊണ്ടുപോകുന്ന സ്ത്രീകളെ താന്‍ ബഹുമാനിക്കുന്നുണ്ടെങ്കിലും തന്റെ ജീവിതത്തില്‍ കൂടുതല്‍ പ്രാധാന്യം കുടുംബത്തിനാണ്. നല്ല മനുഷ്യരായി മക്കള്‍ വളരുന്നത് കാണുന്നതിനേക്കാള്‍ വലിയ സന്തോഷം തനിക്കില്ലെന്നും ഭാഗ്യശ്രീ പറയുന്നു.

English summary
Yash Chopra called actress Bhagyasree who gave more importance to her family than career as a fool. She married and left her career on her boom period.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X