»   » ഷാരൂഖിനൊപ്പം വീണ്ടും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് കാജോള്‍

ഷാരൂഖിനൊപ്പം വീണ്ടും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് കാജോള്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രണയ ജോഡികളായ ഷാരൂഖും കാജോളും വീണ്ടും ഒന്നിച്ച ചിത്രമാണ് ദില്‍വാലെ. ഡിസംബര്‍ 18ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്. ഒരു മ്യൂസികല്‍ റൊമാന്റിക് ചിത്രമായ ദില്‍വാലയിലെ ഹൈലൈറ്റ് ഷാരൂഖ്- കാജോള്‍ കെമിസ്ട്രി തന്നെയായിരുന്നു.

എന്നാല്‍ ദില്‍വാലെ പോലൊരു പ്രണയ ചിത്രത്തില്‍ ഇനിയും ഷാരൂഖ് ഖാന്റെ കൂടെ അഭിനയിക്കണമെന്ന് കാജോള്‍ പറയുന്നു. മുമ്പും ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിട്ടുണ്ട്. എന്നാല്‍ മുമ്പ് അഭിനയിച്ച ചിത്രങ്ങളില്‍ നിന്നെല്ലാം ഒരു വ്യത്യസ്ത അനുഭവമായിരുന്നു ദില്‍വാലെ എന്നും കാജോള്‍ പറയുന്നു.

kajol

ചെന്നൈ എക്‌സ്പ്രസിന് ശേഷം ഷാരൂഖിനെ നായകാനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രമാണ് ദില്‍വാലെ. വളരെ ലളിതമായ ഒരു പ്രണയകഥയാണ് ചിത്രത്തില്‍.

English summary
Actress Kajol about Sharukh khan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam