»   » ബച്ചന്റെ പിറന്നാളിന് ഐശ്വര്യ പാര്‍ട്ടി ഒരുക്കിയിരുന്നു.. ജയ ബച്ചനാണ് വേണ്ടെന്നു വെച്ചത്.. കാരണം??

ബച്ചന്റെ പിറന്നാളിന് ഐശ്വര്യ പാര്‍ട്ടി ഒരുക്കിയിരുന്നു.. ജയ ബച്ചനാണ് വേണ്ടെന്നു വെച്ചത്.. കാരണം??

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമയുടെ സ്വന്തം താരമായ അമിതാഭ് ബച്ചന്റെ 75ാം പിറന്നാളായിരുന്നു കഴിഞ്ഞുപോയത്. മകളും മരുമകളും തമ്മിലുള്ള അസ്വാരസ്യം കാരണം ഇത്തവണ ബിഗ് ബി പിറന്നാള്‍ ആഘോഷിക്കുന്നില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പാപ്പരാസികളുടെ കണ്ണുവെട്ടിച്ച് ബിഗ് ബിയും കുടുംബവും മാലി ദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കുകയായിരുന്നു. പിറന്നാള്‍ ആഘോഷത്തിനിടയിലെ ചില ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ തന്നെ പുറത്തുവിട്ടിരുന്നു.

ബീച്ചിലെ ബിക്കിനി ചിത്രവുമായി താരപുത്രിയും സുഹൃത്തുക്കളും.. ചിത്രങ്ങള്‍ വൈറലാകുന്നു!

അത് കഴിഞ്ഞിട്ട് വീട്ടില്‍ കയറിയാല്‍ മതിയെന്ന് ലാല്‍ മരുമകളോട് പറഞ്ഞു.. എന്താ സംഭവം?

പ്രേമിച്ചിട്ടൊക്കെയുണ്ട് പക്ഷേ.. വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് സൗബിന്‍!

ബച്ചന്റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് കുടുംബത്തിലെ എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. മരുമകളായ ഐശ്വര്യ പാര്‍ട്ടി ഒരുക്കിയിരുന്നു. എന്നാല്‍ ജയ ബച്ചന്‍ ഇടപെട്ട് അത് വേണ്ടെന്ന് വെക്കുകയായിരുന്നു. ബിഗ് ബിയു ടെ നിര്‍ദേശപ്രകാരമാണ് അവര്‍ പാര്‍ട്ടി ക്യാന്‍സല്‍ ചെയ്തത്.

ഐശ്വര്യയുടെ അച്ഛന്റെ മരണം

അടുത്തിടെയാണ് ഐശ്വര്യ റായിയുടെ അച്ഛന്‍ മരിച്ചത്. കുടുംബത്തിലെ ഒരാളുടെ വേര്‍പാടിനു ശേഷം അടുത്തു തന്നെ ആഘോഷ പരിപാടികള്‍ നടത്തേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു അമിതാഭ് ബച്ചന്‍.

വേദന മറന്ന് പാര്‍ട്ടി ഒരുക്കി

അച്ഛന്‍ നഷ്ടപ്പെട്ട വേദനയുണ്ടെങ്കിലും അമ്മായി അച്ഛന്റെ 75ാം പിറന്നാളിന് ഐശ്വര്യ പാര്‍ട്ടി ഒരുക്കിയിരുന്നു. കുടുംബാംഗങ്ങള്‍ എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള ആഘോഷമായിരുന്നു മരുമകള്‍ ലക്ഷ്യമിട്ടത്.

ഐശ്വര്യയോട് പറയാതെ പാര്‍ട്ടി ഒഴിവാക്കി

ഐശ്വര്യ റായി ഒരുക്കിയ പാര്‍ട്ടി ജയ ബച്ചനാണ് ക്യാന്‍സല്‍ ചെയ്തത്. എന്തുകൊണ്ടാണ് ആഘോഷം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് മരമുകളെ ഇരുവരും അറിയിച്ചിരുന്നില്ല.

അമിതാഭ് ബച്ചന്റെ ആഗ്രഹം

പാര്‍ട്ടിയോട് താല്‍പര്യമില്ലെങ്കിലും പിറന്നാള്‍ ദിനത്തില്‍ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചുണ്ടാവണമെന്ന ആഗ്രഹത്തിലായിരുന്നു ബച്ചന്‍. മുംബൈക്ക് പുറത്ത് വെക്കേഷന്‍ പ്ലാന്‍ ചെയ്യാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നത്.

ചോദ്യങ്ങളെ അവഗണിക്കാന്‍

മുംബൈയില്‍ തുടരുകയാണെങ്കില്‍ പിറന്നാള്‍ ആഘോഷം ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വരുമെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് ഇവര്‍ സകുടുംബം മാലി ദ്വീപിലേക്ക് പോയതെന്നും കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ചിത്രങ്ങള്‍ പുറത്തുവിട്ടു

പതിവില്‍ നിന്നും വ്യത്യസ്തമായി കുടുംബാഗംങ്ങള്‍ക്കൊപ്പം മാത്രമായാണ് ഇത്തവണ അമിതാഭ് ബച്ചന്‍ പിറന്നാള്‍ ആഘോഷിച്ചത്. മാലി ദ്വീപിലെ വെക്കേഷനിടയിലെ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

English summary
Amitabh Bachchan turned 75 recently. From well-wishers to colleagues, everyone wanted to celebrate this day but Big B told them that he has no plans to party this year. Now, a source recently told famous journalist Subhash K Jha that Aishwarya Rai Bachchan wanted to organise a birthday party for Amitabh in Mumbai but later the plan was changed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam