»   » റാണി മുഖര്‍ജി അമ്മയാകാന്‍ പോകുന്നു

റാണി മുഖര്‍ജി അമ്മയാകാന്‍ പോകുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ താര സുന്ദരിയായ റാണി മുഖര്‍ജിയുടെ വിവാഹം കഴിഞ്ഞ ഏപ്രിലായിരുന്നു. സംവിധായകനായ ആദ്യത്യ ചോപ്രയാണ് റാണിയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹത്തിന് ശേഷം മര്‍ദാനി എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയെങ്കിലും കുറച്ച് നാളായി സിനിമയില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു.

റാണി മുഖര്‍ജി അമ്മയാകാന്‍ പോകുന്നു

വിവാഹത്തിന് ശേഷം മര്‍ദാനി എന്ന ചിത്രത്തിലൂടെ റാണി മുഖര്‍ജി വെള്ളിത്തിരയിലേക്ക് തിരിച്ച് വന്നെങ്കിലും, പെട്ടന്ന് പിന്നീട് പൊതുവേദികളില്‍ നിന്നും സിനിമകളിലും റാണിയെ നമ്മള്‍ കണ്ടിട്ടില്ലായിരുന്നു. എന്നാല്‍ ഗര്‍ഭിണിയായതിനാലാണ് റാണി മാറി നില്‍ക്കുന്നതെന്നാണ് പുതിയ വാര്‍ത്ത.

റാണി മുഖര്‍ജി അമ്മയാകാന്‍ പോകുന്നു

ഗര്‍ഭിണിയാണെന്ന ഗോസിപ്പിനോട് ഇതുവരെ റാണിയും ആദിത്യ ചോപ്രയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ റാണിയുമായുള്ള അടുത്ത വൃത്തങ്ങളാണ് താരം അമ്മയാകാന്‍ പോകുന്ന വിവരം വെളിപ്പെടുത്തിയത്.

റാണി മുഖര്‍ജി അമ്മയാകാന്‍ പോകുന്നു

സംവിധായകന്‍ തയ്യാറാണെങ്കില്‍ താന്‍ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയിലും താന്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് റാണി മുഖര്‍ജി പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷമായിരുന്നു റാണിയുടെ ഈ വെളിപ്പെടുത്തല്‍.

റാണി മുഖര്‍ജി അമ്മയാകാന്‍ പോകുന്നു

ഗര്‍ഭിണിയായി കഴിഞ്ഞാല്‍ അഭിനയിക്കാന്‍ തയ്യാറാണ്. എന്നാല്‍ അമ്മയായി കഴിഞ്ഞതിന് ശേഷം അഭിനയിക്കുമോ എന്ന കാര്യത്തില്‍ സംശയമാണെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

റാണി മുഖര്‍ജി അമ്മയാകാന്‍ പോകുന്നു

വിവാഹത്തിന് ശേഷം റാണി മുഖര്‍ജി തിരിച്ച് വന്നത് മര്‍ദാനി എന്ന ചിത്രത്തിലൂടെയാണ്. പ്രദീപ് സര്‍ഗറാണ് മര്‍ദാനി സംവിധാനം ചെയ്തത്.

റാണി മുഖര്‍ജി അമ്മയാകാന്‍ പോകുന്നു

ഈ അടുത്തിടെ റാണി മുഖര്‍ജി പറഞ്ഞ പുതിയ വെളിപ്പെടുത്താലായിരുന്നു ഇത്. എനിക്കിപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമില്ല. പകരം കുടുംബത്തോടൊപ്പം സമയം ചെലവിടാനാണ് തനിക്കിഷ്ടം.

English summary
Clearly, the Mardaani actress is enjoying the first few months of her pregnancy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam