»   » ആരാധകരോട് അഭ്യര്‍ത്ഥനയുണ്ടെന്ന് നടി ജൂഹി ചൗള!

ആരാധകരോട് അഭ്യര്‍ത്ഥനയുണ്ടെന്ന് നടി ജൂഹി ചൗള!

By: Sanviya
Subscribe to Filmibeat Malayalam

ദീപാവലി ആഘോഷങ്ങള്‍ക്ക് മുമ്പ് ആരാധകരോട് അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് നടി ജൂഹി ചൗള. ഈ വര്‍ഷം പടക്കത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് നടിയുടെ അഭ്യര്‍ത്ഥന. ഫേസ്ബുക്കിലൂടെയാണ് പടക്കം ഉപയോഗം കുറയ്ക്കാന്‍ ജൂഹി ചൗള അഭ്യര്‍ത്ഥിച്ചത്.

ആഘോഷങ്ങളുടെ ഭാഗമായി നമുക്ക് ഒന്നിച്ച് തീരുമാനമെടുക്കണമെന്നും നടി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോയിലൂടെ ആവശ്യപ്പെട്ടു. അന്തരീക്ഷം ഇപ്പോള്‍ തന്നെ മലിനമാണ്. നമ്മള്‍ ജീവിക്കുന്ന ചുറ്റുപാട് മലിനമാകാതെ നോക്കേണ്ടയത് നമ്മള്‍ തന്നെയാണെന്നും നടി പറയുന്നു.

വീഡിയോ കാണൂ..

നടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദീപാവലി സന്ദേശ വീഡിയോ കാണൂ..

മലിന വിമുക്തം

പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന ശബ്ദ മലിനീകരണവും വായൂ മലിനീകരണവും വയോധികര്‍ക്കും രോഗികള്‍ക്കും പക്ഷി-മൃഗാദികള്‍ക്കും ഏറെ ദുസഹമായ അവസ്ഥ ഉണ്ടാക്കുന്നുണ്ടെന്നും നടി വീഡിയോയില്‍ പറയുന്നുണ്ട്.

ഒന്നിച്ച് ഒരു തീരുമാനം

ആഘോഷങ്ങളുടെ ഭാഗമായി ഒന്നിച്ച് ഒരു തീരുമാനം എടുക്കണമെന്നും നടി പറയുന്നു.

പുഷ്പക വിമാന

പുഷ്പക വിമാന എന്ന കന്നട ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് ഇനിയും നീളും.

ജൂഹി ചൗളയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Actress Juhi Chawla about Diwali.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam