For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ എന്റെ ശരീരം ആഘോഷിച്ചു, അതിൽ ഒരു ഖേദവും ഇല്ല'; മല്ലിക ഷെരാവത്ത് പറയുന്നു

  |

  ബോളിവുഡ‍ിലെ ​ഗ്ലാമറസ് നായികയായിരുന്ന മല്ലിക ഷെരാവത്ത് ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വരാനൊരുങ്ങുകയാണ്. ആർ കെ എന്ന ചിത്രത്തിലൂടെയാണ് മല്ലിക ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. 2003 ൽ ഖ്വായിഷ് എന്ന സിനിമയിലൂടെയാണ് മല്ലിക അഊിനയ രം​ഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2004 ൽ പുറത്തിറങ്ങിയ മർഡർ എന്ന സിനിമയിലൂടെയാണ് നടി ബോളിവുഡിൽ ചർച്ചാ വിഷയമായത്. സിനിമയിൽ ഇമ്രാൻ ഹാഷ്മിയും മല്ലികയും ഒരുമിച്ചുള്ള ഇന്റിമേറ്റ് സീനുകളും മല്ലികയുടെ ബിക്കിനി സീനുകളും ബി ടൗണിൽ വലിയ കോളിളക്കം സൃഷ്ടിച്ചു.

  2004 ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു അനുരാ​ഗ് ബാസു ഒരുക്കിയ മർഡർ. ശേഷം ഒട്ടനവധി ഐറ്റം ഡാൻസുകളിലും ​ഗ്ലാമറസ് വേഷങ്ങളിലും മല്ലിക ഷെരാവത്ത് എത്തി. തെന്നിന്ത്യൻ സിനിമകളിലും മല്ലികയുടെ ഡാൻ‌സ് നമ്പറുകൾ എത്തി. വിദേശത്തേക്ക് താമസം മാറിയതോടെയാണ് മല്ലിക ഷെരാവത്തിനെ ലൈം ലൈറ്റിൽ കാണാതായത്.

  'മെസേജുകൾ കൂടിയപ്പോൾ പ്രിയയോട് പറഞ്ഞു, എന്നെ ശ്രദ്ധിച്ചില്ലേൽ ഞാൻ വഴി തെറ്റി പോയേക്കുമെന്ന്'; ചാക്കോച്ചൻ

  ഇപ്പോൾ സിനിമയിലേക്ക് തിരിച്ചു വരുന്ന പശ്ചാത്തലത്തിൽ താൻ മുമ്പ് ചെയ്ത ​ഗ്ലമറസ് വേഷങ്ങളെക്കുറിച്ചും തനിക്ക് സിനിമാ മേഖലയിൽ നിന്നുമുണ്ടായ അനുഭവങ്ങളും പങ്കുവെക്കുകയാണ് മല്ലിക ഷെരാവത്ത്. താൻ അതീവ ​ഗ്ലാമറസ് ആയി അഭിനയിക്കുന്നത് മൂലം ഇന്ത്യയിലെ സ്ത്രീകൾക്ക് തന്നോട് ചില അനിഷ്ടമുണ്ടായിരുന്നെന്നാണ് മല്ലിക പറയുന്നത്. പക്ഷെ പുരുഷൻമാർക്ക് തന്നോട് വലിയ സ്നേഹമായിരുന്നെന്നും മല്ലിക ഷെരാവത്ത് പറയുന്നു.

  ആരും മോഹിക്കുന്ന ജോലി വിട്ടിട്ടാണ് നിവിന്‍ പോളി വന്നത്; പഴയ ലുക്കിലുള്ള നിവിന്‍ തിരിച്ച് വരും, കുറിപ്പ് വൈറല്‍

  എനിക്ക് തോന്നുന്നത് എന്റെ ​ഗ്ലാമർ അവരെ സംബന്ധിച്ച് വളരെയധികമായിരുന്നു. എനിക്ക് അതിൽ ഒരു ഖേദവും ഉണ്ടായിരുന്നില്ല. മർഡറിൽ ഞാൻ ബിക്കിനി ധരിച്ചു. എനിക്ക് മുമ്പും നടിമാർ ബിക്കിനി ധരിച്ചിട്ടുണ്ടായിരുന്നു. എനിക്ക് നല്ല ശരീരമാണ്. ബീച്ചിൽ ഒരു സാരി ധരിച്ച് നിൽക്കണമെന്നാണോ നിങ്ങൾക്ക്. ഞാൻ ബിക്കിനി ധരിക്കുകയും എന്റെ ശരീരം ആഘോഷിക്കുകയും ചെയ്യും.

  കാരണം എന്നെ സംബന്ധിച്ച് അത് വളരെ സ്വാതന്ത്ര്യം നൽകുന്നതായിരുന്നു. പക്ഷെ അത് അഭിമുഖീകരിക്കാൻ ആളുകൾക്ക് പറ്റുന്നുണ്ടായിരുന്നില്ല. പ്രത്യേകിച്ചും സ്ത്രീകൾക്ക്. പുരുഷൻമാർക്ക് എന്നോട് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ പുരുഷൻമാർ എന്നെ സ്നേഹിക്കുന്നു. ഞാൻ തിരിച്ച് അവരെയും സ്നേഹിക്കുന്നു. ചില സ്ത്രീകൾക്ക് മാത്രമാണ് എന്നോട് നീരസം. എന്തു കൊണ്ടാണെന്ന് എനിക്കറിയില്ല. എനിക്ക് സാഹോദര്യം ഇഷ്ടമാണ്, മല്ലിക ഷെരാവത്ത് പറഞ്ഞു.

  'കള്ള സന്യാസി, നിന്റെ തനിനിറം പുറത്ത്, ഹൗസിന് അകത്തും പുറത്തും നീ ഫേക്കാണ്'; ബ്ലെസ്ലിയോട് ഡെയ്സി!

  Recommended Video

  ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ

  നേരത്തെ സിനിമയിൽ സ്ത്രീകളോടുള്ള മനോഭാവത്തിന് മാറ്റം വന്നു തുടങ്ങിയെന്ന് മല്ലിക ഷെരാവത്ത് പറഞ്ഞിരുന്നു. മുമ്പ് നായികമാർക്ക് സിനിമകളിൽ പ്രാധാന്യം ഉണ്ടായിരുന്നില്ല. വ്യക്തിത്വം ഇല്ലാത്ത ശൂന്യമായ കഥാപാത്രങ്ങളായിരുന്നു നടിമാർക്ക് ലഭിച്ചിരുന്നത്. ഇന്ന് അതിൽ മാറ്റമുണ്ട്. ​ഗെഹരിയാനിൽ ദീപിക ചെയ്തത് തന്നെയാണ് 15 വർഷങ്ങൾക്ക് മുമ്പ് മർഡറിൽ ഞാൻ ചെയ്തത്.

  പക്ഷെ അന്ന് ആളുകളുടെ മനോഭാവം വേറെയായിരുന്നെന്നും മല്ലിക ഷെരാവത്ത് ചൂണ്ടിക്കാട്ടി. ദീപിക പദുകോൺ നായികയായെത്തിയ ​ഗെഹരിയാൻ എന്ന ചിത്രമാണ് മല്ലിക ഷെരാവത്ത് സൂചിപ്പിച്ചത്. ചിത്രത്തിലെ ദീപികയുടെ ഇന്റിമേറ്റ് സീനുകൾ ഏറെ ചർച്ചയായിരുന്നു.സിനിമയിലെ ആദ്യ കാലത്ത് മാധ്യമങ്ങളിലെയും സിനിമാ മേഖലയിലെയും ഒരു വിഭാ​ഗം തന്നെ ശല്യപ്പെടുത്തിയിരുന്നെന്നും മല്ലിക ഷെരാവത്ത് പറഞ്ഞിരുന്നു.

  Read more about: mallika sherawat
  English summary
  actress mallika sherawat says she celebrated her body and unapologetic about it
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X