For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുരുഷാധിപത്യം നിറഞ്ഞ തൊണ്ണൂറുകളിലെ സിനിമ മേഖലയെക്കുറിച്ച്; ജൂഹി ചൗള പറഞ്ഞ വാക്കുകള്‍

  |

  ആണ്‍-പെണ്‍ എന്ന വേര്‍തിരിവ് പലപ്പോഴും സിനിമ മേഖലയില്‍ പലതരത്തിലുളള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയുട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ പ്രാരംഭ കാലഘട്ട വളര്‍ച്ച അതിന് ഉത്തമ ഉദാഹരണമാണ്. ജെന്‍ഡര്‍ റോളുകളിലെ മാസ്‌കുലിന്‍, ഫെമിനിസം കാഴ്ച്ചപ്പാടുകളും അതില്‍ നിന്ന് രൂപം കൊണ്ടതാണെന്ന് സിനിമാ ലോകം പറയുന്നു. ഇങ്ങനെയൊരു കോണ്‍സപ്റ്റ് ഏറ്റവും കൂടുതല്‍ സ്വാധീനിച്ചതും ബോളിവുഡ് സിനിമ മേഖലയെയാണ്.

  സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് അപ്പുറത്തേക്ക് ജോലി സ്ഥലങ്ങളിലും ഇത്തരം വേര്‍ത്തിരിവുകള്‍ കാണപ്പെട്ടു. അടുത്തിടെ ''ഹഷ്, ഹഷ്'' എന്ന ചിത്രത്തിലൂടെ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് അരങ്ങേറ്റം കുറിച്ച നടി ജൂഹി ചൗള തൊണ്ണൂറുകളിലെ സെറ്റുകളില്‍ പുരുഷന്മാര്‍ എങ്ങനെ ആധിപത്യം പുലര്‍ത്തിയിരുന്നു എന്നതിനെ കുറിച്ച് സംസാരിച്ചത് വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. നടിയായി തൊണ്ണൂറുകളിലെ സിനിമകളില്‍ തിളങ്ങി നിന്ന ജൂഹി തന്റെ അനുഭവങ്ങളിലൂടെ കണ്ട കാഴ്ച്ചകളെക്കുറിച്ചാണ് പറഞ്ഞത്.

  സിനിമകളില്‍ ഫെമിനിസത്തെയും സ്ത്രീകളെയും ചിത്രീകരിക്കുന്നതില്‍ ബോളിവുഡിന് ഒരു ചരിത്രമുണ്ട്. സ്ത്രീ സാന്നിധ്യം കുറഞ്ഞ മേഖലയായിരുന്ന സിനിമയില്‍ ഇന്ന് വന്നിട്ടുളള മാറ്റങ്ങള്‍ ഏറെയാണ്. ഒരു നടി എന്നതിന് അപ്പുറത്തേക്ക്, സിനിമ മേഖലയില്‍ സ്ത്രീകളുടെ ഇടപെടലുകള്‍ ഇല്ലാതിരുന്ന കാലം എന്നാണ് അതിനെ വിശേഷിപ്പിച്ചിരുന്നത്.

  Juhiindian

  ഇന്ന് കാര്യങ്ങള്‍ മാറി, സ്ത്രീ അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും പ്രധാന വേഷങ്ങളില്‍ എത്തി. ഈ മാറ്റം അനിവാര്യമാണെന്ന് ചിന്തിച്ച ഒരു കാലഘട്ടത്തിലാണ് ഞാന്‍ എത്തി നില്‍ക്കുന്നതെന്ന് ചിന്തിക്കുമ്പോള്‍ എനിക്ക് സന്തോഷമുണ്ടെന്ന്, നടി ജൂഹി പറഞ്ഞു.

  അതേ സമയം, താരം ഒടിടി ഇടങ്ങളിളെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് സംസാരിച്ചു.

  ആളുകള്‍ക്ക് വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലുളള സ്ത്രീ കഥാപാത്രങ്ങളെ കാണാനാണ് ആഗ്രഹം. ഇന്നത്തെ സാഹചര്യം അതിനുളള അവസരങ്ങള്‍ അവര്‍ക്ക് നല്‍കുന്നു. ഒരു കാലത്ത് സ്റ്റീരിയൊ ടൈപ്പ് കഥാപാത്രങ്ങളില്‍ ഒതുങ്ങി നിന്ന് നടിമാര്‍ വ്യത്യസ്തമായ വേഷത്തില് എത്തുന്നത് അതിശയകരമാണ്, ജൂഹി പറഞ്ഞു.

  കൊമേഷ്യല്‍ സക്‌സസ് സിനിമകള്‍ എന്നതിനപ്പുറത്തേക്ക്, പുതിയ ഉളളടക്കമുളള ചിത്രങ്ങള്‍ മുന്നോട്ട് വരുന്നത്, സ്ത്രീ അഭിനേതാക്കള്‍ക്ക് മികച്ച വേഷങ്ങള്‍ നല്‍കന്നതില്‍ പങ്കു വഹിക്കുന്നുണ്ടെന്ന്, അവര്‍ കൂട്ടിച്ചേര്‍ത്തു.

  ഇതേ വിഷയത്തില്‍ അടുത്തിടെ, നടി മാധുരി ദീക്ഷിത് സംസാരിച്ചിരുന്നു. ഇന്ന് തൊണ്ണൂറുകളിലെ നായകന്‍മാരുടെയും നായികമാരുടെയും അഭിനയ സാഹചര്യം താരതമ്യം ചെയ്യുമ്പോള്‍ അക്കാലത്ത് പുരുഷ കഥാപാത്രങ്ങളായിരുന്നു മുന്‍പന്തിയില്‍. അന്നത്തെ നായികമാര്‍ ചെയ്തിരുന്ന കഥാപാത്രങ്ങളാണ് ഇക്കാലത്തെ നായകന്‍മാര്‍ ചെയ്യാനാഗ്രഹിക്കുന്നത്. എന്നാല്‍, ഇന്ന് നായിക കഥാപാത്രങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യമെന്ന്, മാധുരി പറഞ്ഞു.

  തൊണ്ണൂറുകളിലെ അഭിനേതാക്കളായ ജൂഹി ചൗളയുടെയും ആയിഷ ജുല്‍ക്കയുടെയും ഡിജിറ്റല്‍ അരങ്ങേറ്റ പരമ്പരയായ ഹഷ് ഹഷ് എന്ന വെബ സീരീസ് ആരാധകര്‍ക്ക് മുന്നില്‍ എത്തി. ദുഷ്മാന്‍, സംഘര്‍ഷ്, ഖരീബ് ഖരീബ് സിംഗിള്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത തനൂജ ചന്ദ്രയാണ് ഏഴ് എപ്പിസോഡുകളുള്ള ത്രില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത്. സോഹ അലി ഖാന്‍ പട്ടൗഡി, കൃതിക കമ്ര, ഷഹാന ഗോസ്വാമി, കരിഷ്മ തന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി ഹഷ് ഹഷില്‍ എത്തുന്നത്. വിക്രം മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള അബുണ്ടന്റിയ എന്റര്‍ടൈന്‍മെന്റ്ാണ് പരമ്പരയുടെ നിര്‍മ്മാതാവ്.

  സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്. ഒരു കൂട്ടം സത്രീകളെ ജീവിത സാഹചര്യങ്ങളെ മുന്‍നിര്‍ത്തി എടുത്ത പരമ്പരയുടെ അപ്രതീക്ഷിതമായി അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് കഥാതന്തു.

  അപ്രതീക്ഷിതമായ ഒരു സംഭവം അവരുടെ ഭൂതകാലത്തില്‍ നിന്നുള്ള രഹസ്യങ്ങള്‍ മുന്നില്‍ കൊണ്ടുവരികയും അവര്‍ക്ക് പ്രിയപ്പെട്ടതെല്ലാം ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോള്‍, ചിത്ര-പൂര്‍ണ്ണമായ ജീവിതം പഴയപടിയാക്കാന്‍ തുടങ്ങുന്ന ഒരു കൂട്ടം സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ഹഷ് ഹഷ്.

  Read more about: juhi chawla
  English summary
  oooooo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X