»   »  സണ്ണി ലിയോണിന് ഇത്രയും ആരാധകരോ ? പുതിയ ഐറ്റം ഡാന്‍സ് യുട്യൂബില്‍ കണ്ടവരുടെ കണക്ക് കേട്ടാല്‍ ഞെട്ടും

സണ്ണി ലിയോണിന് ഇത്രയും ആരാധകരോ ? പുതിയ ഐറ്റം ഡാന്‍സ് യുട്യൂബില്‍ കണ്ടവരുടെ കണക്ക് കേട്ടാല്‍ ഞെട്ടും

Posted By:
Subscribe to Filmibeat Malayalam

സണ്ണി ലിയോണ്‍ എന്ന പേരുണ്ടാക്കിയ തരംഗം ഒന്നു വേറെ തന്നെയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പ്രശസ്തരെ ഗുഗിളില്‍ തിരഞ്ഞതില്‍ മുമ്പില്‍ നില്‍ക്കുന്നത് സണ്ണിയാണ്. ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമീര്‍ ഖാന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ പിന്നിലാക്കിയാണ് സണ്ണി മുന്നിലെത്തിയത്.

അതിനിടയില്‍ അടുത്തിടെയിറങ്ങിയ ഷാരുഖ് ഖാന്റെ സിനിമ റയീസിലെ സണ്ണിയുടെ 'ലൈലമോ മെയ്ന്‍ ലൈലാമോ' എന്ന പാട്ടുണ്ടാക്കിയത് ഞെട്ടിക്കുന്ന കണക്കാണ്. 150 മില്യണ്‍ അതായത് 15 കോടി ആളുകളാണ്‌ യുട്യൂബില്‍ സണ്ണിയുടെ ഒറ്റ പെര്‍ഫോമന്‍സ് കണ്ടിരിക്കുന്നത്.

പ്രശ്‌സ്തയായി സണ്ണി

ഇന്ത്യയില്‍ വളരെ വേഗത്തില്‍ പ്രശസ്തിയിലേക്ക ഉയര്‍ന്ന ഒരു വ്യക്തിത്വമാണ് സണ്ണി ലിയോണ്‍, ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമീര്‍ ഖാന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ പിന്നിലാക്കിയാണ് സണ്ണി മുന്നിലെത്തിയത്.

ലൈല മെയ്ന്‍ ലൈലാ

റയീസ് എന്ന ഷാരുഖ് ഖാന്‍ സിനിമയിലെ പാട്ടാണിത്. സണ്ണിയുടെ ഐറ്റം ഡാന്‍സാണിത്. പാട്ട് ഇതിനോടകം വന്‍ ഹിറ്റായി മാറുകയായിരുന്നു. 1980 ല്‍ പുറത്തിറങ്ങിയ ഖുറാനി എന്ന സിനിമയിലെ ലൈല ഒ ലൈല എന്ന പാട്ടിനെ വീണ്ടും പുതിയതായി എത്തിച്ചിരിക്കുകയാണ്. ഫിറോസ് ഖാനാണ് സിനിമയില്‍ നായകനായി എത്തിയിരുന്നത്.

യുട്യൂബില്‍ കണ്ടത് 150 മില്യണ്‍

ജനുവരി 25 നാണ് റയീസ് റിലീസായത്. സിനിമ റിലീസായി രണ്ടുമാസം കഴിഞ്ഞപ്പോഴുള്ള കണക്കാണിത്. പതിനഞ്ച്‌കോടി പേരാണ് സണ്ണിയുടെ ഐറ്റം ഡാന്‍സ് കണ്ടിരിക്കുന്നത്.

സന്തേഷം പങ്കുവെച്ച് സണ്ണിയും

150 മില്യണ്‍ കഴിഞ്ഞതിന്റെ ആകാംഷയും സന്തോഷവും സണ്ണി പങ്കുവെച്ചിരിക്കുകയാണ്. ട്വിറ്ററിലുടെയാണ് താരം സന്തോഷം അറിയിച്ചത്. താന്‍ ഇതില്‍ അഭിമാനിക്കുന്നുണ്ടെന്നും ലൈലാ മെയ്ന്‍ ലൈലാ തന്റെ ഇഷ്ടപ്പെട്ട പാട്ടണെന്നും താരം പറയുന്നു.

പഴയ പാട്ടും പുതിയതും

പഴയപാട്ടില്‍ നിന്നും വ്യത്യസ്തമായി പല കാര്യങ്ങളും ഉള്‍ക്കെള്ളിച്ചുകൊണ്ടാണ് പുതിയ പാട്ടു ഉണ്ടാക്കിയിരിക്കുന്നത്. സണ്ണിയുടെ അഭിനയവും പാട്ടിലെ ഇമോഷന്‍സുമാണ് ആരാധകരെ ഹരം കൊള്ളിച്ചത്.

English summary
Sunny Leone's Laila Main Laila song from Shahrukh Khan starrer Raees crosses 150 Million views on YouTube. Sunny Leone shared her excitement about the milestone on Twitter.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam