ഐശ്വര്യ പറഞ്ഞു; അവാര്‍ഡ് ദാനം മാറ്റി

ഐശ്വര്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തു വന്നതിനു ശേഷമുള്ള രണ്ടാമത്തെ പൊതു പരിപാടിയായിരുന്നു ഇത്. ബുധനാഴ്ച ഒന്‍പതു മണിയോടെ ഐശ്വര്യയും അഭിഷേകും സ്ഥലത്തെത്തിയെങ്കിലും മുംബൈ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വയ്ക്കാന്‍ ഐശ്വര്യ ആവശ്യപ്പെടുകയായിരുന്നു.
ചടങ്ങിന് ഐശ്വര്യയ്‌ക്കൊപ്പം മുഴുവന്‍ ബച്ചന്‍ കുടുംബവും പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മുംബൈ സ്‌ഫോടനത്തില്‍ തങ്ങള്‍ അതീവ ദുഖിതരാണെന്നും ചടങ്ങു മാറ്റി വയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ഐശ്വര്യ പറഞ്ഞു. ഇതു ബച്ചന്‍ കുടുംബത്തിന്റെ മുഴുവന്‍ അഭിപ്രായമാണെന്നും നടി വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് അവസാന നിമിഷം വളരെ നാടകീയമായി ചടങ്ങു മാറ്റി വയ്ക്കുകയായിരുന്നു.
abhishek aishwarya rai ഐശ്വര്യ റായ് കസബ് തീവ്രവാദം മുംബൈ മുംബൈ സ്ഫോടനം 2011 kasab mumbai mumbai blast 2011 terrorism


Click it and Unblock the Notifications