For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുൻനിര നടിമാരുമായി പ്രണയത്തിലാണെന്ന കഥ ഇറക്കും; പ്രശ്‌സതിയ്ക്ക് വേണ്ടി രാജ് കപൂര്‍ ചെയ്തതിനെ പറ്റി വൈജന്തിമാല

  |

  പ്രണയകഥകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്. പണ്ട് മുതല്‍ ഇന്നും അതിനൊരു മാറ്റവുമില്ല. ഇപ്പോഴിതാ നടന്‍ രാജ് കപൂറും വൈജന്തിമാലയും തമ്മിലുണ്ടായ അടുപ്പത്തെ കുറിച്ച് പ്രചരിച്ച വാര്‍ത്തകളാണ് വീണ്ടും വൈറലാവുന്നത്. 1964 ല്‍ പുറത്തിറങ്ങിയ 'സംഗം' എന്ന ചിത്രത്തിലേക്ക് നായികയായി വൈജന്തിയയെ തിരഞ്ഞെടുത്തത് രാജ് കപൂറാണ്.

  സിനിമയില്‍ ഒരുമിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ താരങ്ങള്‍ പരസ്പരം കണ്ടുമുട്ടാന്‍ തുടങ്ങി. ഈ സമയത്ത് രാജ് വിവാഹിതനും കുട്ടികളുടെ അച്ഛനുമായിരുന്നു. അതുകൊണ്ട് തന്നെ വൈജന്തിയുമായിട്ടുള്ള അടുപ്പം കപൂര്‍ കുടുംബത്തില്‍ വലിയ ബഹളങ്ങള്‍ക്ക് കാരണമായി. എന്നാല്‍ തന്റെ പേരില്‍ വന്ന കിംവദന്തികള്‍ തികച്ചും തെറ്റായിട്ടുള്ള കാര്യമാണെന്നാണ് രാജ് പിന്നീട് വ്യക്തമാക്കിയത്.

  രാജ് കപൂറിനെ കുറിച്ച് വൈജന്തിമാല ഒരിക്കല്‍ വിവാദപരമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു. 'പബ്ലിസിറ്റി നേടുന്നതിലും തലക്കെട്ടില്‍ തന്റെ പേര് വരുന്നതിനും ആര്‍കെ വളരെയധികം അഭിനിവേശമുള്ള ആളായിരുന്നു. ഞാന്‍ അദ്ദേഹവുമായി പ്രണയത്തിലാണെന്നുള്ള കിംവദന്തികള്‍ അതില്‍ ഉള്‍പ്പെടുന്നതാണ്. രാജ് കുമാറിന്റെ പിആര്‍ ടീമാണ് ഈ അസംബന്ധം ഉണ്ടാക്കിയതെന്ന് വൈജന്തിമാല പറഞ്ഞു.

  മുഖത്ത് വികാരങ്ങള്‍ വരണം, എത്ര ചെയ്തിട്ടും ശരിയായില്ല; ദില്‍വാലെയില്‍ രംഗത്തെ കുറിച്ച് നടി കാജോള്‍

  'മാധ്യമപ്രവര്‍ത്തകര്‍ ആരും എന്റെ കാഴ്ചപ്പാട് എന്താണെന്ന് അന്വേഷിക്കാന്‍ തയ്യാറായില്ല. ഇത് തികച്ചും അടിസ്ഥാനരഹിതവും എന്നെ ദേഷ്യം പിടിപ്പിക്കുന്നതുമായ കാര്യമാണെന്ന്' വൈജന്തിമാല അവരുടെ ഓര്‍മ്മക്കുറിപ്പില്‍ എഴുതി. സംഗം എന്ന സിനിമ നിര്‍മ്മിക്കുന്ന നാല് വര്‍ഷത്തില്‍ താന്‍ രാജ് കപൂറിനെ നിരീക്ഷിച്ചിരുന്നു. പുറത്തേക്ക് പ്രചരിച്ചത് പോലെ സ്ത്രീകളോട് അഭിനിവേശം അദ്ദേഹം കാണിച്ചിരുന്നില്ല'.

  ഹൃത്വിക് ഇല്ലെങ്കില്‍ പിന്നെ ഞാനുമില്ലെന്ന് പറഞ്ഞ ഭാര്യയാണ്; ഇപ്പോള്‍ പുതിയ ബന്ധത്തിലെത്തിയ സുസന്നെ പറഞ്ഞത്

  രാജ് മുന്‍നിരയിലുള്ള നടിമാരുമായി പ്രണയത്തിലായ വ്യക്തിയാണെന്ന തരത്തില്‍ ഒരു പ്രതിഛായ ആര്‍കെ സ്റ്റുഡിയോയുടെ പബ്ലിസിറ്റി വിഭാഗം സൃഷ്ടിച്ചതായി നടി ആരോപിച്ചു. ആര്‍കെ സ്ത്രീകളെ പ്രണയിക്കുന്നവനും അവരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും പ്രൊഫഷണല്‍ തന്ത്രങ്ങളുടെ ഭാഗമായി ഉണ്ടാക്കിയ പ്രചരണമാണെന്ന് വൈജന്തി എഴുതുന്നു. 2007 ലാണ് വൈജന്തിമാല തന്റെ ബയോഗ്രാഫി പുറത്തിറക്കുന്നത്. അതില്‍ രാജ് കപൂറിന്റെ പ്രണയാഭ്യര്‍ഥന എങ്ങനെ നിരസിച്ചുവെന്നും അദ്ദേഹം പബ്ലിസിറ്റിയ്ക്ക് വേണ്ടി നടത്തുന്നതിനെ പറ്റിയും നടി പറഞ്ഞിരുന്നു.

  സിനിമയുടെ പുറത്ത് നിന്നുള്ള പെണ്‍കുട്ടിയെ കെട്ടുന്നു; വിവാഹക്കാര്യം ഷാഹിദ് ആദ്യം പറഞ്ഞത് മുൻകാമുകി കരീനയോട്

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇത് കപൂര്‍ കുടുംബത്തെ നിരാശപ്പെടുത്തി. രാജ് കപൂറിന്റെ മകനും അന്തരിച്ച നടനുമായ റിഷി കപൂര്‍ പിതാവിനെ പറ്റി അദ്ദേഹത്തിന്റെ ബയോഗ്രാഫിയില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അച്ഛന്‍ വൈജന്തിമാലയുടെ കൂടെ പോയ സമയത്ത് അമ്മ വീട്ടില്‍ നിന്നും മാറി നിന്ന കഥയും റിഷി പങ്കുവെച്ചിരുന്നു. നര്‍ഗീസ് ജിയുമായി എന്റെ അച്ഛന് ബന്ധമുണ്ടായിരുന്നപ്പോള്‍ ഞാന്‍ വളരെ ചെറുതാണ്. അതെന്നെ ബാധിച്ചിരുന്നില്ല.

  എന്തെങ്കിലും കുഴപ്പം ഉണ്ടായതായിട്ടും ഞാന്‍ ഓര്‍ക്കുന്നില്ല. എന്നാല്‍ വൈജന്തിമാലയുമായിട്ട് പിതാവ് അടുപ്പത്തിലായപ്പോള്‍ അമ്മയോടൊപ്പം ഞാന്‍ മറൈന്‍ ഡ്രൈവിലെ നടരാജ് ഹോട്ടലിലേക്ക് താമസം മാറിയത് ഓര്‍ക്കുന്നുണ്ട്. ആ ബന്ധം അവസാനിപ്പിക്കുന്നത് വരെ വീട്ടില്‍ കാല് കുത്തില്ലെന്ന് അമ്മ വാശിപ്പിടിച്ചതായും റിഷി ബയോഗ്രാഫിയിലൂടെ പറയുന്നു.

  Read more about: raj kapoor
  English summary
  Actress Vyjayanthimala Opens Up About Her Affair With Raj Kapoor In Her Biography
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X