For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യൻ പുറത്ത് ഇറങ്ങിയതിന് ശേഷം ഷാരൂഖ് ഖാൻ ആദ്യം പോകുന്നത് ഇവിടേയ്ക്ക്, പൂജ നടത്തും...

  |

  കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യൽ മീഡിയയിലേയും സിനിമ കോളങ്ങളിലേയും ചർച്ചാ വിഷയം ഷാരൂഖ് ഖാനും കുടുംബവുമാണ്. ആഡംബര കപ്പലിലെ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസില്‍ എസ്ആർകെയുടെ മൂത്തമകൻ ആര്യൻ ഖാനേയും സുഹൃത്തുക്കളേയും എൻസിബി അറസ്റ്റ് ചെയ്തിരുന്നു. ആര്യന്റെ അറസ്റ്റ് ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകരും ഇന്ത്യൻ സിനിമ ലോകവും കേട്ടത്. സോഷ്യൽ മീ‍ഡിയയിലും സിനിമ ഗോസിപ്പ് കോളങ്ങളിൽ ആര്യൻ അധികം ചർച്ചയാവാറില്ലായിരുന്നു.

   Aryan Khan

  22 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ആര്യന് ജാമ്യം ലഭിച്ചിട്ടുണ്ട്. മകനെ ജയിലിൽ നിന്ന് വീട്ടിലേയ്ക്ക് കൊണ്ട് പോകൻ ഷാരൂഖ് ഖാൻ നേരിട്ട് എത്തുകയായിരുന്നു. ഒക്ടോബർ 30 ന് ആണ് താരപുത്രന് ജാമ്യം ലഭിക്കുന്നത്. വ്യാഴാഴ്ച ജാമ്യം ലഭിച്ചിട്ടും നിശ്ചിതസമയത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതുകൊണ്ട് വെള്ളിയാഴ്ച ജയിലില്‍നിന്നു പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച പുലര്‍ച്ചെയാണ് ജാമ്യ ഉത്തരവ് മുംബൈ ജയില്‍ അധികൃതര്‍ കൈപ്പറ്റിയത്.

  ഷാരൂഖിന്റെ കുടുംബ സുഹൃത്തു കൂടിയായ ബോളിവുഡ് നടി ജുഹി ചൗളയാണ് ആര്യനു വേണ്ടി ജാമ്യം നിന്നത്. 11 മണിയോടെയാണ് ആര്യൻ ജയിലിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയത്. താരപത്രന്റെ മടങ്ങി വരവ് ആരാധകർ വൻ ആഘോഷമാക്കിയിരുന്നു. ജയിലിന് പുറത്ത് ആരാധകർ തടിച്ചു കൂടിയിരുന്നു.

  സിനിമയിലേത് പോലെ സീരിയലിൽ കഥപറയാൻ പറ്റില്ല, വിമശിക്കുന്നവരോട് കൂടെവിടെയിലെ ഋഷിക്ക് പറയാനുള്ളത്...

  ആര്യ ഖാന്റെ ജയിൽ മോചനം ഷാരൂഖിനും കുടുംബത്തിനും വലിയ ആശ്വാസമായിട്ടുണ്ട്. മകൻ പുറത്ത് ഇറങ്ങിയതിന്റെ സന്തോഷത്തിലാണ് എസ്ആർകെയും ഭാര്യ ഗൗരി ഖാനും. മകന് വേണ്ടി അമ്മ വ്രതം വരെ അനുഷ്ട്ടിച്ചിരുന്നു. ഇപ്പോഴിത താരകുടുംബത്തിനെ ഉദ്ധരിച്ച് പുതിയൊരു റിപ്പോർട്ട് പുറത്ത് വരുകയാണ്. ആര്യൻ തിരിച്ചെത്തിയതിന്​ പിന്നാലെ ഷാരൂഖ് സിദ്ധി വിനായക ക്ഷേത്രം സന്ദർശിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

  മകൻ ജയിലിൽ നിന്ന് മോചിതനായതിന്‍റെ നന്ദി സൂചകമായി ഷാരൂഖ്​ ഉടൻ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ച് പ്രാർഥന നടത്തിയേക്കുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. എസ് ആർകെയുടെ കുടുംബത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇതു സംബന്ധമായ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. എല്ലാ വർഷവും ഷാ​രൂഖ്​ കുടുംബത്തോടൊപ്പം താരം വിനായക ചതുർത്ഥി ആഘോഷിക്കാറുണ്ട്​. മന്നത്തിൽ ഗണപതി വിഗ്രഹം സൂക്ഷിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

  Recommended Video

  Sameer Wankhede about the raid at Mannat

  ആര്യൻ ഖാന്റെ മടങ്ങി വരവിനോട് അനുബന്ധിച്ച് ഷാരൂഖ് ഖാനു ഗൗരി ഖാനും ഒട്ടേറെ കാര്യങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ടെന്നാണ് പ്രചരിക്കുന്ന മറ്റൊരു റിപ്പോർട്ട്. മകൾ സുഹാനയും ഉടൻ തന്നെ യുഎസിൽ നിന്ന് മടങ്ങി എത്തി കുടുംബത്തിനോടൊപ്പം ചേരും. മകന്റെ ആരോഗ്യകാര്യത്തിൽ കുടുതൽ ശ്രദ്ധ ചെലുത്താനാണ് ഗൗരിയും ഷാരൂഖു തീരുമാനിച്ചിരിക്കുന്നത്. ബോളിവുഡ് ലൈഫ് റിപ്പോർട്ട് അനുസരിച്ച് ആര്യന് എല്ലാ ടെസ്റ്റും നടത്താനാണ് പ്ലാന്‍. കൊവിഡ് പ്രതിസന്ധി കൂടി കണിക്കിലെടുത്താണ് താരങ്ങളുടെ തീരുമാനം. മകന് വേണ്ട‍ി നവരാത്രി വ്രതം അനുഷ്ടിക്കുകയായിരുന്നു ഗൗരി. കുടുംബ നവരാത്രി സമയത്ത് നിരന്തരം പ്രാർത്ഥിച്ചിരുന്നുവെന്നാണ് കുടുംബ സുഹൃത്ത് പറഞ്ഞത്. ഉത്സവം ആരംഭിച്ചതുമുതൽ അവർ പഞ്ചസാരയും മധുരപലഹാരങ്ങളും ഉപേക്ഷിച്ചുള്ള വ്രതത്തിലാണെന്നും ഇദ്ദേഹം വ്യക്തമാക്കി.

  Read more about: shah rukh khan aryan khan
  English summary
  After Son Aryan Kahan's Jail Release Shah Rukh Khan May Visit Siddhivinayak =Ganapathi Temple
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X