»   »  അസ്ഹറുദ്ദീനും ധോണിക്കും പുറമേ കപില്‍ ദേവ് ചിത്രവും ഒരുങ്ങുന്നു..

അസ്ഹറുദ്ദീനും ധോണിക്കും പുറമേ കപില്‍ ദേവ് ചിത്രവും ഒരുങ്ങുന്നു..

Posted By: Pratheeksha
Subscribe to Filmibeat Malayalam

കിക്കറ്റ് താരങ്ങളായ മഹേന്ദ്രസിങ് ധോണിയുടെയും അസ്ഹറുദ്ദീന്റെയും ജീവിത കഥ വെള്ളിത്തിരയിലെത്തിയതിനു പിന്നാലെ ക്രിക്കറ്റ് താരം കപില്‍ ദേവിനെ കുറിച്ചും സിനിമ വരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് നിര്‍മ്മാതാക്കളിപ്പോള്‍. 1983 ല്‍ കപില്‍ ദേവ് ക്യാപ്റ്റനായിരുന്നപ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യമായി ലോക കപ്പ് നേടാനാവുന്നത്.

ധോണി ചിത്രം പോലെയല്ല കപില്‍ ചിത്രമൊരുങ്ങുന്നത്. കപിലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയ്ക്ക് എങ്ങനെ ലോക കപ്പ്  ലഭിച്ചു എന്നതിനായിരിക്കും ചിത്രം പ്രാമുഖ്യം നല്‍കക. ഇതില്‍ കപിലിന്റെ ജീവിതത്തിലെ ചില പ്രധാന സന്ദര്‍ഭങ്ങളും കൂട്ടിയിണക്കും. കപില്‍ ദേവായി അഭിനയിക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നടന്‍ അര്‍ജ്ജുന്‍ കപൂറിനെ സമീപിച്ചെന്നാണ് വാര്‍ത്ത. പക്ഷേ നടന്‍ അഭിനയിക്കാമെന്നേറ്റിട്ടില്ല.

Read more: തനിക്ക് ജയലളിതയായി അഭിനയിക്കണമെന്ന് നടി തൃഷ!

kapil-30-1477

ചേതന്‍ ഭഗതിന്റെ 'ഹാഫ് ഗേള്‍ഫ്രെണ്ട്' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് അര്‍ജ്ജുനിപ്പോള്‍. അതിനു ശേഷം 'മുബാരകന്‍ എന്ന മറ്റൊരു ചിത്രവുമുണ്ട് . അതിനു ശേഷമേ കപില്‍ ദേവ് ചിത്രത്തില്‍ അഭിനയിക്കാന്‍  അര്‍ജ്ജുനു കഴിയുകയുള്ളൂ.

ധോണി,അസ്ഹര്‍ ചിത്രത്തോടൊപ്പം കപില്‍ ചിത്രവും പ്രേക്ഷകര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ കരുതുന്നത്. ഷൂട്ടര്‍ അഭിനവ് ബിന്ദ്രയെക്കുറിച്ചുള്ള ചിത്രവും ബോളിവുഡില്‍ ഒരുങ്ങുന്നുണ്ട്. കണ്ണന്‍ അയ്യരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
after dhoni kapil dev's biographical movie will come soon. the priducers approaches arjun kapoor to act as kapil dev

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam