»   » അമ്മായിഅമ്മ എന്നും വഴക്കിടുന്നു, ഒടുവില്‍ സണ്ണി ലിയോണും അമ്മയാകാന്‍ ഒരുങ്ങുന്നു

അമ്മായിഅമ്മ എന്നും വഴക്കിടുന്നു, ഒടുവില്‍ സണ്ണി ലിയോണും അമ്മയാകാന്‍ ഒരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് ഹോട്ട് ആന്റ് സെക്‌സി താരം സണ്ണി ലിയോണും അമ്മയാകാന്‍ ഒരുങ്ങുന്നു. സിനിമയിലെ കഥാപാത്രത്തിന്റെ കാര്യമല്ല കെട്ടോ ഇവിടെ പറയുന്നത്. കുടുംബ ജീവിതത്തില്‍ സണ്ണി ഒരു അമ്മയാകാന്‍ ഒരുങ്ങുന്നുവെന്നാണ് പറയുന്നത്. പ്രമുഖ ചാനല്‍ അഭിമുഖത്തിലാണ് സണ്ണി ലിയോണ്‍ തന്റെ ആഗ്രഹം വ്യക്തമാക്കിയത്.

ഒരു അമ്മയാകണമെന്നാഗ്രഹം ഏതൊരു സ്ത്രീയെ പോലെയും തനിക്കുമുണ്ട്. തനിക്കും ഭര്‍ത്താവ് ഡാനിയേലിനും ഒരു കുട്ടിയെ വേണം എന്നാണ് താരം പറഞ്ഞത്. ജീവിതത്തിലെ അത്തരം ഉത്തരവാദിത്വങ്ങളിലേക്ക് കടക്കാന്‍ സമയമായി എന്നും സണ്ണി പറഞ്ഞു.

sunny-leone-to-file-a-complaint-against-a-well-known-filmmaker

കല്യാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടി വേണ്ടെന്നു വെച്ചതില്‍ കുടുംബത്തിലുള്ളവര്‍ക്ക് പരാതിയാണ്. അമ്മായിഅമ്മ ഇതും പറഞ്ഞ് എന്നും തന്നോട് വഴക്ക് കൂടുമെന്നും സണ്ണി ലിയോണ്‍ പറയുന്നു. എല്ലാ കാര്യത്തിലും ഡാനിയേല്‍ തന്റെ കൂടെ നില്‍ക്കാറുണ്ട്. നല്ലൊരു സുഹൃത്താണ് തന്റെ ഭര്‍ത്താവെന്നും സണ്ണി പറയുന്നു.

എല്ലാ കാര്യങ്ങളും ഞങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യാറുണ്ട്. എല്ലാ കാര്യത്തിനെയും അതിന്റേതായ ഗൗരവത്തോടെയാണ് ഇതുവരെ എടുത്തെതെന്നും താരം പറയുന്നു. സണ്ണിയുടെ ഏറ്റവും പുതിയ ചിത്രമാണ് മസ്തിസാദെ.

English summary
Sunny Leone is planning to become a mother soon. Husband Daniel Weber and she have been thinking of becoming parents for a long time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam