»   » 'സ്ത്രീകള്‍ വെല്ലുവിളിക്കപ്പെടുമ്പോള്‍', പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് ശ്രീദേവി

'സ്ത്രീകള്‍ വെല്ലുവിളിക്കപ്പെടുമ്പോള്‍', പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് ശ്രീദേവി

Posted By:
Subscribe to Filmibeat Malayalam

ശ്രീദേവി നായികയായി എത്തുന്ന 'മോം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. ശ്രീദേവി തന്നെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

ചിത്രത്തില്‍ ശ്രീദേവി അമ്മ വേഷത്തിലാണെത്തുന്നത്. 'സ്ത്രീകള്‍ വെല്ലുവിളിക്കപ്പെടുമ്പോള്‍' എന്നാണ് പോസ്റ്ററിന് ടാഗ് കൊടുത്തിരിക്കുന്നത്.

അമ്മയായി ശ്രീദേവി

സ്ത്രീകള്‍ക്ക പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അമ്മ വേഷത്തിലാണ് ശ്രീദേവി അഭിനയിക്കുന്നത്. നടി ട്വിറ്ററിലുടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. തലവാചകമായി സ്ത്രീകള്‍ വെല്ലുവിളിക്കപ്പെടുമ്പോള്‍ എന്നുമാണ് നല്‍കിയിരിക്കുന്നത്.

ചിത്രം ഈ വര്‍ഷം തന്നെ

രവി ഉദയാവര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ഈ വര്‍ഷം ജൂലൈയില്‍ ചിത്രം റിലീസിങ്ങിനായി തയ്യാറെടുക്കുകയാണ്. അക്ഷയ് ഖന്ന, നവാസുദ്ധീന്‍ സിദ്ദിഖി, അഭിമന്യൂ സിങ്, പിതോബാഷ് ത്രിപ്തി എന്നിവരാണ് മറ്റു താരങ്ങള്‍. ആണ് മോം സംവിധാനം ചെയ്യുന്നത്. ചിത്രം ജൂലൈ 14ന് തീയറ്ററുകളിലെത്തും.

ഇംഗ്ലീഷ വിംഗ്ലീഷിലെ കുടുംബിനി

ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്ത ഇംഗ്ലീഷ വിംഗ്ലീഷ് എന്ന ചിത്രത്തിലെ കുടുംബിനി വേഷത്തിന് ശേഷമാണ് ശ്രീദേവി ഇത്തരമൊരു വേഷത്തില്‍ വീണ്ടുമെത്തുന്നത്. 2012 ലാണ് ചിത്രം പുറത്തിറങ്ങിയത്.

English summary
Sridevi took to her social networking handle on Tuesday morning to share the mysterious yet stunning first look poster.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam