For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് താരം സന ഖാന്‍ വിവാഹിതയായി; അഭിനയം നിര്‍ത്തുകയാണെന്ന് പറഞ്ഞതിന് പിന്നാലെ കുടുംബിനിയായി നടി

  |

  പലപ്പോഴും സിനിമാ താരങ്ങളേക്കാളും ബിഗ് ബോസ് താരങ്ങള്‍ക്ക് ജനപ്രീതി ലഭിക്കാറുണ്ട്. ബിഗ് ബോസിലെ പ്രണയങ്ങളും അതുപോലെ ചൂടുപിടിക്കാറുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് ആറാം സീസണിലെ മത്സരാര്‍ഥിയും മോഡലുമായ സന ഖാന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്തി അനസാണ് വരന്‍.

  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താരവിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. സനയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തിയിരുന്നു.

  പരമ്പരാഗതമായ മുസ്ലിം ആചാരപ്രകാരമായിരുന്നു താരവിവാഹം നടത്തിയത്. വിവാഹത്തിന് വധു വരന്മാര്‍ വെളുത്ത നിറമുള്ള വസ്ത്രമായിരുന്നു തിരഞ്ഞെടുത്തത്. ഭര്‍ത്താവിനൊപ്പം നടന്ന് വരുന്നതും കുടുംബാഗങ്ങള്‍ക്കൊപ്പമിരുന്ന് കേക്ക് മുറിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അതുപോലെ തന്റെ വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങള്‍ നടി തന്നെ തുറന്ന് പറയുന്ന വീഡിയോയും വൈറലാവുകയാണ്. കൊറിയോഗ്രാഫര്‍ മെല്‍വിന്‍ ലൂയിസുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് മുഫ്തിയുമായിട്ടുള്ള വിവാഹം നടത്തിയത്. ഈ വര്‍ഷം തുടക്കത്തിലായിരുന്നു മെല്‍വിനുമായുള്ള ബന്ധം സന ഖാന്‍ അവസാനിപ്പിച്ചത്. മെല്‍വിനെതിരെ ഗാര്‍ഹിക പീഡന ആരോപണവും സന നടത്തിയിരുന്നു.

  അടുത്തിടെയാണ് താന്‍ അഭിനയ ജീവിതം അവസാനിപ്പിക്കുകയാണെന്നും ഇനി ആത്മീയ പാതയിലേക്ക് ജീവിതം മാറ്റുകയാണെന്നും സന ഖാന്‍ തുറന്ന് പറഞ്ഞത്. 'ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തില്‍ നിന്നാണ് നിങ്ങളോട് ഞാന്‍ സംസാരിക്കുന്നത്. ഏറെ നാളായി ഞാന്‍ സിനിമാ മേഖലയിലുണ്ട്. ഇവിടെ എല്ലാവിധ പ്രശസ്തിയും സമ്പാദ്യവും ആദരവും എനിക്ക് ലഭിച്ചതില്‍ ഞാന്‍ അനുഗ്രഹീതയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്കൊരു തിരിച്ചറിവ് ഉണ്ടായിരിക്കുന്നു.

  മനുഷ്യന്‍ ഈ ലോകത്തേക്ക് വരുന്നതിന്റെ യഥാര്‍ഥ ലക്ഷ്യം സമ്പത്തും പ്രശസ്തിയും നേടുക എന്നതാണോ? ദരിദ്രരും നിസ്സഹായരും ആയവരുടെ സേവനത്തിനായി അവന്റെ അല്ലെങ്കില്‍ അവളുടെ ജീവിതം ചെലവഴിക്കേണ്ടത് അവരുടെ കടമയുടെ ഭാഗമല്ലേ? ഏത് നിമിഷവും നമ്മള്‍ മരണപ്പെട്ടേക്കാം എന്ന് അവനോ/അവളോ ചിന്തിക്കേണ്ടതല്ലേ? അവനോ അവളോ ഇല്ലാതായാല്‍ എന്ത് സംഭവിക്കും? വളരെ കാലമായി ഈ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടുകയാണ്.

  പ്രത്യേകിച്ച് എന്റെ മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം. ഈ ചോദ്യത്തിനുള്ള ഉത്തരം എന്റെ മതത്തില്‍ ഞാന്‍ തിരഞ്ഞപ്പോള്‍ ലോകത്തിലെ ഈ ജീവിതം യഥാര്‍ഥത്തില്‍ മരണാനന്തര ജീവിതത്തിന്റെ മെച്ചപ്പെടുത്തലിന് ആയിരിക്കണമെന്ന് ഞാന്‍ മനസിലാക്കി. അടിമകള്‍ തന്റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ച് ജീവിക്കുകയും സമ്പത്തും പ്രശസ്തിയും തന്റെ ഏക ലക്ഷ്യമാക്കി മാറ്റാതിരിക്കുകയും ചെയ്താല്‍ നന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞു. അതിനാല്‍ ഇന്ന് മുതല്‍ വെള്ളി വെളിച്ചത്തിലെ ജീവിതശൈലിയോട് എന്നെന്നേക്കുമായി വിട പറയാനും മാനവികതയെ സേവിക്കാനും എന്റെ സൃഷ്ടാവിന്റെ കല്‍പനകള്‍ പാലിച്ച് ജീവിക്കാനും ഞാന്‍ തീരുമാനിച്ചു.

  എന്റെ ഈ മാനസാന്തരത്തെ അംഗീകരിക്കാനും എന്റെ സൃഷ്ടാവിന്റെ കല്‍പനകള്‍ അനുസരിച്ചും മാനവിക സേവനത്തിനായും എന്റെ ജീവിതം ചെലവഴിക്കാനുള്ള എന്റെ ദൃഢനിശ്ചയത്തിന് അനുസൃതമായി ജീവിക്കാനുള്ള കഴിവ് എനിക്ക് നല്‍കാന്‍ അള്ളാഹുവിനോട് പ്രാര്‍ഥിക്കാന്‍ എന്റെ എല്ലാ സഹോദരങ്ങളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. അവസാനമായി ഇനി മുതല്‍ സിനിമ സംബന്ധമായ ജോലിയെ കുറിച്ച് എന്നോട് കൂടിയാലോചിക്കരുത് എന്ന് എല്ലാ സഹോദരങ്ങളോടും അഭ്യര്‍ഥിക്കുന്നു.

  English summary
  After Quit Showbiz Bigg Boss Hindi Season 6 Fame Sana Khan Got Married
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X