»   » മോഹന്‍ലാലിനോടും മമ്മൂട്ടിയോടും കളിക്കുന്നത് പോലെയല്ല ആമിര്‍ ഖാന്‍, ആത്മഹത്യ ഭീഷണി മുഴക്കി കെആര്‍കെ

മോഹന്‍ലാലിനോടും മമ്മൂട്ടിയോടും കളിക്കുന്നത് പോലെയല്ല ആമിര്‍ ഖാന്‍, ആത്മഹത്യ ഭീഷണി മുഴക്കി കെആര്‍കെ

Written By:
Subscribe to Filmibeat Malayalam

ട്വിറ്ററിലൂടെ സിനിമാ താരങ്ങളെ ഘോര ഘോരം വിമര്‍ശിക്കുന്ന നിരൂപകനാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെ ആര്‍ കെ. കെ ആര്‍ കെയുടെ ട്വിറ്റര്‍ അമ്പുകളുടെ ഇരയാകാത്തവരായി ആരും തന്നെയില്ല. അമിതാബ് ബച്ചനും ഷാരൂഖ് ഖാനും മുതല്‍ ഇങ്ങ് മലയാളത്തിലെ മോഹന്‍ലാലും മമ്മൂട്ടിയും വരെ ആ ലിസ്റ്റില്‍ പെടും.

ഇപ്പോള്‍ മത്സരം അടിവസ്ത്രത്തില്‍ ആരാണ് ഏറ്റവും സെക്‌സി എന്ന വിഷയത്തില്‍, എമിയോ ഇഷയോ??

എന്നാല്‍ കളിച്ച് കളിച്ച് കളി കാര്യമായപ്പോള്‍ കെ ആര്‍ കെ യുടെ ട്വിറ്റര്‍ പൂട്ടിച്ചു. ആമിര്‍ ഖാന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ട്വിറ്റര്‍ എക്കൗണ്ട് തിരികെ തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ കെ ആര്‍ കെ.

ആ ഇര ദിലീപ് തന്നെ, 'പ്രമുഖന്‍' എന്ന പേര് ഇനി ആവശ്യമില്ല.. എല്ലാം തുറന്നുകാട്ടി പോസ്റ്റര്‍!!

ആമിര്‍ ഖാന്റെ പരാതി

ബോളിവുഡ് താരം ആമിര്‍ ഖാന്റെ പരാതിയെ തുടര്‍ന്നാണ് കെ ആര്‍ കെ യുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ചത്. തന്റെ പുതിയ ചിത്രമായ സ്‌ക്രീന്‍ സൂപ്പര്‍സ്റ്റാറിന്റെ സസ്‌പെന്‍സ് കെ ആര്‍ കെ ട്വിറ്ററിലൂടെ പുറത്ത് വിട്ടതാണ് ആമിര്‍ ഖാനെ ചൊടിപ്പിച്ചത്.

ട്വിറ്റര്‍ പൂട്ടിച്ചു

ആമിര്‍ ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്വിറ്റര്‍ കെ ആര്‍ കെയുടെ അക്കൗണ്ട് മരവിപ്പിച്ചത്. നിലവിലിപ്പോള്‍ ബോക്‌സോഫീസ് എന്ന അക്കൗണ്ട് മാത്രമാണ് കമാല്‍ ആര്‍ ഖാന് ഉള്ളത്. ഇതിലൂടെ ഇറക്കിയ പത്രകുറിപ്പിലാണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്.

ഞാന്‍ ആത്മഹത്യ ചെയ്യും

ട്വിറ്റര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥരോട് ഞാന്‍ അപേക്ഷിക്കുന്നു. എന്റെ അക്കൗണ്ട് നിങ്ങള്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. എന്റെ കൈയ്യില്‍ നിന്ന് ലക്ഷകണക്കിന് രൂപ വാങ്ങിയിട്ടാണ് ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. സഹായിച്ചില്ലെങ്കില്‍ ഞാന്‍ ജീവനൊടുക്കും. ട്വിറ്റര്‍ ഇന്ത്യ അധികൃതരായിരിയ്ക്കും എന്റെ മരണത്തിന് ഉത്തരവാദി- എന്ന് കമാല്‍ പറയുന്നു.

ആമിറിനോട് ശത്രുതയില്ല

ആമിര്‍ ഖാനോട് തനിയ്ക്ക് ശത്രുത ഇല്ല എന്നും കമാല്‍ ആര്‍ ഖാന്‍ വ്യക്തമാക്കുന്നു. ട്വിറ്റര്‍ തന്നെ ചതിച്ചതാണെന്നാണ് പത്ര കുറിപ്പില്‍ കെ ആര്‍ കെ യുടെ ആരോപണം.

ലാലിനോടും മമ്മൂട്ടിയോടും

മകന്‍ ദുല്‍ഖര്‍ സല്‍മാനുമായി താരതമ്യം ചെയ്താണ് കെ ആര്‍ കെ മമ്മൂട്ടിയ്ക്ക് നേരെ ട്വിറ്റര്‍ ആക്രമണം നടത്തിയത്. മഹാഭാരതം എന്ന ചിത്രം പ്രഖ്യാപിച്ചപ്പോള്‍ മോഹന്‍ലാലിനെ ചോട്ടാം ഭീം എന്ന് വിളിച്ചതും വിവാദമായിരുന്നു.

English summary
After account suspension, Kamaal R Khan threatens to commit suicide

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam