For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരപുത്രിയുടെ ഭാഗ്യമില്ലായ്മ? അടുപ്പിച്ച് 3 പരാജയങ്ങൾ! അമ്പലത്തില്‍ വഴിപ്പാടുകളുമായി നടി ജാന്‍വി കപൂര്‍

  |

  ബോളിവുഡിലെ മുന്‍നിര താരപുത്രിമാരില്‍ ഒരാളാണ് ജാന്‍വി കപൂര്‍. നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മൂത്തമകളാണ് ജാന്‍വി. എന്നാല്‍ മകളുടെ സിനിമയിലേക്കുള്ള എന്‍ട്രി കാണാന്‍ ഭാഗ്യമില്ലാതെയാണ് ശ്രീദേവി അന്തരിക്കുന്നത്. ജാന്‍വിയുടെ ആദ്യ സിനിമ റിലീസിനെത്തുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗമുണ്ടാവുന്നത്.

  അതേ സമയം താരപുത്രിയുടെ ആദ്യ സിനിമ കാര്യമായ വിജയം നേടിയെങ്കിലും. പിന്നീട് വന്ന സിനിമകളും ജാന്‍വി കപൂറിന് ഭാഗ്യം സൃഷ്ടിച്ചില്ലെന്നാണ് പുതിയ കണക്കുകള്‍ ചൂണ്ടി കാണിക്കുന്നത്. ഇതോടെ താരപുത്രി ഒരു ദുരന്തനായികയാവുകയാണോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന് വരികയാണ്. ജാന്‍വിയുടെ മൂന്ന് സിനിമകളുടെ കണക്കുകള്‍ വച്ച് ട്വിറ്ററിലൂടെ ചില കണക്കുകളും പ്രചരിക്കുന്നുണ്ട്.

  Also Read: ദിലീപേട്ടന് വേണ്ടി ഞങ്ങളിറങ്ങി; ഫാൻസ് അസോസിയേഷനോട് അദ്ദേഹത്തിന് തീരെ താല്‍പര്യമില്ലായിരുന്നുവെന്ന് ആരാധകര്‍

   janvhi-kapoor-pic-

  ഏറ്റവും പുതിയതായി മിലി എന്ന സിനിമയാണ് ജാന്‍വിയുടേതായി റിലീസിനെത്തിയത്. നവംബര്‍ നാലിന് റിലീസ് ചെയ്ത സിനിമയുടെ തിരക്കുകളിലായിരുന്നു ജാന്‍വി ഇതുവരെ. എന്നാല്‍ നിലവില്‍ ചെന്നൈയിലുള്ള അമ്മ വീട്ടിലേക്ക് വന്നിരിക്കുകയാണ്. തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും ചെന്നൈയിലേക്ക് വരാന്‍ ജാന്‍വി സമയം കണ്ടെത്താറുണ്ട്. എന്നാല്‍ തിരുമല അമ്പലത്തിലേക്ക് കൂടി താരപുത്രി സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട കഥകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

  Also Read: 570 കോടി ആസ്തി, 200 കോടിയുടെ ഫ്‌ളാറ്റ്; പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്കും സ്വന്തമാക്കിയ ആഡംബരങ്ങളിങ്ങനെ

  ആന്ധ്രാപ്രദേശിലുള്ള പ്രശസ്ത ക്ഷേത്രമാണ് തിരുമല. ഇവിടെ സുഹൃത്തുക്കളുടെ കൂടെയാണ് ജാന്‍വി എത്തിയത്. വിഐപി കള്‍ക്ക് വേണ്ടി പ്രത്യേകമായി ഏര്‍പ്പെടുത്തിയ ദര്‍ശന സമയത്താണ് ജാന്‍വി അമ്പലത്തിലേക്ക് എത്തി പ്രാര്‍ഥന നടത്തിയത്. അമ്പലത്തില്‍ നിന്നുള്ള വീഡിയോസും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. പച്ച നിറമുള്ള ദാവണി അണിഞ്ഞ് ക്ഷേത്ര നടയില്‍ വണങ്ങിയും മറ്റുമായി ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ ജാന്‍വി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മടങ്ങിയത്.

   janvhi-kapoor-pic-

  മുന്‍പ് അമ്മയുടെ ചടങ്ങുകള്‍ക്കാണ് ജാന്‍വി ഇവിടെ എത്തിയതെങ്കില്‍ ഇത്തവണ സ്വന്തം കാര്യത്തിന് വേണ്ടിയാണെന്നാണ് പ്രചരണം. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ട് തുടങ്ങിയതോടെ ജാന്‍വിയുടെ സിനിമാ ഭാവി പ്രതിസന്ധിയിലാണെന്നാണ് വിവരം. മുന്നോട്ടുള്ള കരിയറിനെ പിടിച്ചുയര്‍ത്താന്‍ എല്ലാ തരത്തിലും ശ്രമിക്കുകയാണെന്നും പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

  തുടരെ തുടരെ മൂന്ന് പരാജയങ്ങളാണ് ജാന്‍വി കപൂറിന് ഉണ്ടായിരിക്കുന്നത്. ജാന്‍വിയുടെ കരിയര്‍ അപകടകരമായ അവസ്ഥയിലാണെന്നാണ് വൈറലാവുന്ന ട്വീറ്റില്‍ പറയുന്നത്. റൂഹി എന്ന ചിത്രം വലിയ ദുരന്തമായിരുന്നു. പിന്നാലെ എത്തിയ ഗുഡ് ലക്ക് ജെറി ഒടിടി ആയിരുന്നെങ്കിലും അതും പരാജയമായി. ഇപ്പോള്‍ വന്ന മിലിയും വലിയൊരു ദുരന്തമായി മാറിയെന്നാണ് നിരൂപകര്‍ പറയുന്നത്.

   janvhi-kapoor-pic-

  ഇപ്പോള്‍ എന്തിനും ഏതിനും ട്രോളന്മാരുടെ ഇരയാണ് താനെന്ന് പറയുകയാണ് താരപുത്രി. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ട്രോളുകള്‍ തനിക്ക് നേരിടേണ്ടി വന്നതിനെ കുറിച്ച് ജാന്‍വി അഭിപ്രായപ്പെട്ടത്. 'ധര്‍മ്മ ഒരു ഐക്കോണിക് പ്രൊഡക്ഷന്‍സ് ഹൗസ് ആയത് കൊണ്ടാവും ഇതുണ്ടായതെന്നാണ് ഞാന്‍ കരുതുന്നത്.

  ആളുകള്‍ എന്ത് പറഞ്ഞാലും ധര്‍മ്മയുടെ സിനിമകളെ കുറിച്ചുള്ള കൗതുകവും ഇഷ്ടവും പ്രേക്ഷകരില്‍ വളരെ കൂടുതലാണ്. ഇക്കാര്യം ഞാന്‍ തന്നെ മനസിലാക്കിയതാണ്. ഒരു പരിധി വരെ ഇതെനിക്ക് സമ്മര്‍ദ്ദം തന്നുവെന്ന് പറയാം. മാത്രമല്ല എന്നെ വെറുക്കാന്‍ എളുപ്പമുള്ളവളാക്കി മാറ്റുകയും ചെയ്തു' എന്നാണ് ട്രോളുകളെ കുറിച്ച് ജാന്‍വി പറഞ്ഞത്.

  ഈ വര്‍ഷം രണ്ട് സിനിമകളാണ് ജാന്‍വിയുടേതായി റഇലീസ് ചെയ്തത്. രണ്ടാം പരാജയമായിരുന്നു. ഇനി ബവാല്‍, മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി എന്നിങ്ങനെ രണ്ട് സിനിമകളാണ് അടുത്ത വര്‍ഷത്തേക്ക് വരാനിരിക്കുന്നത്. ഇതിലൊരു സിനിമയുടെ ചിത്രീകരണം നടക്കുകയും മറ്റൊന്ന് റിലീസിനൊരുങ്ങുകയും ചെയ്യുകയാണ്.

  English summary
  After Series Of Flops Janhvi Kapoor Visits Tirumala Temple Ahead Of Next Release. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X