Don't Miss!
- Finance
ബജറ്റ് 2023: ബംപറടിച്ച് നിക്ഷേപകര്‍, സീനിയര്‍ സിറ്റിസണ്‍സിനുള്ള നേട്ടം ഇങ്ങനെ
- News
ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
ജീവിതം മാറ്റിമറിച്ച അപകടം! അച്ഛന്റെ രണ്ടാം ജന്മത്തെക്കുറിച്ച് വികാരധീനനായി അഭിഷേക് ബച്ചന്!
ബോളിവുഡ് സിനിമയിലെ അതികായന്മാരിലൊരാളാണ് അമിതാഭ് ബച്ചന്. എന്നെന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന തരത്തിലുള്ള കഥാപാത്രവുമായാണ് അദ്ദേഹം എത്താറുള്ളത്. 37 വര്‍ഷം മുന്‍പ് നടന്ന അപകടത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അഭിഷേക് ബച്ചന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വിവരിച്ചിട്ടുള്ളത്. കൂലി സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു ആ അപകടം നടന്നത്. പുനീത് ഇസ്സാറുമായുള്ള സംഘട്ടനത്തിനിടയിലായിരുന്നു സംഭവം. ചാട്ടം പിഴച്ച് തൊട്ടടുത്തുള്ള മേശപ്പുറത്തേക്ക് ശക്തിയില്‍ വീഴുകയായിരുന്നു ബിഗ് ബി.
സാരമായ പരിക്കുകളോടെ ബിഗ് ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു അന്ന്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി ആരാധകലോകവും സിനിമാലോകവും ഒരുപോലെ പ്രാര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിനായുള്ള വഴിപാടുകളും നേര്ച്ചയുമൊക്കെയായി ആരാധാനാലയങ്ങളെല്ലാം നിറഞ്ഞിരുന്നു. അന്നൊരു ആഗസ്റ്റ് 2 ആയിരുന്നുവെന്നും അന്ന് അച്ഛന് രണ്ടാം ജന്മമായിരുന്നു ലഭിച്ചതെന്നും താരപുത്രന് കുറിച്ചിട്ടുണ്ട്.

ഡോക്ടര്‍മാര്‍ തിരികെ നല്കിയ ജീവനായിരുന്നു അന്നത്തേത്. അതിനാല്‍ത്തന്നെ തങ്ങളെ സംബന്ധിച്ച് അച്ഛന്റെ രണ്ടാം ജന്മദിനമായാണ് ഈ ദിനം ആഘോഷിക്കുന്നതെന്നും അഭിഷേക് ബച്ചന് കുറിച്ചിട്ടുണ്ട്. ഇതിഹാസങ്ങള്‍ യഥാര്‍ത്ഥത്തില്‍ രണ്ട് തവണ ജനിക്കുന്ന എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ്. കുറിപ്പിനൊപ്പം പങ്കുവെച്ച ഫോട്ടോയിലെ ബിഗ് ബിയെ തിരിച്ചറിയാനേ കഴിയുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്. അഭിഷേക് ബച്ചന്റെ പോസ്റ്റ് കാണാം.
-
'പൊളിറ്റിക്കൽ കറക്റ്റനസ് നോക്കണം; ഇന്നാണെങ്കിൽ ആ രണ്ടു സൂപ്പർ ഹിറ്റ് ഗാനങ്ങളും ഞാൻ ചെയ്യില്ല': കമൽ
-
'നിങ്ങളുടെ പുഞ്ചിരി ഇല്ലാതാക്കാൻ ലോകത്തെ അനുവദിക്കരുത്'; വിവാഹമോചനം വാർത്തകൾക്കിടെ ഭാമയുടെ വാക്കുകൾ!
-
'വേദന കാരണം നില്‍ക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥ, അത്ര കഠിനമായിരുന്നു ആ ദിനങ്ങൾ': ആനന്ദ് നാരായണൻ