For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിയുടെ മുഖം അത്ര പോരല്ലോ; സിനിമയിലെ തുടക്ക കാലത്ത് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങനെ പറ്റി രാകുല്‍പ്രീത് സിംഗ്

  |

  സിനിമാ മേഖലയില്‍ നടിമാര്‍ നേരിടുന്ന ദുരനുഭവങ്ങള്‍ നിരവധിയാണ്. പലരും മീടു പോലുള്ള മൂവ്‌മെന്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തി കൊണ്ട് രംഗത്ത് വന്നിരുന്നു. അടുത്തിടെ നടി ദീപിക പദുക്കോണ്‍ നടത്തിയ തുറന്ന് പറച്ചില്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. പണ്ടൊരിക്കല്‍ തന്റെ സ്തനങ്ങളുടെ വലുപ്പം കൂട്ടണമെന്ന് സിനിമയിലെ ഒരു സെലിബ്രിറ്റി പറഞ്ഞതായിട്ടാണ് ദീപിക വെളിപ്പെടുത്തിയത്. സിനിമാ ഇന്‍ഡസ്ട്രിയിലെ ഇത്തരം വൃത്തിക്കെട്ട മനസുകളെ കുറിച്ച് ദീപിക വിശദീകരിച്ചിരുന്നെങ്കിലും ആളുടെ പേര് വ്യക്തമാക്കിയില്ല.

  ദീപികയ്ക്ക് പിന്നാലെ നടി എറിക ഫെര്‍ണാണ്ടസും സമാനമായ ആരോപണവുമായി രംഗത്ത് വന്നിരുന്നു. നിങ്ങള്‍ വളരെയധികം മെലിഞ്ഞാണ് ഇരിക്കുന്നതെന്നും അതുകൊണ്ട് കട്ടിയുള്ള പാഡുകള്‍ സത്‌നങ്ങള്‍ക്ക് പകരം വെക്കണമെന്ന് പറഞ്ഞ് പ്രേരിപ്പിച്ചിരുന്നതായിട്ടുമാണ് എറിക വെളിപ്പെടുത്തിയത്. അന്ന് താനാനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ പറ്റിയും നടി സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയിലുള്ള വെളിപ്പെടുത്തലുമായി നടി രാകുല്‍ പ്രീത് സിംഗും എത്തിയിരിക്കുകയാണ്.

  ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ചും അത് തന്റെ മുഖത്ത് പ്രതിഫലിച്ചത് എങ്ങനെയാണെന്നുമൊക്കെയാണ് രാകുല്‍ പറഞ്ഞത്. കരിയറിന്റെ തുടക്ക കാലത്താണ് രാകുലിന് കാസ്റ്റിംഗ് ഡയറക്ടറില്‍ നിന്നും മോശമായിട്ടുള്ള അനുഭവം നേരിടേണ്ടി വന്നത്. അന്ന് നടിയുടെ ശരീരത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചുമൊക്കെയാണ് അദ്ദേഹം അഭിപ്രായപ്പെട്ടതെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം നടി വെളിപ്പെടുത്തിയത്.

  നിങ്ങളെ കാണാന്‍ വളരെ നന്നായിട്ടുണ്ട്. പക്ഷേ സാധാരണ എല്ലാവരുടെയും പോലെയുള്ള മുഖമാണ് നിങ്ങളുടേത് എന്നാണ് അയാള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ അതിലെനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും എന്താ ചെയ്യേണ്ടതെന്ന് താന്‍ തിരിച്ച് ചോദിച്ചതായി രാകുല്‍ പറയുന്നു. നടിയുടെ വാക്കുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പണ്ടൊക്കെ ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയാന്‍ മടിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് എല്ലാം പുറത്ത് വന്ന് കൊണ്ടേ ഇരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവഗണനകളും പ്രശ്‌നങ്ങളുമൊക്കെ ഒരു പരിധി വരെ തടയാന്‍ സാധിച്ചേക്കും എന്നാണ് ആരാധകരും വ്യക്തമാക്കുന്നത്.

  ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരസുന്ദരിയാണ് രാകുല്‍ പ്രീത് സിംഗ്. നടിയുടെ പ്രണയത്തെ കുറിച്ചും വിവാഹം എന്നാണെന്നും അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ പ്രണയത്തിലാണെന്ന കാര്യം രാകുല്‍ പുറംലോകത്തെ അറിയിച്ചത്. ബോളിവുഡിലെ നടനും നിര്‍മാതാവുമായ ജാക്കി ഭഗ്നാനിയും രാകുലും തമ്മിലാണ് ഇഷ്ടത്തിലായത്. പ്രിയതമയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ജാക്കി പങ്കുവെച്ച കാര്യങ്ങള്‍ വൈറലായിരുന്നു. പിന്നാലെ മറുപടി പറഞ്ഞ് രാകുലും എത്തി. അതും ശ്രദ്ധേയമായി മാറി.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  എന്നാല്‍ വിവാഹക്കാര്യം പുറത്ത് വന്നതിന് പിന്നാലെ ചില പ്രവചനങ്ങളും താരങ്ങള്‍ക്കെതിരെ വന്നിരുന്നു. ജാക്കിയും രാകുലും വിവാഹം കഴിച്ചാലും വേര്‍പിരിയുമെന്ന മുന്നറിയിപ്പുമായിട്ടാണ് പ്രശസ്തനായൊരു ജ്യോത്സന്‍ വന്നത്. ഇരുവരുടെയും ഗ്രഹനിലകള്‍ വിവാഹത്തിന് അനുയോജ്യമല്ലെന്നും വിവാഹനിശ്ചയം നടത്താന്‍ പദ്ധതിയിട്ടാലും അത് മുടങ്ങി പോവുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇനി വിവാഹം കഴിച്ചാലും ദാമ്പത്യത്തില്‍ പ്രശ്‌നമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്.

  Read more about: rakul preet singh
  English summary
  After Deepika Padukone, Now Rakul Preet Singh Opens Up About The Bad Experience She faced In Initial Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X