»   » അനുഷ്‌ക ശര്‍മ്മയുമായുള്ള വിവാഹ നിശ്ചയ വാര്‍ത്ത നിഷേധിച്ച് കോലി; അനുഷ്‌കയുടെ പ്രതികരണമെന്തെന്നോ?

അനുഷ്‌ക ശര്‍മ്മയുമായുള്ള വിവാഹ നിശ്ചയ വാര്‍ത്ത നിഷേധിച്ച് കോലി; അനുഷ്‌കയുടെ പ്രതികരണമെന്തെന്നോ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടിയും കാമുകിയുമായ അനുഷ്‌ക ശര്‍മ്മയുമായി പുതുവത്സര ദിനത്തില്‍ വിവാഹം നിശ്ചയം നടക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ ക്രിക്കറ്റ് താരം വിരാട് കോലി രംഗത്തെത്തിയിരുന്നു. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയം കുഴപ്പം സൃഷ്ടിക്കുന്നതിനെതിരെയാണ് കോലി  മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്.

വിവാഹ വാര്‍ത്ത നിഷേധിച്ച് കോലി ട്വീറ്റ് ചെയ്തതിന്റെ അടുത്ത ദിവസം പുതുവത്സര ദിനത്തിലാണ് തന്റെ ആരാധകര്‍ക്കായി അനുഷ്‌കയുടെ ട്വീറ്റ്...

വിവാഹ നിശ്ചയ വാര്‍ത്ത

ജനുവരി ഒന്നിനു ഉത്തരാഖണ്ഡില്‍ വച്ച് കോലിയും അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കും എന്ന വാര്‍ത്തയാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ വെക്കേഷന്‍ ആഘോഷിക്കാനാണ് ഉത്തരാണ്ഡിലെത്തിയതെന്നായിരുന്നു താരങ്ങളുടെ പ്രതികരണം.

മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കി

മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് കോലി ആരോപിച്ചത്. ട്വിറ്ററിലൂടെയാണ് വിവാഹ നിശ്ചയ വാര്‍ത്തകള്‍ നിഷേധിച്ച് കോലി രംഗത്തെത്തിയിരുന്നത്.

വിവാഹ നിശ്ചയത്തിന് ബച്ചനും മറ്റു താരങ്ങളും പങ്കെടുക്കും

വിവാഹ നിശ്ചയത്തിന് അമിതാഭ് ബച്ചനും വ്യവസായി അനില്‍ അംബാനിയുമുള്‍പ്പെടെയുളളവര്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

വിവാഹ വാര്‍ത്ത ഒളിച്ചു വെക്കേണ്ട കാര്യമില്ല

തങ്ങള്‍ വിവാഹിതരാവുന്നുണ്ടെങ്കില്‍ അത് ഒളിച്ചുവെക്കില്ലെന്നും പരസ്യമായി പ്രഖ്യാപിച്ചതിനു ശേഷമേ തങ്ങള്‍ വിവാഹിതരാവൂ എന്നും കോലി ട്വീറ്റ് ചെയ്തിരുന്നു.

അനുഷ്‌കയുടെ ട്വീറ്റ്

കോലി വിവാഹ വാര്‍ത്ത നിഷേധിച്ചപ്പോള്‍ അനുഷ്‌കയുടെ പ്രതികരണമെന്തെന്നായിരുന്നു പ്രേക്ഷകര്‍ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ മാധ്യമങ്ങളില്‍ വന്ന തെറ്റായ വാര്‍ത്തയൊന്നും തന്നെ ബാധിച്ചില്ലെന്ന മട്ടില്‍ അനുഷ്‌ക തന്റെ ആരാധകര്‍ക്കായി തന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ എന്ന ട്വീറ്റുമായാണെത്തിയത്.

English summary
Just last week, India’s star cricketer Virat Kohli took to Twitter and rubbished all rumours of getting married to Anushka Sharma

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X