twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാണുന്നത്ര കളറല്ല മക്കളുടെ ജീവിതം; ട്രോളും ..... ; മക്കളുടെ ജീവിതത്തെ പറ്റി ...

    By Maneesha IK
    |

    ബോളിവുഡ് താരലോകം സ്വജനപക്ഷപാതം വാര്‍ത്തകളില്‍ ഇടം പിടിച്ചത് സുശാന്ത് സിംങ്ങിന്റെ മരണത്തിന് ശേഷമാണ്. സിനിമയ്ക്ക് പുറത്ത് നിന്ന് വന്നവരെല്ലാം രണ്ടാം തട്ടിലെ താരങ്ങളാണെന്നും. സ്റ്റാര്‍ കിഡ്‌സ് പദവിയിക്കാണ് മുന്‍തൂക്കം എന്നും വാദങ്ങള്‍ ഉയര്‍ന്നു. നിരവധി വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ബോളിവുഡ് സിനിമ സാക്ഷ്യം വഹിച്ച സമയം. ഓഫ് സ്‌ക്രീനിലും ഓണ്‍ സ്‌ക്രീനിലും ഒരു പോലെ ചര്‍ച്ചയായ വിഷയം.

    കാലങ്ങള്‍ക്കിപ്പുറം, സ്വജനപക്ഷപാതം എന്ന വിഷയം സ്റ്റാര്‍ കിഡ്‌സ് പദവിയിലെത്തിയ താരങ്ങളെ എങ്ങനെ ബാധിച്ചു വെന്നാണ് നടിയായ സോഹ അലിഖാന്‍ പറയുന്നത്. പൊതുവില്‍ സ്റ്റാര്‍ കിഡ്‌സ് എന്ന പദവി ലഭിക്കുന്നവര്‍ക്ക് സിനിമലോകത്ത് എല്ലാം പെട്ടന്ന് കീഴടക്കാനാകുമെന്ന ചര്‍ച്ച പലയിടങ്ങളിലും നടന്നിട്ടുണ്ട്. അതല്ല ശരിക്കും നടക്കുന്നത്. അടുത്തിടെ താരകുടുംബത്തില്‍ ജനിച്ചതിന്റെ പേരില്‍ അനന്യ പാണ്ഡെ, ജാന്‍വി കപൂര്‍, സുഹാന ഖാന്‍ തുടങ്ങിയ താരങ്ങള്‍ വലിയ തോതില്‍ ട്രോളുകള്‍ക്ക് വിധേയരായിത് അതിന് ഉത്തമ ഉദാഹരണമാണ്.

    Soha Ali Khan

    പലരും ഈ വഴിയിലൂടെ എത്തിയെങ്കിലും അവര്‍ വിജയിക്കും എന്നതില്‍ ഉറപ്പ് പറയാനാകില്ല. പ്രിവ്‌ലേജിനക്കുറിച്ച് പലര്‍ക്കിടയിലും പറഞ്ഞിട്ടുണ്ടെങ്കിലും, അത് ലഭിച്ചിട്ടും എവിടെയും എത്തി ഇല്ലെന്ന് സോഹ അലി ഖാന്‍ പറഞ്ഞു. ഇതാണ് എനിക്കാറിയാവുന്ന പല താരങ്ങളുടെയും അവസ്ഥ, സോഹ കൂട്ടി ചേര്‍ത്തു.

    സ്റ്റാര്‍ കിഡ്‌സ് അവരുടെ പ്രിവിലേഞ്ചിന്റെ പേരില്‍ സോഷ്യന്‍ മീഡിയയില്‍ വന്‍തോതില്‍ ട്രോള് ചെയ്യപ്പെടുന്നു എന്നതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി, ബോളിവുഡിലെ ഈ വിഷയത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ നടി പറഞ്ഞ വാക്കുകള്‍ ബോളിവുഡ് ശ്രദ്ധ നേടി.

    സ്വജനപക്ഷപാതം, എല്ലാ മേഖലകളിലും കാണാനാകും. മറ്റൊരാള്‍ക്ക് വേണ്ടി നിര്‍ബദ്ധപൂര്‍വ്വം ചെയ്യുന്ന ഈ പ്രക്രിയയെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല്. ആര്‍ക്കോ വേണ്ടി എന്തൊക്കെയോ ചെയ്യണ്ട ഒരു അവസ്ഥ. അത് കൊണ്ട് തന്നെ ഞാന്‍ അക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടി പറഞ്ഞു.

    പ്രത്യേകിച്ചും അഭിനയം, സിനിമാ വ്യവസായം അല്ലെങ്കില്‍ ക്രിക്കറ്റ് പോലുള്ള കാര്യങ്ങളില്‍, ആളുകളെ അടിസ്ഥാനമാക്കിയുള്ളവരെ സ്വീകരിക്കുന്നതിലാണ് തുല്യത ഉളളതെന്ന ഞാന്‍ വിശ്വസിക്കുന്നുവെന്ന് നടി പറഞ്ഞു.

    സുശാന്തിന്റെ മരണശേഷം, ബോളിവുഡില്‍ സ്വജനപക്ഷപാത ചര്‍ച്ചകള്‍ സ്ഥിരമായത്. ഒരു പുതിയ താരത്തിന് ബോളിവുഡില്‍ വളര്‍ന്നുവരാന്‍ ഏറെ ബുദ്ധമുട്ടാണെന്നും കരണ്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോക്കസിന് വഴങ്ങാത്തവരെ അവഗണിക്കുന്ന രീതിയുണ്ടെന്ന് മുതിര്‍ന്ന താരങ്ങള്‍ വെളിപ്പെടുത്തി .

    പ്രശസ്ത സംവിധായകന്‍ മഹേഷ് ബട്ടിെന്റ മകള്‍ ആലിയ ബട്ട് ഡേവിഡ് ധവെന്റ മകന്‍ വരുണ്‍ ധവാന്‍, നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകള്‍ സൊനാക്ഷി സിന്‍ഹ, അനില്‍ കപൂറിന്റെ മകള്‍ സോനം കപൂര്‍, ജാക്കി ഷ്രോഫിെന്റ മകന്‍ ടൈഗര്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങിയ പ്രമുഖരാണ്. പ്രധാനമായും സോഷ്യല്‍ മീഡിയയില്‍ ആക്രമണം നേരിട്ടിരുന്നത്. കരണ്‍ ജോഹര്‍ അവതരിപ്പിച്ച യുവതാരങ്ങള്‍ക്ക് മാത്രമാണ് ബോളിവുഡില്‍ നിലനില്‍പ്പെന്നാണ് ചിലര്‍ ആരോപിക്കുന്നത്. താര കുടുംബങ്ങളില്‍ നിന്നുള്ളവരെ ഒഴിച്ചാല്‍ രണ്ട് യുവതാരങ്ങളാണ് നിലവില്‍ ബോളിവുഡില്‍ കത്തി നില്‍ക്കുന്നത്. രണ്‍വീര്‍ സിങ കാര്‍ത്തിക് ആര്യനും. ഇരുവരും വമ്പന്‍മാരായ യാഷ് രാജ് ഫിലിംസിെന്റയും ധര്‍മ പ്രൊഡക്ഷന്‍സിെന്റയും ചിത്രങ്ങളിലൂടെ ബോളിവുഡില്‍ സ്വന്തമായി സ്ഥാനം നേടി എടുത്തു.

    Read more about: soha ali khan
    English summary
    OOO
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X