Just In
- 3 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 3 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 4 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 4 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
രാഹുലിന് വേണ്ടി അണിനിരന്ന് ഉമ്മന്‍ ചാണ്ടിയും ഗെലോട്ടും, കോണ്‍ഗ്രസില്‍ ജി23ക്കെതിരെ പോര്!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തന്റെ സിനിമയില്‍ ഷക്കീല സംതൃപ്തയാണെന്ന് ഇന്ദ്രജിത്ത്, ലീക്കായ വീഡിയോ കണ്ടവര്‍ക്കും നല്ല അഭിപ്രായം
സില്‍ക് സ്മിതയുടെ ജീവിത കഥ ആസ്പദമാക്കി ഒരുക്കിയ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിന്റെ മഹാ വിജയത്തിന് ശേഷം, അതേ പാതയില്‍ സഞ്ചരിച്ച മറ്റൊരു നടിയായ ഷക്കീലയുടെ ജീവിത കഥയും സിനിമയാകുകയാണ്. പ്രശസ്ത സംവിധായകന് ഇന്ദ്രജിത്ത് ലങ്കേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് സിനിമ കൂടെയാണ് ഷക്കീല. ആദ്യകാല ബി ഗ്രേഡ് സിനിമാ നായികയായ ഷക്കീലയുടെ സിനിമാ ജീവിത യാത്രയാണ് നടിയുടെ പേരില്‍ തന്നെ അണിയിച്ചൊരുക്കിയിരിയ്ക്കുന്ന സിനിമയുടെ കഥ.
ഷക്കീല എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോ നടി ഷക്കീല കണ്ട് അംഗീകാരം തന്നു കഴിഞ്ഞു എന്ന് ഇന്ദ്രജിത്ത് പറഞ്ഞു. ബെംഗലൂരുവില്‍ വച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഷക്കീലയും പ്രീമിയര്‍ ഷോ കാണാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം കാരണം ഷക്കീലയ്ക്ക് ബെംഗലൂരുവില്‍ എത്തപ്പെടാന്‍ കഴിഞ്ഞില്ല. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ഫ്യു പ്രഖ്യാപിച്ചതിനാല്‍ ഷക്കീലയ്ക്ക് എത്തപ്പെടാന്‍ സാധിക്കാത്തതിനാല്‍ പ്രീമിയര്‍ ഷോ ഹൈദരബാദില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവത്രെ.
ഒരു മാധ്യമ സുഹൃത്തിനൊപ്പമാണ് ഷക്കീല തന്റെ ജീവിത കഥ വെള്ളിത്തിരയില്‍ കണ്ടത്. യാതൊരു തര അശ്ലീലതയും ഇല്ലാതെ, തന്റെ ജീവിതം മാന്യമായി അവതരിപ്പിച്ചതില്‍ ഷക്കീല സന്തോഷവതിയും സംതൃപ്തിയുമാണെന്ന് സംവിധായകന് ഇന്ദ്രജിത്ത് പറയുന്നു. തന്റെ സിനിമാ ജീവിതത്തിന്റെ സ്പരിറ്റ് ഷക്കീല എന്ന ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞു എന്നാണത്രെ ഷക്കീല പറഞ്ഞത്. തന്റെ വേഷം സിനിമയില്‍ അവതരിപ്പിച്ച നടി റിച്ചയെ പ്രശംസിയ്ക്കാനും ഷക്കീല മറന്നില്ല.
ബെംഗലൂരുവില്‍ വച്ച് നടന്ന പത്ര സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു ഇന്ദ്രജിത്ത്. ഷക്കീല എന്ന സിനിമ റിലീസിന് മുന്നേ ലീക്കായതിനെ കുറിച്ചും സംവിധായകന് പ്രതികരിയ്ക്കുകയുണ്ടായി. എച്ച് ഡി വേര്‍ഷനിലുള്ള സിനിമയുടെ ഒറിജിനല്‍ പ്രിന്റ് ലീക്കായതില്‍ ഞങ്ങള്‍ക്ക് വളരെ അധികം നിരാശുണ്ടായിരുന്നു. എങ്ങിനെയാണ് ആ തെറ്റ് സംഭവിച്ചത് എന്നറിയില്ല. മിഡില്‍ ഈസ്റ്റിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ ലീക്കായത് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. തക്ക സമയത്ത് ഇടപെട്ടത് കൊണ്ട് കൂടുതല്‍ വ്യാപിയ്ക്കുന്നതിന് മുന്‍പേ സിനിമയുടെ ലിങ്കുകള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിച്ചു. എന്നിരുന്നാലും നിയമവിരുദ്ധമായിട്ടാണെങ്കിലും ലീക്കായ സിനിമ കണ്ടവരും ഷക്കീലയെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതില്‍ സന്തോഷം തോന്നി- ഇന്ദ്രജിത്ത് പറഞ്ഞു.