»   » എനിക്ക് അഭിനയിക്കാന്‍ താത്പര്യമില്ല, വെറുതേയിരിക്കാനാണ് ഇഷ്ടമെന്ന് റാണി മുഖര്‍ജി

എനിക്ക് അഭിനയിക്കാന്‍ താത്പര്യമില്ല, വെറുതേയിരിക്കാനാണ് ഇഷ്ടമെന്ന് റാണി മുഖര്‍ജി

Posted By:
Subscribe to Filmibeat Malayalam

വിവാഹശേഷം സിനിമയില്‍ അഭിനയിക്കാനൊന്നും ഈ താരസുന്ദരിക്ക് ഇഷ്ടമില്ല. വെറുതേയിരിക്കാനാണ് ഇഷ്ടം. ബോളിവുഡ് താരറാണി റാണി മുഖര്‍ജിയാണ് ഇത് പറഞ്ഞിരിക്കുന്നത്. സംവിധായകന്‍ ആദിത്യ ചോപ്രയുമായുള്ള വിവാഹശേഷം അഭിനയിക്കണമെന്നുള്ള ചിന്തയൊന്നു തനിക്ക് വന്നിട്ടില്ലെന്ന് റാണി പറയുന്നു.

കുടുംബത്തോടൊപ്പം സമയം ചെലവിടാനാണ് ഈ താരത്തിന് ഇപ്പോള്‍ ഇഷ്ടം. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റാണി ഇക്കാര്യം പറഞ്ഞത്. ഒരിക്കലും തന്റെ ഭര്‍ത്താവ് ആദിത്യ എന്നോട് അഭിനയിക്കണ്ട എന്നു പറഞ്ഞിട്ടില്ല.

rani-mukherjee

സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ തന്റെ കഴിവ് കൂടുതല്‍ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും ഭര്‍ത്താവ് ആദിത്യ ആയിരുന്നു. അതുപോലെ, ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍ എന്നിവരും എനിക്ക് നല്ല പ്രോത്സാഹനം തന്നിരുന്നുവെന്നും റാണി പറഞ്ഞു.

എന്റെ ഭര്‍ത്താവിന്റെ ജോലികള്‍ ഞാന്‍ കാണുന്നതാണ്. രാത്രി ഏറെ വൈകിയാണ് ജോലികള്‍ കഴിഞ്ഞ് എത്താറുള്ളത്. അദ്ദേഹത്തിനെ പരിചരിച്ച് ഇരിക്കാനാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നതെന്നും റാണി മുഖര്‍ജി പറഞ്ഞു.

English summary
The super actress who married the head of Yash Raj Films Aditya Chopra has confessed to a leading magazine that she is happy doing nothing currently.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam