»   » ആരാധ്യയെ ചേര്‍ക്കാന്‍ സ്‌കൂള്‍ തിരയുന്നു

ആരാധ്യയെ ചേര്‍ക്കാന്‍ സ്‌കൂള്‍ തിരയുന്നു

Posted By:
Subscribe to Filmibeat Malayalam

അമിതാഭ് ബച്ചന്റെ പേരകുട്ടി വാര്‍ത്തകളില്‍ താരമാകുന്നതില്‍ അതിശയിക്കാനില്ല, ലോകപ്രശസ്തയായ അമ്മ ഐശ്വര്യ റായിയേക്കാളും പ്രശസ്തയാണിപ്പോള്‍ ആരാധ്യ ബച്ചന്‍. ഐശ്വര്യ എവിടെപ്പോയാലും മകള്‍ കൂടെയുണ്ടാകും. ഐശ്വര്യയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിലേറെ താല്‍പ്പര്യത്തോടെയാണ് പാപ്പരാസികള്‍ ആരാധ്യയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത്.

ആരാധ്യ ജനിച്ച അന്നുമുതല്‍ കുഞ്ഞിന്റെ പേര്, ഭാവിയില്‍ ആരാകും എന്നതെല്ലാം സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ മത്സരമായിരുന്നു. നോക്കിയിരിക്കേ ആരാധ്യ വളര്‍ന്നിരിക്കുന്നു, 2013 നവംബറില്‍ ആരാധ്യയ്ക്ക് രണ്ട് വയസാകും. അധികം വൈകാതെ മകളെ പ്ലേ സ്‌കൂളില്‍ ചേര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അമ്മയും അച്ഛനും. മകളെ ചേര്‍ക്കാനായി മികച്ചൊരു പ്ലേ സ്‌കൂളില്‍ തിരയുകയാണത്രേ അഭിഷേകും ഐശ്വര്യയും.

അടുത്തിടെ ആരാധ്യ ഐപാഡ് പ്രവര്‍ത്തിപ്പിക്കാന്‍ ശീലിച്ചുകഴിഞ്ഞുവെന്നകാര്യം ബച്ചന്‍ വെളിപ്പെടുത്തിയിരുന്നു. അഭിഷേകിന്റെ സഹോദരിയായ ശ്വേത ബച്ചന്‍ നന്ദയും സഹോദരപുത്രി വളരെ ബുദ്ധിശക്തിയുള്ള കുട്ടിയാണെന്നും കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന് മനസിലാക്കുമെന്നും പറഞ്ഞിട്ടുണ്ട്.

Aaradhya Bachchan

സ്വന്തം പ്രായത്തിലുള്ള കുട്ടികളോടൊപ്പം കളിയ്ക്കാനും മറ്റും ആരാധ്യയ്ക്ക് ഇഷ്ടമാണെന്നും അതുകൊണ്ടുതന്നെ നല്ലൊരു പ്ലേസ്‌കൡ വിടാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ബച്ചന്‍ കുടുംബത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. പക്ഷേ ഏറ്റവും നല്ല സ്‌കൂളില്‍ മാത്രമേ കുഞ്ഞിന് ചേര്‍ക്കൂ എന്ന തീരുമാനത്തിലാണ് താരങ്ങളായ അച്ഛനും അമ്മയും.

English summary
Aishwarya Rai Bachchan and Abhishek Bachchan's sweet little daughter will turn two this November.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam