»   » ഇക്കുറി അജയ് ദേവഗണ്‍ അല്ല!!! സൂര്യയുടെ സിങ്കം ത്രി ബോളിവുഡിലേക്ക്!!! പകരമെത്തുന്നത്???

ഇക്കുറി അജയ് ദേവഗണ്‍ അല്ല!!! സൂര്യയുടെ സിങ്കം ത്രി ബോളിവുഡിലേക്ക്!!! പകരമെത്തുന്നത്???

By: Karthi
Subscribe to Filmibeat Malayalam

സൂര്യയുടെ ദുരൈ സിങ്കം തമിഴ്‌നാടിനെ ഇളക്കി മറിച്ചതിനൊപ്പം ബോളിവുഡിനേയും ഇളക്കി മറച്ചിരുന്നു. ഹരി സംവിധാനം ചെയ്ത സിങ്കം അതേ പേരില്‍ തന്നെ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുകയായിരുന്നു. ബോളിവുഡിന്റെ  മാസ് സംവിധായകന്‍ രോഹിത് ഷെട്ടിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. 

ചാക്കോച്ചന്‍ ചിത്രങ്ങൾക്ക് ഇതെന്ത് പറ്റി..? മികച്ച അഭിപ്രായം നേടിയ ചിത്രങ്ങൾ തിയറ്ററില്‍ പതറുന്നു?

സിങ്കം 2 ഇറങ്ങിയതിന് പിന്നാലെ ഹിന്ദിയിലും രണ്ടാം ഭാഗം ഇറങ്ങിയെങ്കിലും തമിഴിന്റെ റീമേക്ക് ആയിരുന്നില്ല ഹിന്ദിയിലെ സിങ്കം റിട്ടേണ്‍സ്. അജയ് ദേവഗണ്‍ ആയിരുന്നു രണ്ട് ഭാഗങ്ങളിലും നായകനായത്. എസ് ത്രി പേരില്‍ തമിഴില്‍ ഇറങ്ങിയ മൂന്നാം ഭാഗവും വന്‍ വിജയമായിരുന്നു. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ നായകന്‍ അജയ് ദേവ്ഗണ്‍ ആയിരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അജയ് ദേവ്ഗണ്‍ ഇല്ല

ബോളിവുഡില്‍ പുറത്തിറങ്ങിയ സിങ്കത്തിന്റെ രണ്ട് ഭാഗങ്ങളിലും അജയ് ദേവ്ഗണ്‍ ആയിരുന്നു നായകന്‍. എന്നാല്‍ എസ് ത്രി ബോളിവുഡിലേക്ക് എത്തുമ്പോള്‍ അജയ് ദേവ്ഗണിന് പകരമെത്തുന്നത് സണ്ണി ഡിയോളാണ്.

സംവിധായകനും മാറി

തമിഴില്‍ സിങ്കത്തിന് മൂന്ന് ഭാഗങ്ങളും ഒരുങ്ങിയത് ഹരി-സൂര്യ കൂട്ടുകെട്ടിലാണ്. അജയ് ദേവ്ഗണിനൊപ്പം ആദ്യ രണ്ട് ഭാഗങ്ങളും സംവിധാനം ചെയ്ത രോഹിത് ഷെട്ടിയും മൂന്നാം ഭാഗത്തില്‍ ഉണ്ടാകില്ല. തെന്നിന്ത്യ ബോളിവുഡിന് ഒരു പുതിയ സംവിധായകനെ ബോളിവുഡിന് സമ്മാനിക്കുകയാണ് സിങ്കം മൂന്നാം പതിപ്പിലൂടെ.

രവി കെ ചന്ദ്രന്‍

ഇന്ത്യയിലെ അറിയപ്പെടുന്ന ക്യാമറാമാന്‍മാരില്‍ ഒരാളായ രവി കെ ചന്ദ്രനാണ് സിങ്കം ത്രി ഹിന്ദിയിലൊരുക്കുന്നത്. ജീവ നായകനായ തമിഴ് ചിത്രം യാന്‍ ആണ് രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. അദ്ദേഹത്തിന്റെ രണ്ടാമത്തെ സംവിധാനം സംരഭമാണ് സിങ്കം ത്രി.

സണ്ണിയെ ആകര്‍ഷിച്ച എസ് ത്രി

എസ് ത്രി സണ്ണിയെ ആകര്‍ഷിച്ചിരുന്നു. ചിത്രം കണ്ട സണ്ണി ഡിയോള്‍ ചിത്രം ഹിന്ദിയില്‍ നിര്‍മിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. മുംബൈ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഈ വര്‍ഷം ഒടുവില്‍

ക്രിമനല്‍ സംഘത്തിനെതിരെ പൊരുതുന്ന പോലീസ് ഓഫീസറുടെ വേഷമാണ് സണ്ണി ഡിയോളിന് ചിത്രത്തില്‍. ഈ വര്‍ഷം ഒടുവില്‍ ചിത്രീകരണം ആരംഭിക്കും. യുഎസില്‍ ചിത്രത്തിന്റെ ഹിന്ദി തിരക്കഥയുടെ പണിപ്പുരയിലാണ് രവി കെ ചന്ദ്രന്‍ ഇപ്പോള്‍.

മകനൊപ്പം സണ്ണി

സണ്ണി ഡിയോളും തിരക്കലാണ്. ധര്‍മേന്ദ്ര കുടുംബത്തിലെ മൂന്നാം തലമുറക്കാരനായ സണ്ണിയുടെ മകന്‍ കരണിന്റെ പ്രഥമ സംവിധാന സംരഭമായ പാല്‍ പാല്‍ ദില്‍കെ പാസ് എന്ന ചിത്രത്തില്‍ സണ്ണിയാണ് നായകന്‍. ഈ ചിത്രം പൂര്‍ത്തിയാക്കി കഴിഞ്ഞായിരിക്കും സണ്ണി സിങ്കം ത്രിയില്‍ ജോയിന്‍ ചെയ്യുക.

ആരാകും സണ്ണിയുടെ നായിക

രണ്ട് നായികമാരായിരുന്നു തമിഴ് എസ് ത്രിയില്‍ ഉണ്ടായിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളിലും നിറഞ്ഞ് നിന്ന് അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ശ്രുതി ഹാസനും ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ ബോളിവുഡ് പതിപ്പില്‍ ആരാകും നായിക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

English summary
Sunny Deol will be seen as the main lead in the remake of Tamil hit S3 aka Si3 aka Singam 3.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam