»   » തന്നെ ആരും സഹായിച്ചിട്ടില്ല, താന്‍ ഏറെ കരഞ്ഞിട്ടുണ്ടെന്നും മണിരത്‌നത്തിന്റെ നായിക!!!

തന്നെ ആരും സഹായിച്ചിട്ടില്ല, താന്‍ ഏറെ കരഞ്ഞിട്ടുണ്ടെന്നും മണിരത്‌നത്തിന്റെ നായിക!!!

By: Karthi
Subscribe to Filmibeat Malayalam

മണിരത്‌നത്തിന്റെ നായികമാര്‍ക്ക് എന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ എന്നും മികച്ച സ്ഥാനമാണുള്ളത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാട്ര് വെളിയിടൈ എന്ന ചിത്രത്തിലെ നായിക അതിഥി റാവു ഹൈദാരി മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ്.

പഠിച്ച വാള്‍ പയറ്റും ചെയ്ത പോസ്റ്ററും വെയിസ്റ്റ്! സംഘമിത്രയില്‍ നിന്നും ശ്രുതിഹാസന്‍ പുറത്ത്???

ബാഹുബലിയുടെ ചൂടാറും മുന്നേ, പ്രേക്ഷകരെ ഞെട്ടിക്കാന്‍ അനുഷ്‌ക എത്തുന്നു! പുതിയ രൂപത്തില്‍!!!

അരങ്ങേറ്റം മലയാള ചിത്രത്തിലൂടെ ആയിരുന്നെങ്കിലും പിന്നീട് ബോളിവുഡില്‍ ചുവടുറപ്പിക്കുകയായിരുന്നു. സിനിമയിലേക്ക് വളരെ കഷ്ടപ്പെട്ട് നടന്ന് കയറിയ താരമാണ് അതിഥി. കാട്ര് വെളിയിടൈ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ അതിഥി തെന്നിന്ത്യയിലും അറിയപ്പെടുന്ന താരമായി.

ഹാദിയ കേസ് കത്തുന്നു! ചൊവ്വാഴ്ച എറണാകുളത്ത് മുസ്ലീം ഏകോപന സമിതിയുടെ ഹർത്താൽ...

മമ്മൂട്ടിയുടെ നായിക

2006ല്‍ പുറത്തിറങ്ങിയ രഞ്ജിത്ത് ചിത്രം പ്രജാപതിയില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത് അതിഥിയായിരുന്നു. പ്രിതീക്ഷിച്ച വിജയം നേടാന്‍ ചിത്രത്തിനായില്ല. അതുകൊണ്ടുതന്നെ അതിഥിയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടില്ല. അതൊടെ അതിഥി ബോളിവുഡിലേക്ക് കളം മാറ്റി.

വീണ്ടു തെന്നിന്ത്യയിലേക്ക്

പ്രജാപതിക്ക് ശേഷം ശ്രിങ്കാരം എന്ന തമിഴ് ചിത്രത്തില്‍ വേഷമിട്ട അതിഥി 2008ല്‍ ദില്ലി സിക്‌സിലൂടെയാണ് ബോളിവുഡിലേക്ക് എത്തുന്നത്. പിന്നീട് ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട അതിഥി ഏറെക്കാലത്തിന് ശേഷം തെന്നിന്ത്യയിലേക്ക് മടങ്ങി വന്ന ചിത്രമായിരുന്നു കാട്ര് വെളിയിടൈ.

ആരും സഹായിച്ചിട്ടില്ല

വളരെ കഷ്ടപ്പെട്ടാണ് ഈ നിലയില്‍ എത്തിയത്. തന്നെ സിനിമയില്‍ ആരും സഹായിച്ചിട്ടില്ലെന്ന് അതിഥി പറയുന്നു. ശക്തമായ ഒരു കഥ ഇതുവരെ കിട്ടിയില്ലെന്ന് സങ്കടപ്പെടാറുള്ള അതിഥിക്ക് ആ കുറവ് പരിഹരിച്ച് മണിരത്‌നം ചിത്രമാണ്.

അതിയായ വേദന

അഭിനയക്കുന്ന സിനിമകള്‍ പരാജയപ്പെടുമ്പോള്‍ അതിയായ വേദന തോന്നിയിരുന്നു. എന്നാല്‍ അതിനേക്കാളേറെ വേദനിപ്പിച്ച് അതിഥിയുടെ അച്ഛന്റെ മരണമായിരുന്നു. അമ്മയുമായി വേര്‍പിരിഞ്ഞുപോയ അച്ഛന്‍ എന്നെങ്കിലും മടങ്ങിവരുമെന്ന് പ്രതീക്ഷ അതിഥിക്കുണ്ടായിരുന്നു. ആ പ്രതീക്ഷ ബാക്കി നിറുത്തിയായിരുന്നു അച്ഛന്റെ മരണം.

ദാമ്പത്യ തകര്‍ച്ചക്ക് താനല്ല കാരണം

ഫര്‍ഹാനും അക്തറും അതിഥിയും ഗോസിപ്പ് കോളങ്ങളിലെ പ്രധാന തലക്കെട്ടായിരുന്നു. എന്നാല്‍ അതില്‍ യാതൊരു സത്യവുമില്ലെന്ന് അതിഥി പറയുന്നു. വാസിര്‍ എന്ന പടത്തില്‍ ഒന്നിച്ചഭിനയിച്ചതാണ് ഇതിനെല്ലാം കാരണം. ഫര്‍ഹാന്റെ ദാമ്പത്യം തകര്‍ന്നതിന് കാരണം താനല്ലെന്നും അതിഥി പറയുന്നു.

അതിഥി റാവുവിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം...

English summary
I have struggled a lot and no one helped me, says Aditi Rao. She also opens up about Mani Ratnam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam