»   » ഐശ്വര്യയും അഭിഷേകും പരസ്യത്തിനായി ഒന്നിയ്ക്കുന്നു?

ഐശ്വര്യയും അഭിഷേകും പരസ്യത്തിനായി ഒന്നിയ്ക്കുന്നു?

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ താരദമ്പതിമാരില്‍ മുന്‍നിരയിലാണ് അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും താരം. ഇവരുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്നതെന്തും വാര്‍ത്തയാണ്. പ്രസവത്തെത്തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഐശ്വര്യയുടെ തിരിച്ചുവരവിനെക്കുറിച്ച് അനുദിനമെന്നോണം വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ഇതൊന്നും ഐശ്വര്യയോ അഭിഷേകോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഐശ്വര്യയുടെ തിരിച്ചുവരവ് അഭിഷേകിനൊപ്പമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഒരു പരസ്യചിത്രത്തിലൂടെയാണ് ഇവര്‍ ഒന്നിച്ചെത്തുന്നതെന്നാണ് സൂചന. 2009ല്‍ ഒരു സോപ്പിന്റെ പരസ്യത്തില്‍ ഇവര്‍ രണ്ടുപേരും ഒന്നിച്ചഭിനയിച്ചിരുന്നു. ഇപ്പോള്‍ നാലുവര്‍ഷം കഴിഞ്ഞ് രണ്ടു പേരും വീണ്ടും വീണ്ടും ഒരു പരസ്യചിത്രത്തിനായി ഒന്നിയ്ക്കുകയാണ്.

റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനയനുസരിച്ച് ഒരു പ്രമുഖ പ്രഷര്‍ കുക്കര്‍ കമ്പനിയുടെ പരസ്യത്തിലാണ് ഇവര്‍ രണ്ടുപേരും ഒന്നിച്ചഭിനയിക്കാന്‍ പോകുന്നത്. ഇതിന് മുമ്പ് 2010ല്‍ പുറത്തിറങ്ങിയ രാവണ്‍ എന്ന ചിത്രത്തില്‍ അഭിഷേകും ഐശ്വര്യയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇവരുടെ വിവാഹശേഷമായിരുന്നു ഈ ചിത്രം എത്തിയത്. ഐശ്വര്യയുടെയും അഭിഷേകിന്റെയും ജീവിതം ചിത്രങ്ങളിലൂടെ.

ഐശ്വര്യയും അഭിഷേകും ഒന്നിച്ചഭിനയിക്കുന്നു?

പ്രണയികളായിരുന്ന അഭിഷേകും ഐശ്വര്യയും 2007ലാണ് വിവാഹിതരായത്. ഐശ്വര്യ തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോഴായിരുന്നു വിവാഹം.

ഐശ്വര്യയും അഭിഷേകും ഒന്നിച്ചഭിനയിക്കുന്നു?

2010ല്‍ മണിരത്‌നം ഒരുക്കിയ രാവണ്‍ എന്ന ചിത്രത്തിലാണ് ഇവര്‍ വിവാഹശേഷം ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഏറ്റവും ഒടുവില്‍ ഒന്നിച്ച ചിത്രവും ഇതുതന്നെയാണ്.

ഐശ്വര്യയും അഭിഷേകും ഒന്നിച്ചഭിനയിക്കുന്നു?

2011 നവംബര്‍ 16നാണ് ഐശ്വര്യ റായ് മകള്‍ ആരാധ്യയ്ക്ക് ജന്മം നല്‍കിയത്. ബേട്ടി ബിയെന്ന് മാധ്യമങ്ങള്‍ വിളിപ്പേരിട്ട ആരാധ്യ ഇപ്പോള്‍ പ്ലേസ്‌കൂളില്‍ ചേരാനുള്ള തയ്യാറെടുപ്പുകളിലാണ്. ഗര്‍ഭിണിയായപ്പോള്‍ അഭിനയം നിര്‍ത്തി ഐശ്വര്യ പ്രസവശേഷമുള്ള യാത്രകളിലെല്ലാം മകളെയും കൊണ്ടുപോവുക പതിവാണ്.

ഐശ്വര്യയും അഭിഷേകും ഒന്നിച്ചഭിനയിക്കുന്നു?

2008ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ രാജ് എന്ന ചിത്രത്തിലും ഐശ്വര്യയും അഭിഷേകും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ഐശ്വര്യയും അഭിഷേകും ഒന്നിച്ചഭിനയിക്കുന്നു?

2007ല്‍പുറത്തിറങ്ങിയ ഗുരുവെന്ന ചിത്രം ഐശ്വര്യയും അഭിഷേകും ഒന്നിച്ച ചിത്രങ്ങളില്‍ മികച്ചചിത്രമായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് പടുത്തുയര്‍ത്തിയ ധീരുഭായ് അംബാനിയുടെ കഥ പറഞ്ഞ ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി. ഗുരുവിന് ശേഷമാണ് അഭി-ആഷ് വിവാഹം നടന്നത്.

ഐശ്വര്യയും അഭിഷേകും ഒന്നിച്ചഭിനയിക്കുന്നു?

2006ല്‍ പുറത്തിറങ്ങിയ ധൂം 2വില്‍ ഹൃത്തിക് റോഷനൊപ്പം വളരെ മികച്ചതും ഗ്ലാമറസായതുമായ ഒരു കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ഇതിലെ ഹൃത്തിക്-ഐശ്വര്യ ചുംബനരംഗം ബച്ചന്‍ കുടുംബത്തെ ആശങ്കയിലാക്കുന്നുവെന്ന് ഗോസിപ്പുകളും വന്നിരുന്നു.

ഐശ്വര്യയും അഭിഷേകും ഒന്നിച്ചഭിനയിക്കുന്നു?

അഭിഷേകും ഐശ്വര്യയും ജോഡികളായ മറ്റൊരു ചിത്രമാണിത്. 2006ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ജെപി ദത്തയാണ് സംവിധാനം ചെയ്തത്. ശബാന ആസ്മി, സുനില്‍ ഷെട്ടി, ദിവ്യ ദത്ത, തുടങ്ങിയവരെല്ലാം ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഐശ്വര്യയും അഭിഷേകും ഒന്നിച്ചഭിനയിക്കുന്നു?

2005ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ െറാണി മുഖര്‍ജിയും അഭിഷേക് ബച്ചനുമാണ് പ്രധാനവേഷത്തില്‍ അഭിനയിച്ചത്. ഐശ്വര്യ റായിയ്ക്ക് ചിത്രത്തില്‍ അതിഥി വേഷമായിരുന്നു. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഐശ്വര്യയും അഭിഷേകും ഒന്നിച്ചഭിനയിക്കുന്നു?


2003ല്‍ പുറത്തിറങ്ങിയ ഈ ചിത്രം റോഷന്‍ സിപ്പിയാണ് സംവിധാനം ചെയ്തത്. അഭിഷേക്, ഐശ്വര്യ എന്നിവരെക്കൂടാതെ അര്‍ബ്ബാസ് ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

ഐശ്വര്യയും അഭിഷേകും ഒന്നിച്ചഭിനയിക്കുന്നു?

2000ത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലാണ് ആദ്യമായി അഭിഷേകും ഐശ്വര്യയും ജോഡികളായി അഭിനയിച്ചത്. 1995ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം എ വാക്ക് ഇന്‍ ദി ക്ലൗഡ്‌സിന്റെ റീമേക്കായിരുന്നു ഈ ചിത്രം.

English summary
Fans can rejoice as Aishwarya will be soon be making her appearance on television for a commercial with her hubby Abhishek

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam