Don't Miss!
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- News
'ബിജെപി വിട്ട് കോൺഗ്രസിൽ ചേരും'; കർണാടകയിലെ ബിജെപി എംഎൽഎസി എച്ച് വിശ്വനാഥ്
- Sports
ടി20യില്‍ ഇവരുടെ ഇന്ത്യന്‍ കരിയര്‍ തീര്‍ന്നു, ഇനിയൊരു തിരിച്ചുവരവില്ല! 3 പേര്
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ഇത്രയുമായിട്ടും നാണമാവുന്നില്ലേ? ഷാരൂഖ് ഖാന്റെ മകന്റെ പുറകേ നടന്ന് അനന്യ, അവഗണിച്ച് താരപുത്രന് ആര്യന് ഖാനും
ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തരംഗം സൃഷ്ടിക്കാന്‍ സാധിച്ച താരപുത്രിയാണ് അനന്യ പാണ്ഡെ. നിലവില്‍ മുന്‍നിരയിലേക്ക് വളര്‍ന്ന അനന്യ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. അതിലൊന്ന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനോട് തോന്നിയ ഇഷ്ടത്തെ കുറിച്ചാണ്.
ചെറിയ പ്രായത്തില്‍ ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ് ആര്യനും അനന്യയുമൊക്കെ. അക്കാലത്ത് പ്രണയം തോന്നിയെന്നാണ് അനന്യ ഒരു പരിപാടിയില്‍ തുറന്ന് പറഞ്ഞത്. എന്നാല്‍ കളിക്കൂട്ടുകാരിയെ എവിടെ കണ്ടാലും മുഖം തിരിച്ച് പോവുകയാണ് ആര്യന് ചെയ്യുന്നത്. ഏറ്റവും പുതിയതായിട്ടും അത്തരത്തിലൊരു വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായതോടെ നടിയെ പരിഹസിക്കുകയാണ് ആരാധകര്‍.

കരണ്‍ ജോഹറിനൊപ്പം അദ്ദേഹത്തിന്റ കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോ യില്‍ അതിഥിയായി അനന്യ പാണ്ഡെ എത്തിയിരുന്നു. രസകരമായ ചോദ്യങ്ങല്ക്കിടയില് ക്രഷ് തോന്നിയ താരങ്ങളെ കുറിച്ച് കരണ്‍ ചോദിച്ചു. പെട്ടെന്നാണ് ആര്യന് ഖാനോട് തനിക്കൊരു ക്രഷ് ഉണ്ടായിരുന്നതായി താരപുത്രി വെളിപ്പെടുത്തുന്നത്. ആര്യനും സഹോദരി സുഹാനയും താനുമൊക്കെ ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ്. അക്കാലത്ത് ചേട്ടനാണെങ്കിലും ആര്യനോട് ഒരു ക്രഷ് തോന്നിയിരുന്നതായിട്ടാണ് അനന്യ പറഞ്ഞത്.

വളര്‍ന്നപ്പോഴും ആ ഇഷ്ടം ഉണ്ടായിരുന്നോ എന്നത് അനന്യ പറഞ്ഞില്ലെങ്കിലും പിന്നീടുള്ള താരങ്ങളുടെ പ്രവൃത്തി പലരും ശ്രദ്ധിക്കാന്‍ തുടങ്ങി. മാസങ്ങള്‍ക്ക് മുന്‍പ് നടി മാധൂരി ദീക്ഷിതിന്റെ പുത്തന്‍ സിനിമയുടെ സ്ക്രീനിങ്ങില്‍ പങ്കെടുക്കാന്‍ ആര്യന് ഖാനും എത്തിയിരുന്നു. ആര്യനൊപ്പം സഹോദരി സുഹാനയും ഉണ്ട്. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ അനന്യ, ആര്യനെ കണ്ടതും സംസാരിക്കാനായി വന്നു. എന്നാല്‍ മുഖം താഴ്ത്തി നടിയെ അവഗണിച്ച് കൊണ്ട് പോവുകയാണ് താരപുത്രന് ചെയ്തത്.

ഇത് വലിയ രീതിയില്‍ പരിഹാസങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ആര്യനില്‍ നിന്നും അവഗണന കിട്ടുന്ന അനന്യയുടെ വീഡിയോയാണ് വൈറലാവുന്നത്. ഞായറാഴ്ച സുഹൃത്തുക്കളുടെ കൂടെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അനന്യയും ആര്യനും. പാര്‍ട്ടിയ്ക്ക് ശേഷം പുറത്തേക്ക് ഇറങ്ങി വന്ന അനന്യ ആര്യനെ കണ്ടതോടെ സംസാരിക്കാന്‍ ചെന്നു. പെട്ടെന്ന് മുഖം തിരിച്ച് പ്രതികരിക്കാതെ മാറി നില്‍ക്കുകയാണ് താരം ചെയ്തത്.

ഇത് മനസിലാക്കിയതോടെ അനന്യ പുറത്തേക്ക് ഇറങ്ങി വരികയും കാറില്‍ കയറി പോവുകയും ചെയ്തു. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. ഇനിയും ആര്യന്റെ പുറകേ നടക്കുന്നത് നിര്‍ത്തിക്കൂടേ എന്നാണ് ചിലരുടെ ചോദ്യം. പല തവണയായി അവഗണിച്ചിട്ടും അതിലൊരു കൂസലും നടിയ്ക്കില്ലെന്നാണ് ചിലരുടെ കമന്റുകള്‍. എന്തായാലും ആര്യന് അനന്യയെ അവഗണിക്കുന്നതിന്റെ കാരണമാണ് എല്ലാവരും അന്വേഷിക്കുന്നത്.

ക്രഷ് തോന്നിയതിനെ കുറിച്ച് അനന്യ തുറന്ന് പറഞ്ഞതിനാല്‍ പുതിയ വാര്‍ത്തകള്‍ ഉണ്ടാവാതിരിക്കാന്‍ ആര്യന് ശ്രമിക്കുന്നതാവാം എന്ന നിഗമനത്തിലാണ് ആരാധകര്‍. എന്തായാലും ഷാരൂഖ് ഖാന്റെ കുടുംബവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുകയാണ് നടി അനന്യ പാണ്ഡെ. സുഹാന ഖാനുമായി ഒരുമിച്ച് കറങ്ങാന്‍ പോവുന്നതൊക്കെ പതിവാണ്.
-
കൊതിച്ചിട്ട് കൊച്ച് കളിക്കുന്ന ഫോണെടുത്ത് അഭിനയിച്ചിട്ടുണ്ട്! ഭാര്യയാണ് ജീവിതത്തിലെ ഐശ്വര്യം
-
ദിവസവും മദ്യവും സിഗരറ്റും മട്ടണും വേണമായിരുന്നു; സ്നേഹം കൊണ്ട് അവൾ ദുശ്ശീലങ്ങളെല്ലാം മാറ്റിയെന്ന് രജനീകാന്ത്!
-
അറിവില്ലായ്മ കാരണം അച്ഛനെ നോക്കാന്‍ പറ്റിയില്ല; പെട്ടെന്നുണ്ടായ പിതാവിന്റെ വേര്‍പാടിനെ കുറിച്ച് മനീഷ് കൃഷ്ണ