»   » ലിവിംഗ് ടുഗെദര്‍ വേശ്യാവൃത്തി, ഹിന്ദി നടന്മാരുടെ കാര്യമോ??? ബോളിവുഡിനെ നാണം കെടുത്തി മല്ലിക???

ലിവിംഗ് ടുഗെദര്‍ വേശ്യാവൃത്തി, ഹിന്ദി നടന്മാരുടെ കാര്യമോ??? ബോളിവുഡിനെ നാണം കെടുത്തി മല്ലിക???

Posted By: Karthi
Subscribe to Filmibeat Malayalam

ബോളിവുഡ് അടുത്ത കാലത്തായി വിവാദങ്ങള്‍ക്ക് ഒട്ടും ക്ഷാമമില്ലാത്ത ഇന്‍ഡസ്ട്രിയായി മാറിയിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമയിലും വിവാദങ്ങളും ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. പണ്ട് മുതലേ ബോളിവുഡിലെ വിവാദങ്ങള്‍ സെക്‌സിനേയും സ്ത്രീ ചൂഷണത്തേയും ചൊല്ലിയായിരുന്നു. രാംഗോപാല്‍ വര്‍മ്മയാണ് വിവാദങ്ങള്‍ക്ക് മുന്നില്‍. ഒട്ടും പിന്നിലല്ലാതെ നടി മല്ലിക ഷെറാവത്തും ഉണ്ട്.

ഒരു അഭിമുഖത്തില്‍ മല്ലിക നടത്തിയ വെളിപ്പെടുത്തലുകള്‍ വീണ്ടും ബോളിവുഡില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. സ്ത്രീകള്‍ നേരിടുന്ന ചൂഷണം തന്നെയാണ് പ്രധാന വിഷയം. ബോളിവുഡ് നടന്മാരെ  അടച്ചാക്ഷേപിച്ചുകൊണ്ടായിരുന്നു താരത്തിന്റെ വിമര്‍ശനം.

നടന്മാര്‍ ശരിയല്ല

ഇന്ത്യയിലെ നടന്മാര്‍ അത്ര ശരിയല്ലെന്ന് അഭിപ്രായമാണ് മല്ലിക ഷെറാവത്തിന്. പ്രത്യേകിച്ച് ഹിന്ദി നടന്മാര്‍. ഇക്കാര്യം ഒരു അഭിമുഖത്തിലാണ് താരം വ്യക്തമാക്കിയത്. സംഗതി വലിയ വിവാദമായി മാറുകയും ചെയ്തു.

സമത്വം പ്രതിഫലത്തില്‍ ഇല്ല

നടിമാരുടെ ഇന്നത്തെ അവസ്ഥയേക്കുറിച്ചും താരം അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. നടീനടന്മാര്‍ സമത്വമുള്ളവരാണെന്നാണ് പറയുന്നത്. അത് തൊഴില്‍ പരമായി മാത്രമാണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ആ സമത്വം ഇല്ലെന്നും മല്ലിക ഷെറാവത്ത് പറയുന്നു.

അധ്വാനത്തിന് കുറവില്ല

വേതനത്തില്‍ വ്യത്യാസമുണ്ടെങ്കിലും അധ്വാനത്തിന് കുറവൊന്നും ഇല്ല. ദിവസം 18 മണിക്കൂര്‍ അവര്‍ കഠിനമായി അധ്വാനിക്കുന്നു. പര്‍വ്വത പ്രദേശത്തായാലും സമുദ്ര തീരത്തായാലും മഴയും വെയിലും മഞ്ഞും സഹിച്ച് നടന്റെ പിന്നാലെ കൂത്താടിയെ പറ്റു എന്ന് താരം പറയുന്നു.

സ്വകാര്യ ബുദ്ധിമുട്ടുകള്‍

ഒരു സ്ത്രീയേ സംബന്ധിച്ച് അവള്‍ക്ക് ഒട്ടേറെ സ്വകാര്യ ബുദ്ധിമുട്ടുകളുണ്ട്. നടന്മാര്‍ക്ക് കാരവാനില്‍ കയറിയിരുന്ന് തിന്ന് കുടിച്ച് കഴിയാം. ചോദിക്കുന്ന ശമ്പളവും ലഭിക്കും. എന്നാല്‍ നടിമാര്‍ക്ക് ഇതൊന്നും ലഭിക്കുന്നില്ല. സിനിമയിലെന്നല്ല പൊതുവിലുള്ള ഈ പക്ഷാഭേദം മാറണം.

പുതുമുഖങ്ങള്‍ക്ക് അവസരം വേണം

താന്‍ എപ്പോഴും പുതുമകളെ സ്വീകരിക്കുന്ന ആളാണ്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാലെ പുതുമ എന്ന വാക്ക് അന്വര്‍ത്ഥമാകു. പക്ഷെ ഇവിടെ അങ്ങെ സംഭവിക്കുന്നില്ല. സിനിമ ലോകത്ത് മല്ലിക പ്രതീക്ഷിക്കുന്നതിനേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.

വേശ്യാവൃത്തി

ഇന്ന് ഏറെ പ്രചാരമുള്ള ഒന്നാണ് ലിവിംഗ് ടുഗെദര്‍. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന ഈ സമ്പ്രദായം ബോളിവുഡിലും പ്രചാരത്തിലുണ്ട്. എന്നാല്‍ ഈ രീതിയെ വേശ്യാവൃത്തി എന്നാണ് താരം വിശേപ്പിക്കുന്നത്.

English summary
Bollywood actress Mallika Sherawat called living together as prostitution. She also criticis the bollywood actors in an interview.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam