»   » ലിവിങ് റിലേഷനെന്താ കുഴപ്പമെന്ന് നടന്‍; പരസ്പരമറിയാത്തവര്‍ ഒരു ദിവസം ഒന്നിക്കുന്നതിലും ഭേദമല്ലേ..

ലിവിങ് റിലേഷനെന്താ കുഴപ്പമെന്ന് നടന്‍; പരസ്പരമറിയാത്തവര്‍ ഒരു ദിവസം ഒന്നിക്കുന്നതിലും ഭേദമല്ലേ..

By: Pratheeksha
Subscribe to Filmibeat Malayalam

ലിവിങ് റിലേഷന്‍ഷിപ്പിനെ അനുകൂലിച്ച് ബോളിവുഡ് നടന്‍ ആദിത്യ റോയ് കപൂര്‍. ലിവിങ് റിലേഷന്‍ ഷിപ്പിനെ മോശപ്പെട്ട ഒന്നായി കാണേണ്ടതില്ലെന്നും പരസ്പര മറിയാത്ത രണ്ടു പേര്‍ ഒരായുഷ്‌ക്കാലം മുഴുവന്‍ ഒരുമിച്ചു കഴിയുന്നതിലും ഭേദമാണെന്നുമാണ് നടന്‍ പറയുന്നത്.

ഇനിയുമുണ്ട് ലിവിങ് റിലേഷന്‍ഷിപ്പിനെ അനുകൂലിച്ച് നടന്റെ പക്കല്‍ ഒരു പാട് കാര്യങ്ങള്‍...നടന്റേതായി അടുത്തു പുറത്തിറങ്ങാനുള്ള ഒ കെ ജാനു എന്ന ചിത്രത്തില്‍  നായികയുമായി ലിവിങ് റിലേഷനിലാണ്  നടന്‍

ഒകെ ജാനുവില്‍ ആദിത്യയുടെ റോള്‍

ഷാദ് അലി സംവിധാനം ചെയ്ത ഒ കെ ജാനുവാണ് ആദിത്യറോയുടെ അടുത്തു പുറത്തിറങ്ങാനുളള ചിത്രം. ശ്രദ്ധ കപൂറാണ് നായിക. ചിത്രത്തില്‍ ഇരുവരും ലിവിങ് റിലേഷന്‍ ഷിപ്പില്‍ ജീവിക്കുന്നവരാണ്. ചിത്രം ജനുവരി 13 നു തിയേറ്ററുകളിലെത്തും.

അതിലെന്താണ് നെഗറ്റീവിറ്റി

ലിവിങ് റിലേഷന്‍ ഷിപ്പിലെന്താണ് നെഗറ്റീവിറ്റിയെന്നാണ് നടന്‍ ചോദിക്കുന്നത്. ലിവിങ് ടുഗെദര്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്.

ലിവിങ് റിലേഷന്‍ പ്രമേയ സിനിമകള്‍

ലിവിങ് റിലേഷന്‍ഷിപ്പ് സര്‍വ്വസാധാരണമായതോടെ ഈ വിഷയം പ്രമേയമാക്കി ഒട്ടേറെ സിനിമകളും നിര്‍മ്മിക്കപ്പെട്ടു. തന്റെ ഒട്ടേറെ സുഹൃത്തുക്കള്‍ ലിവിങ് റിലേഷന്‍ഷിപ്പില്‍ ജീവിക്കുന്നവരാണെന്നും നടന്‍ പറയുന്നു.

വിവാഹത്തില്‍ പരസ്പരമറിയാത്ത രണ്ടു പേര്‍

വിവാഹമെന്ന ഉടമ്പടിയില്‍ പെട്ടെന്നൊരു ദിവസം പരസ്പരം യാതൊരു പരിചയവുമില്ലാത്ത രണ്ടു പേര്‍ ഒന്നിക്കുകയാണ് ചെയ്യുന്നതെന്നും ലിവിങ് റിലേഷന്‍ ഷിപ്പില്‍ ഇരുവര്‍ക്കും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയുന്നുവെന്നുമാണ് നടന്‍ പറയുന്നത്.

English summary
Aditya Roy Kapoor,, who will be seen playing the lead role in upcoming 'Ok Jaanu', thinks that live-in-relationships which are common these days are not a negative thing.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam