»   » സല്‍മാന്‍ ഖാന്‍ നടി രവീണയുമായി അടി കൂടിയിരുന്നത് ഇതിനായിരുന്നോ ??

സല്‍മാന്‍ ഖാന്‍ നടി രവീണയുമായി അടി കൂടിയിരുന്നത് ഇതിനായിരുന്നോ ??

Posted By:
Subscribe to Filmibeat Malayalam

നടി രവീണ ടണ്ടന്റെ ബോളിവുഡിലെ അരങ്ങേറ്റം സല്‍മാന്‍ ഖാന്റെ കൂടെയായിരുന്നു. 1991 ല്‍ പുറത്തിറങ്ങിയ 'പത്തര്‍ കെ ഫൂല്‍' എന്ന സിനിമയിലാണ് രവീണ ആദ്യമായി സിനിമയിലെത്തിയത്. തുടര്‍ന്ന് തമിഴ്, തെലുങ്കു, കന്നഡ എന്നിങ്ങനെ പല ഭാഷകളിലും നടി അഭിനയിച്ചിരുന്നു.

'മൈ ലൈഫ് മൈ സ്റ്റോറി'യിലാണ് താനും സല്‍മാന്‍ ഖാനും തമ്മിലുണ്ടായിരുന്ന വഴക്കുകളെക്കുറിച്ച് നടി പറഞ്ഞത്. എന്നാല്‍ താരങ്ങള്‍ തമ്മില്‍ കുട്ടികളെ പോലെ അടി കൂടുന്ന കഥയായിരുന്നു രവീണ പറഞ്ഞിരുന്നത്.

പല കാരണങ്ങള്‍ക്കും സല്‍മാന്‍ വഴക്കുണ്ടാക്കും

ചെറിയ കാര്യങ്ങള്‍ക്ക് വരെ സല്‍മാന്‍ ഖാന്‍ തന്റെ അടുത്ത് വഴക്കുണ്ടാക്കാന്‍ വരുമായിരുന്നു എന്നാണ് രവീണ പറയുന്നത്. ഞങ്ങള്‍ വെറുമൊരു ബബിള്‍ ഗമ്മിന് വേണ്ടി വരെ വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും എന്നാല്‍ സല്‍മാന്‍ നല്ലൊരു വ്യക്തിയാണെന്നും നടി പറയുന്നു.

എപ്പോഴും കൂടെ നില്‍ക്കുന്നയാള്‍

എപ്പോഴും തങ്ങളുടെ കൂടെ നില്‍ക്കുന്നവരുടെ പേരു പറഞ്ഞാല്‍ താന്‍ ആദ്യം തന്നെ പറയുന്നത് സല്‍മാന്റെ പേര് ആയിരിക്കും. കാരണം സുഹൃത്തുക്കളെ ഇത്രയധികം സ്‌നേഹിക്കുകയും അവരുടെ കൂടെ നില്‍ക്കുകയും ചെയ്യുന്നയാളാണ് സല്‍മാന്‍.

സല്‍മാന്‍ തന്റെ വാഗ്ദാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നയാളാണ്

താന്‍ ഏറ്റെടുത്ത വാഗ്ദാനങ്ങള്‍ സല്‍മാന്‍ കൃത്യമായി പാലിക്കാറുണ്ട്. മാത്രമല്ല തനിക്ക് എന്തെങ്കിലും ആവശ്യം വരുന്ന സമയത്തോ, അല്ലാത്തപ്പോഴോ സല്‍മാന്‍ എന്നും അവിടെ അതുപോലെ തന്നെയുണ്ടാവാറുണ്ടെന്നും നടി പറയുന്നു.

ഭാവഭേദം ഒന്നും കാണാന്‍ കഴിഞ്ഞിട്ടില്ല

'പത്തര്‍ കെ ഫൂല്‍' എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ഫോട്ടോ ഷൂട്ടിനിടെ താന്‍ വളരെയധികം ആകാംഷയിലായിരുന്നു. എന്നാല്‍ സല്‍മാന്‍ യാതൊരു ഭാവവ്യത്യസം കാണിച്ചിട്ടില്ലെന്നും രവീണ ഓര്‍ക്കുന്നു.

സല്‍മാന്റെ കുസൃതികള്‍

ഒരു ദിവസം ഫോട്ടോ ഷൂട്ടിനിടെ സല്‍മാന്‍ എന്നെ വിളിച്ചു. എന്നിട്ട് കൈയിലിരുന്ന ഗം മുഖത്തേക്ക് തെറിപ്പിച്ചു. അത്തരം കുസൃതികള്‍ സല്‍മാന്റെ കൈയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് തന്റെ മൂക്കില്‍ 'ഗം' കുരുങ്ങിയതായും അതിന്റെ പേരില്‍ കുട്ടികളെ പോലെ ഞങ്ങള്‍ വഴക്കുണ്ടാക്കിയിരുന്നെന്നും രവീണ പറയുന്നു.

English summary
Raveena Tandon revealed about her fights with Bollywood superstar Salman Khan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam