For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാം വിവാഹത്തോടെ വീട്ടുകാര്‍ പിണങ്ങി; ഗര്‍ഭിണിയായതോടെ അമ്മായിയമ്മ രഹസ്യമായി കാണാന്‍ വന്നുവെന്ന് ഹേമ മാലിനി

  |

  ബോളിവുഡ് സിനിമാലോകത്ത് ഏറെ ചര്‍ച്ചയാക്കപ്പെട്ട പ്രണയകഥയാണ് നടന്‍ ധര്‍മേന്ദ്രയും ഹേമ മാലിനിയും തമ്മിലുള്ളത്. ഒത്തിരി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായ താരങ്ങള്‍ ഇപ്പോഴും സന്തോഷത്തോടെ ജീവിച്ച് വരികയാണ്. എന്നാല്‍ വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായിരുന്ന ധര്‍മേന്ദ്ര രണ്ടാമതും വിവാഹം കഴിക്കുന്നതിനെ അദ്ദേഹത്തിന്റെ വീട്ടുകാര്‍ പോലും എതിര്‍ത്തിരുന്നു.

  ഹേമയെ രണ്ടാമതും വിവാഹം കഴിച്ചതോടെ ധര്‍മേന്ദ്രയുമായി കുടുംബം അകലം പാലിച്ചു. എന്നാല്‍ മൂത്തമകള്‍ ഇഷയെ ഗര്‍ഭിണിയായതിന് ശേഷം അമ്മായിയമ്മ തന്നെ രഹസ്യമായി കാണാന്‍ വന്നിട്ടുണ്ടെന്ന് ഹേമ പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്. ആരെയും അറിയിക്കാതെ നടന്ന കൂടിക്കാഴ്ചയെ പറ്റിയാണ് നടി പറഞ്ഞത്.

  ധര്‍മേന്ദ്ര-ഹേമമാലിനി വിവാഹത്തിന് ശേഷം ഈ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളാണ് ജനിച്ചത്. മൂത്തമകള്‍ ഇഷ ഡിയോളിന് ജന്മം കൊടുത്തതിന് പിന്നാലെയാണ് ഹേമയെ കാണാന്‍ അമ്മായിയമ്മ സത്വന്ത് കൗര്‍ ഒരു ഡബ്ബിങ് സ്റ്റുഡിയോയില്‍ എത്തിയത്. ഹേമ മാലിനി: ബിയോണ്ട് ദി ഡ്രീം ഗേള്‍ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് നടി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

  Also Read: എല്ലാം ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞു; എവിടെ പോയാലും മനുഷ്യരുണ്ടാവില്ലേ, സീമ ജി നായര്‍

  ധരംജിയുടെ അമ്മ വളരെ ദയ ഉള്ളവളായിരുന്നു. ഇഷയെ ഗര്‍ഭം ധരിച്ചതിന് ശേഷം ഒരിക്കല്‍ ജുഹുവിലെ ഒരു ഡബ്ബിങ് സ്റ്റുഡിയോയില്‍ അവരെന്നെ കാണാന്‍ വന്നത് ഞാന്‍ ഓര്‍ക്കുന്നു. വീട്ടില്‍ ആരോടും പറയാതെയാണ് അന്ന് അമ്മായിയമ്മ എന്നെ കാണാന്‍ വന്നത്. ഞാന്‍ അമ്മയുടെ കാലില്‍ തൊട്ട് വണങ്ങി. അവര്‍ എന്നെ കെട്ടിപ്പിടിച്ചു. 'എപ്പോഴും സന്തോഷത്തോടെ ഇരിക്കൂ' എന്നേ എന്നോട് പറഞ്ഞുള്ളു. അമ്മയ്ക്ക് എന്നോടുള്ള പിണക്കം മാറിയതില്‍ ഞാന്‍ സന്തുഷ്ടയായി.

  Also Read: ഗ്ലാമറ് നോക്കണ്ട; മോഹന്‍ലാലിന്റെ അമ്മയാവാനും തയ്യാറാണ്, അഭിനയിക്കാന്‍ ഇഷ്ടമുള്ള വേഷത്തെ കുറിച്ച് മങ്ക മഹേഷ്

  അമ്മായിമ്മയെ കുറിച്ച് മാത്രമല്ല ഹേമ അമ്മായിയച്ഛനെ കുറിച്ചും സംസാരിച്ചു. എന്റെ സഹോദരനെയും അച്ഛനെയും ധര്‍മേന്ദ്രയുടെ പിതാവ് കേവല്‍ കിഷന്‍ സിംഗ് ഡിയോള്‍ കളിയാക്കുമായിരുന്നു. കാരണം അവരെ പഞ്ചഗുസ്തിയില്‍ അദ്ദേഹം തോല്‍പ്പിച്ചു. അന്ന് മുതലാണ് കളിയാക്കല്‍ തുടങ്ങിയതെന്നാണ് നടി പറഞ്ഞത്.

  Also Read: സിനിമ ഇന്‍ഡസ്ട്രിയിലെ പറയാന്‍ പാടില്ലാത്ത പേരാണ് വിനയന്‍; പരസ്യമായ രഹസ്യത്തെ കുറിച്ച് നടി മാലാപാര്‍വതി

  1980 ലായിരുന്നു ധര്‍മേന്ദ്രയും ഹേമ മാലിനിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ മൂത്തമകള്‍ ഇഷ ജനിച്ചു. ശേഷം 1985 ലാണ് ഇളയമകള്‍ അഹാന ഡിയോള്‍ ജനിക്കുന്നത്. എന്നാല്‍ ധര്‍മേന്ദ്രയുടെ ഈ വിവാഹത്തെ ആരാധകരടക്കം പലരും എതിര്‍ത്തിരുന്നു. ഹേമയുമായി ഇഷ്ടത്തിലാവുന്നതിന് മുന്‍പ് പ്രകാശ് കൗര്‍ എന്ന യുവതിയെ നടന്‍ വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തില്‍ താരത്തിന് നാല് മക്കളും ഉണ്ട്.

  സണ്ണി ഡിയോള്‍, ബോബി ഡിയോള്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളും വീജിത, അജീത എന്നീ പെണ്‍മക്കളുമാണ് പ്രകാശ് കൗര്‍-ധര്‍മേന്ദ്ര ദമ്പതിമാര്‍ക്കുള്ളത്.

  English summary
  Actress Hema Malini Opens Up About Her Mother-in-law Secretly Visited After Daughter Esha Deol's Birth
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X