»   » സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയ ട്രോളുകളെ തടയുന്നത് ഇങ്ങനെയാണോ ??

സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയ ട്രോളുകളെ തടയുന്നത് ഇങ്ങനെയാണോ ??

Posted By:
Subscribe to Filmibeat Malayalam

താരങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ട്രോളിനിരയാവുന്നത് പുതിയ കാര്യമല്ല. പ്രത്യേകിച്ച സണ്ണി ലിയോണ്‍. താരം പലപ്പോഴായി ട്രോളുകളുടെ സ്ഥിരം ഇരയാണ്.

വനിതാ ദിനത്തില്‍ രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റിന് ഇരയായത് സണ്ണിയായിരുന്നു. തുടര്‍ന്ന ട്രോളന്മാര്‍ സണ്ണിയെയും പിടികൂടി. അവരില്‍ നിന്നും രക്ഷപ്പെടാന്‍ താരം ചെയ്തത് വഴി ഇങ്ങനെയായിരുന്നു. തന്നെ ട്രോളാന്‍ എത്തുന്നവരെ അങ്ങ് ബ്ലോക്ക് ചെയ്യുകയാണ് താരം ചെയ്യാറുള്ളത്.

ട്രോളുകള്‍ സണ്ണിയെ ബാധിക്കാറുണ്ടോ ?

സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ സണ്ണിയെ ഒട്ടും ബാധിക്കാറില്ല. അതിനുള്ള കാരണവും താരം വ്യക്തമാക്കിയിരുന്നു. ട്രോളന്മാരുടെ കൈയില്‍ നിന്നും രക്ഷ നേടനായി തന്റെ കൈയില്‍ ബ്ലോക്ക് ചെയ്യാനുള്ള ബട്ടന്‍ ഉണ്ടെന്നാണ് താരം പറയുന്നത്.

ഗോപാല്‍ വര്‍മ്മയുടെ അഭിപ്രായം

വനിതാ ദിനത്തിനാണ് വിവാദ ട്വീറ്റുമായി രം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയത്. ലോകത്തുള്ള സ്ത്രീകളെല്ലാം സണ്ണി ലിയോണിനെ പോലെ പുരുഷന്‍മാരെ സന്തോഷിപ്പിക്കണമെന്നായിരുന്നു ട്വീറ്റിലുടെ അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ വിവാദങ്ങള്‍ തലപൊക്കിയിരുന്നു.

സിനിമയിലേക്കുള്ള വരവ്

ഇന്തോ കാനേഡിയന്‍ ചിത്രങ്ങളില്‍ നിന്നുമാണ് ഇന്ത്യന്‍ സിനിമയിലേക്ക്് എത്തുന്നത്. 2012 ല്‍ നടന്ന ടിവി റിയാലിറ്റി ഷോ ആണ് അതിന് വഴിയൊരുക്കിയിരുന്നത്.

മറ്റുള്ളവരെ അനുകരിച്ച് ഒന്നും ചെയ്യാറില്ല

താന്‍ ചെയ്യുന്ന കാര്യങ്ങളില്‍ മറ്റുള്ളവരെ അനുകരിക്കാറില്ലെന്നാണ് സണ്ണി പറയുന്നത്. അങ്ങനെ ചെയ്യാന്‍ തനിക്ക് ഒരിക്കലും കഴിയുകയുമില്ല. ലോകം മുഴുവനിലുമുള്ള എല്ലാവരും അങ്ങനെയാണെന്നാണ് സണ്ണി പറയുന്നത്.

5 വര്‍ഷമായി ഹിന്ദിയില്‍ അഭിനയിക്കുന്നു

5 വര്‍ഷമായി സണ്ണി ബോളിവുഡില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. ഇതിനകം 9 സിനിമകളില്‍ മാത്രമെ താരം അഭിനയിച്ചിട്ടുമുള്ളു.

ജിസം 2

ജിസം 2 എന്ന സിനിമയിലുടെയാണ് സണ്ണി സിനിമയിലേക്ക് എത്തുന്നത്. സ്‌ക്രീപ്റ്റുകള്‍ തിരഞ്ഞെടുക്കുന്നതില്‍ സണ്ണി വളരെ ശ്രദ്ധിക്കാറുണ്ട്. പൂജ് ഭട്ടാണ് ജിസം 2 സംവിധാനം ചെയ്തത്. 2012 ലാണ് ചിത്രം പുറത്തിറങ്ങിയത്.

എല്ലാവരും വ്യത്യസ്തരാണ്

നല്ല കാര്യങ്ങള്‍ തെരഞ്ഞെടുക്കുന്നത് വളരെ വലിയ കാര്യമാണെന്നാണ് സണ്ണി പറയുന്നത്. എല്ലാവര്‍ക്കും അവരവരുടെ കാര്യങ്ങള്‍ വ്യത്യസ്ത തരത്തിലാണ് ചെയ്യുന്നതെന്നും താരം പറയുന്നു.

English summary
Becoming a target of social media trolls isn't new for Sunny Leone, But the actress has a smart way to tackle haters -- just block them.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam